Image

പ്രശസ്‌ത നടന്‍ ശശി കപൂറിന്‌ ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം

Published on 23 March, 2015
പ്രശസ്‌ത നടന്‍ ശശി കപൂറിന്‌ ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം
ന്യൂഡല്‍ഹി: പ്രശസ്‌ത നടന്‍ ശശി കപൂറിന്‌ ദാദാ സാഹിബ്‌ ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചു. ചലച്ചിത്ര മേഖലയ്‌ക്ക്‌ നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ്‌ പുരസ്‌കാരം. പത്ത്‌ ലക്ഷം രൂപയും സ്വര്‍ണ കമലവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

1961ല്‍ യാഷ്‌ ചോപ്ര സംവിധാനം ചെയ്‌ത ധര്‍പുത്ര എന്ന ചിത്രത്തില്‍ നായകനായി. ഇംഗ്ലീഷ്‌ സിനിമകളിലും അഭിനയിച്ചിണ്ടു. 1980 ല്‍ ശശി കപൂര്‍ സ്വന്തമായി ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി തുടങ്ങി. ഫിലിം വാലാസ്‌ എന്ന ഈ നിര്‍മ്മാണ കമ്പനി, നിര്‍മിച്ച പല സിനിമകളും വിജയക്കൊടി പാറിച്ചു.1998 ല്‍ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ്‌ അവസാനം അഭിനയിച്ചത്‌. 2011ല്‍ രാജ്യം പദ്‌മ ഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു. 1938 മാര്‍ച്ച്‌ 18ന്‌ ജനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക