Image

പട്ടം പറത്തല്‍ ഉത്സവം- ഡാളസ്സില്‍- മാര്‍ച്ച് 28ന്

പി.പി.ചെറിയാന്‍ Published on 26 March, 2015
പട്ടം പറത്തല്‍ ഉത്സവം- ഡാളസ്സില്‍- മാര്‍ച്ച് 28ന്
ഫ്രിസ്‌ക്കൊ(ഡാളസ്) : വിഭ ഡാളസിന്റെ ആഭിമുഖ്യത്തില്‍ പന്ത്രണ്ടാമത് പട്ടം പറത്തല്‍ ഉത്സവം മാര്‍ച്ച് 28 ശനിയാഴ്ച വൈകീട്ട് 4 മുതല്‍ 7 വരെ നടത്തുന്നതാണ്.

ഫ്രിസ്‌ക്കൊ കോമണ്‍സ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രൗണ്ടിലേക്ക് എത്തിച്ചേരുന്നതിന് സൗജന്യമായി ഷട്ടില്‍ സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

ശാസ്ത്രീയമായി പട്ടം എങ്ങനെ ഉപയോഗിക്കാം, എങ്ങനെ പട്ടം ഉണ്ടാക്കാം, എന്നിവയെ കുറിച്ചു കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനുള്ള കല്ലുകളും ഇതിനോടനുബന്ധിച്ചു ഉണ്ടായിരിക്കും.

പ്ലാനോ മള്‍ട്ടികള്‍ച്ചറല്‍ ഔട്ട്‌റീച്ച് റൗണ്ട് റ്റേബിള്‍(MCOR) എന്ന സംഘടനയുമായി സഹകരിച്ചു വിഭ നടത്തുന്ന പന്ത്രണ്ടാമത് പട്ടം പറത്തില്‍ ഉത്സവത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകരായി കുമരേഷ്, നേഹല്‍ ഷ, നീല്‍ ഗുപ്താ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 214 267 8424 എന്ന നമ്പറുമായി ബന്ധപ്പെടാവുന്നതാണ്.

പട്ടം പറത്തല്‍ ഉത്സവം- ഡാളസ്സില്‍- മാര്‍ച്ച് 28ന്
Join WhatsApp News
വീട്ടമ്മ 2015-03-27 18:52:33
 പിന്നെ വട്ടു കളി, കുടു കുടു , കക്കു കളി, കഞ്ഞിയും കറിയും, കള്ളനും പോലീസും അവസാനം കുട്ടതല്ലും .
ടിന്ജ്ജു മോൻ 2015-03-27 20:32:07
റിട്ടയറായ വയസ്സന്മാരാണ് പട്ടം പറപ്പിക്കുന്നെതെന്ന കേൾവി! ഏഴും എഴുപതും ഒരുപ്പോലെയാണെന്നാണ് പറച്ചിൽ. നല്ല രസമായിരിക്കും അപ്പച്ചന്മാരുടെ കളികാണാൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക