Image

മോശം പരാമര്‍ശം: ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാനെതിരെ കേസെടുക്കാന്‍ നിര്‍ദേശം

Published on 20 March, 2015
മോശം പരാമര്‍ശം: ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
മുംബൈ : മോശം പരാമര്‍ശത്തിന്റെ പേരില്‍ ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മിഷന്‍ മുംബൈ പൊലീസിനു നിര്‍ദേശം നല്‍കി.

മൂന്നു വര്‍ഷം മുന്‍പാണ്‌ സംഭവം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരത്തിനിടെ കുട്ടികളുടെ മുന്‍പില്‍ വച്ചു മോശം ഭാഷ ഉപയോഗിച്ചതാണ്‌ വിവാദത്തിലായത്‌. 2012ല്‍ വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സും തമ്മില്‍ മത്സരത്തിനുശേഷം സ്‌റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരുമായി ഇടഞ്ഞ ഷാറുഖ്‌ അസഭ്യം പറഞ്ഞെന്നാണ്‌ ആരോപണം.

ബാലനീതി നിയമപ്രകാരമാകും എഫ്‌ഐആര്‍ റജിസ്‌റ്റര്‍ ചെയ്യുക
മോശം പരാമര്‍ശം: ബോളിവുഡ്‌ നടന്‍ ഷാരൂഖ്‌ ഖാനെതിരെ കേസെടുക്കാന്‍ നിര്‍ദേശം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക