Image

മനോജ് കെ. ജയനും ആശാ ശരത്തിനും ക്രിട്ടിക്‌സ് അവാര്‍ഡ്

Published on 06 April, 2015
മനോജ് കെ. ജയനും ആശാ ശരത്തിനും ക്രിട്ടിക്‌സ് അവാര്‍ഡ്


മനോജ് കെ.ജയനും ആശാ ശരത്തിനും കഴിഞ്ഞ വര്‍ഷത്തെ മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്. മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് 'ഒറ്റാലും' 'ഇയ്യോബിന്റെ പുസ്തക'വും പങ്കിട്ടു. ഇതിന്റെ സംവിധായകരായ ജയരാജിനും അമല്‍ നീരദിനുമാണ് സംവിധായക പുരസ്‌കാരം. അമല്‍നീരദിന് മികച്ച ഛായാഗ്രാഹകനുള്ള പുരസ്‌കാരവും ലഭിച്ചു.

അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം.എം. രാമചന്ദ്രന്‍, ക്രിട്ടിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് തേക്കിന്‍കാട് ജോസഫ്, ജനറല്‍ സെക്രട്ടറി ബാലന്‍ തിരുമല എന്നിവരാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡ് അടുത്തമാസം എറണാകുളത്ത് സമ്മാനിക്കും.
നെഗലുകള്‍, കുക്കിലിയാര്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മനോജ് കെ. ജയന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്.  വര്‍ഷം സിനിമയിലെ വേഷം ആശാ ശരത്തിനെ  അവാര്‍ഡിനര്‍ഹയാക്കി. അറ്റ്‌ലസ് ഫിലിം ക്രിട്ടിക്‌സ് ഏര്‍പ്പെടുത്തിയ ചലച്ചിത്രരത്‌നം ബഹുമതി കെ.ജി. ജോര്‍ജിന് നല്‍കും.

ഒറ്റമന്ദാരം  മികച്ച രണ്ടാമത്തെ ചിത്രം, നന്ദു   മികച്ച രണ്ടാമത്തെ നടന്‍ (കുക്കിലിയാര്‍, ആള്‍രൂപങ്ങള്‍, ഒറ്റമന്ദാരം), ഭാമ  മികച്ച രണ്ടാമത്തെ നടി (നാകു പെന്റാ നാകു ടാക്ക), അഷാന്ത് കെ. ഷാ ബാലതാരം, കുമരകം വാസവന്‍ പ്രത്യേക പരാമര്‍ശം (ഒറ്റാല്‍), വെള്ളിമൂങ്ങ മികച്ച ജനപ്രിയ ചിത്രം. മികച്ച നവാഗത പ്രതിഭകള്‍ സച്ചിന്‍ ആനന്ദ് (നക്ഷത്രങ്ങള്‍)?,? നിക്കി ഗല്‍റാണി )(1983,? വെള്ളിമൂങ്ങ)? തുടങ്ങിയ അവാര്‍ഡുകളും പ്രഖ്യാപിച്ചു. ചലച്ചിത്ര പ്രതിഭകളായ ഭാഗ്യലക്ഷ്മി, നിലമ്പൂര്‍ ആയിഷ, പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് എന്നിവരെ ആദരിക്കാനും തീരുമാനിച്ചു.


ക്രിട്ടിക്‌സ് പ്രഖ്യാപിച്ച മറ്റ് അവാര്‍ഡുകള്‍: ബോബി  സഞ്ജയ് (തിരക്കഥ ), ഹരിനാരായണന്‍ (ഗാനരചയിതാവ്), ഗോപീസുന്ദര്‍ (സംഗീതം), സുധീപ് കുമാര്‍( ഗായകന്‍),  മധുശ്രീ നാരായണന്‍ (ഗായിക), ഹരിഹരപുത്രന്‍ (ചിത്രസംയോജകന്‍), എന്‍. ഹരികുമാര്‍ (ശബ്ദലേഖകന്‍), ബോബന്‍ (കലാസംവിധായകന്‍), പട്ടണം റഷീദ് (മേക്കപ്പ്), സമീന സനീഷ് (കോസ്റ്റ്യൂം), സച്ചിന്‍ ആനന്ദ്, എന്‍.കെ. മുഹമ്മദ് കോയ (നവാഗത സംവിധായകര്‍), താമര (പരിസ്ഥിതി ചിത്രം), എഡ്യൂക്കേഷന്‍ ലോണ്‍ (സോദ്ദേശ്യ ചിത്രം), അലിഫ്  (സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം). 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക