Image

കുമ്മനം രാജശേഖരന്‍ കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 05 April, 2015
കുമ്മനം രാജശേഖരന്‍ കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും
ഷിക്കാഗോ: കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ ഹിന്ദു സംഗമത്തില്‍ ഹിന്ദു ഐക്യവേദിയുടെ ജനറല്‍ സെക്രട്ടറിയും, ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും, ജന്മഭൂമി ദിനപത്രത്തിന്റെ ചെയര്‍മാനുമായ കുമ്മനം രാജശേഖരന്‍ പങ്കെടുക്കുന്നതാണെന്നു പ്രസിഡന്റ്‌ ടി.എന്‍. നായര്‍ അറിയിച്ചു.

ജൂലൈ രണ്ടാം തീയതി മുതല്‍ അഞ്ചാം തീയതി വരെ നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു മഹാസംഗമം ഡാളസ്‌ എയര്‍പോര്‍ട്ടിലുള്ള ഹയാത്ത്‌ റീജന്‍സിയില്‍ വെച്ചായിരിക്കും നടക്കുക. മതാചാര്യന്മാര്‍, മതപണ്‌ഡിതര്‍, മതനേതാക്കള്‍, മന്ത്രിമാര്‍, സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി മറ്റനേകം പ്രമുഖര്‍ ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നുമായി ഈ അന്തര്‍ദേശീയ ഹിന്ദു സംഗമത്തില്‍ പങ്കെടുക്കുന്നതാണ്‌.

കണ്‍വന്‍ഷന്റെ നടത്തിപ്പിലേക്കായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഹിന്ദു സംഗമത്തില്‍ സ്വാമിജിമാരുടെ പ്രഭാഷണങ്ങള്‍, യോഗ, മെഡിറ്റേഷന്‍, ആദ്ധ്യാത്മിക സെമിനാറുകള്‍, ബിസിനസ്‌ സെമിനാറുകള്‍, വിവിധ സംസ്ഥാനങ്ങളിലെ സംഘടനകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്‌. പി.ആര്‍.ഒ സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
കുമ്മനം രാജശേഖരന്‍ കെ.എച്ച്‌.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും
Join WhatsApp News
Secular 2015-04-06 04:54:59
ശശികല ടീച്ചര്‍ പറഞ്ഞു വച്ചത് മറക്കും മുന്‍പ് കുമ്മനത്തെ കൊണ്ടു വരുന്നു. ഇതു കഷ്ടം. ഇങ്ങേര്‍ക്കു വിസ കൊടുക്കരുതെന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് സെക്കുലര്‍ ആയ എല്ലാവരും ആവശ്യപ്പെടണം
sk@yahoo.com 2015-04-06 06:15:42
ഇവര്‍ക്ക് വിസ കൊടുക്കരുതെന്നല്ല ഇവരെ കൊണ്ട് വരുന്നവരെ നാട് കടത്തണമെന്നാണ്  ആവശ്യപ്പെടേണ്ടത്.  
മതതീവ്രവാദി തങ്കപ്പൻ 2015-04-06 09:21:11

BJP MP Yogi Adityanath wants cow declared Rashtra Maata; embarks on nationwide drive


അമേരിക്കയിലുള്ള പശുക്കളേം രാഷ്ര മാതാവായി പ്രഖ്യാപിച്ചു കൊണ്ട് ചിക്കാഗോ സമ്മേളനം പ്രസ്താവന ഇറക്കണം 
thampi 2015-04-07 11:46:21
We hope he is a man promoting peace and harmony rather than creating wedges.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക