Image

സംവിധായകന്‍ ഇനി നായകനാകുന്നു

ആശ എസ് പണിക്കര്‍ Published on 04 April, 2015
സംവിധായകന്‍ ഇനി  നായകനാകുന്നു
 ഹോട്ടല്‍ കാലിഫോര്‍ണിയ, നമുക്ക് പാര്‍ക്കാന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത അജി നായകനാകുന്നു. മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന യുവതാരങ്ങള്‍ക്കൊപ്പം അഭിനയത്തിന്റെ മാറ്റുരയ്ക്കാന്‍ എത്തുന്ന ഈ സംവിധായകന്‍ തന്റെ പേരും മാറ്റിയാണ് വെള്ളിത്തിരയിലെത്തുന്നത്. സംവിധാനത്തില്‍ നിന്നും അഭിനയത്തിലേക്കുള്ള മാറ്റം പോലെ പേരിലും ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അജിത്ത് ആര്യന്‍ എന്ന പേരിലാണ് അജി ജോണ്‍ ഇനി മുതല്‍ അറിയപ്പെടുക. പ്രശസ്ത സംവിധായകന്‍ ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റ് ആയിരുന്ന ശ്രീനിവാസന്‍ പരമേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചില നേരങ്ങളില്‍ ചിലര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അജിത്ത് ആര്യന്‍ എന്ന അജി ജോണിന്റെ പുതിയ അവതാരം. നായകന്‍ അജിത്ത് ആര്യന്‍ തന്നെ ആണ് ഈ ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.

മുംബൈയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തില്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം ജാക്കി ഷരൊഫ് ആണ്. മലയാളത്തിന്റെ ഭാഗ്യ നായിക എന്നറിയപ്പെടുന്ന നിക്കി ഗല്‍റാണിയുടെ സഹോദരി സഞ്ജന ഗല്‍റാണിയും ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധേയയായ വിനുത ലാലും നായികമാരായി എത്തുന്ന ചിത്രത്തില്‍ പ്രമുഖ താരങ്ങളായ പി ബാലചന്ദ്രന്‍, സുധീഷ്, അശോകന്‍, ജെ.പി, പ്രശാന്ത് ഫിലിപ്, ദേവി അജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.

മുംബൈ, മത്തെരന്‍, മല്‍ഷേജ് ഘട് എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് മൈല്‍സ്‌റ്റോണ്‍ മൂവി മേക്കേര്‍സ് ആണ്. പ്രജിത്ത് ഭാസ്‌കര്‍ ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.


സംവിധായകന്‍ ഇനി  നായകനാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക