Image

ഷീ ടാക്‌സി സിംലയില്‍ പൂര്‍ത്തിയായി

Published on 30 March, 2015
ഷീ ടാക്‌സി സിംലയില്‍ പൂര്‍ത്തിയായി

കാവ്യ മാധവന്‍, അനൂപ്‌മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സജി സുരേന്ദ്രന്‍ സംവിധാനംചെയ്യുന്ന 'ഷീ ടാക്‌സി' സിംലയില്‍ ചിത്രീകരണം പൂര്‍ത്തിയായി. സുരാജ് വെഞ്ഞാറമൂട്, ടിനി ടോം, കെ.ബി. ഗണേഷ്‌കുമാര്‍, മുകുന്ദന്‍, ഷാജു ശ്രീധര്‍, നോബി, ഷിജു, സുനില്‍ പണിക്കര്‍, ഷീലു ഏബ്രഹാം, അന്‍സിബ ഹസ്സന്‍, കൃഷ്ണപ്രഭ, അംബിക തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. 

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു, ടി.എം. റഫീഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപ്പുര എഴുതുന്നു. ക്യാമറ: അനില്‍നായര്‍. ഗാനരചന: ഷിബു ചക്രവര്‍ത്തി, റഫീഖ് അഹമ്മദ്, രാജീവ് ആലുങ്കല്‍. സംഗീതം: ബിജിബാല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക