Image

സ്വര്‍ണ വിലയില്‍ ഇടിവ്‌; പവന് 20,280

Published on 29 December, 2011
സ്വര്‍ണ വിലയില്‍ ഇടിവ്‌; പവന് 20,280
കൊച്ചി: സ്വര്‍ണ വില വ്യാഴാഴ്ച താഴ്ന്നു. പവന് 240 രൂപ കുറഞ്ഞ് 20,280 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞു. 2,535 രൂപയാണ് ഇന്നത്തെ വില.

ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില ഇപ്പോള്‍. ഡിസംബര്‍ എട്ടിന് 21,760 രൂപ വരെ ഉയര്‍ന്ന പവന്‍വില പിന്നീട് താഴ്ന്ന് 16 ആയപ്പോള്‍ 20,400 രൂപ വരെയെത്തി. പിന്നീട് നേരിയ തോതില്‍ കയറിയറങ്ങി നീങ്ങുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ചാണ് ഇവിടെയും വില താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,556.60 ഡോളറാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക