Image

ഹൂസ്റ്റണില്‍ നിര്യാതനായ ഫെലിക്‌സ്‌ തോമസിന്റെ സംസ്‌കാരം ഏപ്രില്‍ 9-ന്‌ വ്യാഴാഴ്‌ച

ജീമോന്‍ റാന്നി Published on 07 April, 2015
ഹൂസ്റ്റണില്‍ നിര്യാതനായ ഫെലിക്‌സ്‌ തോമസിന്റെ സംസ്‌കാരം ഏപ്രില്‍ 9-ന്‌ വ്യാഴാഴ്‌ച
ഹൂസ്റ്റണ്‍: തിരുവനന്തപുരം വലിയവീട്ടില്‍ പരേതനായ ഡോ. വില്‍ഫ്രഡ്‌ തോമസിന്റേയും ജര്‍ട്രൂഡ്‌ തോമസിന്റേയും മകന്‍ ഫെലിക്‌സ്‌ തോമസ്‌ (59) ഹൂസ്റ്റണില്‍ നിര്യാതനായി. 1996 മുതല്‍ ഹൂസ്റ്റണിലെ പ്രശസ്‌തമായ തോമസ്‌ കെല്ലി സോഫ്‌റ്റ്‌ വെയര്‍ അസോസിയേറ്റ്‌സിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പരേതന്‍.

ഭാര്യ: ഗീത തോമസ്‌ മുരിക്കന്‍. മകന്‍: ജഫ്‌റി തോമസ്‌ (ഹൂസ്റ്റണ്‍), മകള്‍: ടീന (ഹൂസ്റ്റണ്‍). മരുമകന്‍: ഡാനി ഈപ്പന്‍ (ഹൂസ്റ്റണ്‍). സഹോദരങ്ങള്‍: യൂജിന്‍ (ദക്ഷിണാഫ്രിക്ക), അജി (കാനഡ), ഷീലാ, ട്രീസ.

പൊതുദര്‍ശനം ഏപ്രില്‍ 8-ന്‌ ബുധനാഴ്‌ച വൈകുന്നേരം 6 മുതല്‍ 9 വരെ ഷുഗര്‍ലാന്റ്‌ മോര്‍ച്ചറിയില്‍ (1818 Eldridge, Sugarland)

സംസ്‌കാര ശുശ്രൂഷകള്‍ ഏപ്രില്‍ 9-ന്‌ വ്യാഴാഴ്‌ച രാവിലെ 10 മണിക്ക്‌ ഷുഗര്‍ലാന്റിലെ സെന്റ്‌ ലോറന്‍സ്‌ കാത്തലിക്‌ ചര്‍ച്ചില്‍ (3100 Sweetwater Blvd,Sugarland) വെച്ച്‌ നടത്തപ്പെടുന്നതും തുടര്‍ന്ന്‌ സംസ്‌കാരം വെസ്റ്റ്‌ ഹീമന്‍ ഫോറസ്റ്റ്‌ പാര്‍ക്ക്‌ സെമിത്തേരിയില്‍ വെച്ച്‌ നടത്തപ്പെടുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു മുരിക്കന്‍ (281 414 0687).
ഹൂസ്റ്റണില്‍ നിര്യാതനായ ഫെലിക്‌സ്‌ തോമസിന്റെ സംസ്‌കാരം ഏപ്രില്‍ 9-ന്‌ വ്യാഴാഴ്‌ച
Join WhatsApp News
Jacob Varghese 2015-04-08 10:35:47
The untimely death of Mr.Felix Thomas is very painful,May Almigty comfort the grieving family RIP.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക