Image

ജോര്‍ജിനും മാണിക്കുമിടയില്‍ റബ്ബര്‍കര്‍ഷകന്‍ - ജോസ്‌കാടാപുറം

ജോസ്‌കാടാപുറം Published on 08 April, 2015
ജോര്‍ജിനും മാണിക്കുമിടയില്‍ റബ്ബര്‍കര്‍ഷകന്‍ - ജോസ്‌കാടാപുറം
കഴിഞ്ഞ മാസം 24-ാം തീയ്യതി വടക്കന്‍ കേരളത്തില്‍ നിന്നൊരു റബ്ബര്‍ കര്‍ഷകന്‍, തെക്കന്‍ കേരളത്തില്‍ കെ.എം.മാണിയുടെ മണ്ഡലമായി പാലായില്‍ ഒരു റബ്ബര്‍ തോട്ടത്തില്‍ ഒരു മുഴംകയറില്‍ ജീവനൊടുക്കിയ കൃഷ്ണന്‍നായര്‍ എന്ന റബ്ബര്‍ കര്‍ഷകന്റെ വിയപ്പിന്റെയും, കണ്ണുനീരിന്റെയും പ്രതിഷേധത്തിന്റെയും കഥ ഈ സമയത്ത് ഓര്‍ക്കുന്നത് നന്നായിരിക്കും. എന്തുകൊണ്ട് കൃഷ്ണന്‍നായര്‍ പാലായില്‍ വന്ന് കെ.എം.മാണിയുടെ മണ്ഡലത്തില്‍ കയറില്‍ തൂങ്ങിയതിന്റെ പിന്നില്‍ ഒരു പക്ഷെ കേരളത്തിലെ റബ്ബര്‍ കര്‍ഷകരുടെ പാര്‍ട്ടി റബ്ബര്‍ കര്‍ഷകരെ വഞ്ചിച്ചതിന്റെ പ്രതികാരമോ പ്രതിഷേധമോ ആകാം. കാരണം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് 10 കോടി രൂപാ ഒരു ടയര്‍ കമ്പനി പ്രതിനിധിയില്‍ നിന്ന് കെ.എം. മാണിയും മകന്‍ ജോസ് കെ.മാണിയും വാങ്ങിയതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് പി.സി. ജോര്‍ജ് പറയുമ്പോള്‍ എല്ലാം നമുക്ക് ചിന്തിച്ചു നോക്കാം.

കേരളത്തില്‍ 12 ലക്ഷം റബ്ബര്‍ കര്‍ഷകരുടെ ഈ മേഖലയില്‍ പണിയെടുക്കുന്ന 30 ലക്ഷം തൊഴിലാളികളും പതിനായിരത്തിലേറെ വ്യാപാരികളുമുണ്ട്. ഇവരുടെ ഒക്കെ ഏക ആശ്രയമാണ് റബ്ബര്‍ കൃഷി. കര്‍ഷകരെ പ്രഖ്യാപനങ്ങള്‍കൊണ്ടു കബളിപ്പിക്കുകയാണ് കെ.എം.മാണി. സര്‍ക്കാരിന്റെ തട്ടിപ്പ് പ്രഖ്യാപനങ്ങള്‍ വെള്ളത്തില്‍ വരച്ച വര പോലെ അര്‍ത്ഥരഹിതമായതിന്റെ അനര്‍ത്ഥങ്ങളാണ് റബ്ബര്‍ കര്‍ഷകരും തൊഴിലാളികളും ഇന്നനുഭവിക്കുന്നത്.

സംസ്ഥാന ഭരണം പരിപൂര്‍ണ്ണമായും സ്തംഭനത്തിലാണ്. അതിനിടയില്‍ കൃഷിക്കാരെ സംരക്ഷിക്കണോ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനോ സര്‍ക്കാരിനാകുന്നില്ല. അനിയന്ത്രിതമായ ഇറക്കുമതിയാണ് ഇപ്പോഴത്തെ റബ്ബര്‍ വില തകര്‍ച്ചയുടെ മുഖ്യകാരണം. എന്നാല്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഇറക്കുമതി കുറച്ച് കൃഷിക്കാരെ രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടിയ്ക്കും കൂട്ടര്‍ക്കും എവിടെ നേരം. ജോര്‍ജ്ജ് ഉമ്മന്‍ചാണ്ടിക്കു കത്തെഴുതിയതുകൊണ്ടോ സരിതയുടെ പല കത്തുകള്‍ പുറത്തു വന്നതുകൊണ്ടോ ഉലയുന്നതല്ല ഉമ്മന്‍ചാണ്ടുയുടെ തൊല്ലികട്ടി. അഴിമതി, അധികാര ദുര്‍വിനിയോഗം, ലൈംഗിക അരാജകത്വം, ഇതാണ് ഇന്നത്തെ ഉമ്മന്‍ചാണ്ടി  സര്‍ക്കാരിന്റെ മുഖം. സംസ്ഥാനം പരിപൂര്‍ണ്ണായും ഭരണസ്തംഭനത്തിലാണ്.  നിയമവാഴ്ച തകര്‍ച്ചയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഭരണേതര വിഷയങ്ങളുടെ പരിഹാര കേന്ദ്രമാണ്. ബാര്‍കോഴ മാണിയും കോണ്‍ഗ്രസ് മന്ത്രിമാരും കൂടി വാങ്ങിയത് 30 കോടിയാണ്. അതില്‍ ഒരു വീതം സരിതയ്ക്ക് കൊടുത്ത് കഴിഞ്ഞിട്ടും സരിതയുടെ കത്ത് പുറത്തും വന്നു. പുറത്തു വന്ന കത്ത് താന്‍ എഴുതിയ കത്തല്ലയെന്ന് പറഞ്ഞ് സരിത പത്രസമ്മേളനം നടത്തി. പുറത്ത് വന്ന കത്ത് തന്റേതല്ലെന്നും ഒരിക്കല്‍ കത്ത് ഇതാണെന്നും പറഞ്ഞു കൊണ്ട് സരിത ഉയര്‍ത്തികാട്ടിയ കത്ത് സമര്‍ത്ഥനായ മനു വിശ്വനാഥനെന്ന ഫോട്ടോഗ്രാഫര്‍ അപ്പോള്‍തന്നെ പകര്‍ത്തി. ജോസ് കെ.മാണിയുടെ പേര് സരിതയുടെ കത്തെന്ന് സരിത പറഞ്ഞ കത്തിലാണ് കണ്ടെത്തിയത്. അക്കാര്യത്തില്‍ മറ്റൊരു തെളിവും ആവശ്യമില്ല. ഒരു കോടതിയ്ക്കും ഇനി ഇക്കാര്യം നിഷേധിക്കാനാകില്ല. ജോസ് കെ. മാണിക്ക് പുറമെ നിരവധി രാഷ്ട്രീയ നേതാക്കളുടെയും മറ്റും പേര് ആ കത്തിലുണ്ടായിരുന്നതും ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തി. എന്തുകൊണ്ടാണ് സരിതയുടെ കത്ത് വെളിച്ചം കാണാതെ പോയതെന്നും സരിതയെ എന്തുകൊണ്ടാണ് പത്തനംതിട്ട ജയിലില്‍ നിന്ന് മാറ്റിയതെന്നുമുള്ള ചോദ്യത്തിന്റെ ഉത്തരം സരിത ഉയര്‍ത്തി കാട്ടിയ കത്തില്‍ നിന്ന് കിട്ടി.

റബ്ബര്‍ കര്‍ഷകരിലേക്ക് തിരികെയെത്തിയാല്‍ പ്രമുഖ ടയര്‍ കമ്പനികളുടെ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ലാഭവര്‍ദ്ധനയുടെ കണക്കുകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. 2014-2015 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ എം.ആര്‍ എഫിന്റെ ലാഭം 316.91 കോടി രൂപയാണ്. തൊട്ടു മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അവരുടെ ലാഭം 184.1 കോടിരൂപയായിരുന്നു. 75 % വര്‍ദ്ധന. അപ്പോളോ ടയേഴ്‌സിന്റെ ലാഭം 37% സിയാറ്റിന്റെ ലാഭം 33%, മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഈക്കാലയളവില്‍ വര്‍ദ്ധിച്ചിരുന്നു. ഇവര്‍ക്ക് 10 കോടി രൂപാ മാണി സാറിന് നല്‍കിയാല്‍ കര്‍ഷകരുടെ പാര്‍ട്ടിയുടെ വായ്മൂടികെട്ടാന്‍ കഴിയുമെന്ന് ബോധ്യമായി. ലോകത്തെ റബ്ബര്‍ ഉല്പാദ രാഷ്ട്രങ്ങളില്‍ നാലാംസ്ഥാനമാണ് ഇന്ത്യക്ക്. അതില്‍ 90% കേരളത്തിന്റെ സംഭാവന. അതുകൊണ്ട്  തന്നെ റബ്ബര്‍വില തകര്‍ച്ച കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് തകര്‍ത്തത്. 12000 കോടിരൂപയുടെ നഷ്ടമാണ് വിലതകര്‍ച്ചമൂലം പ്രതിവര്‍ഷം ഉണ്ടാകുന്നത്. റബ്ബര്‍ കര്‍ഷകരെ സ്വതന്ത്ര വ്യാപാര കമ്പോളത്തിന്റെ കണ്ണില്ലാത്ത ക്രൂരതയ്ക്കും കൊള്ളയ്ക്കും എറിഞ്ഞു കൊടുക്കാതെ ആ മേഖലയുടെ പ്രതിസന്ധിയുടെ ആഴം മനസിലാക്കി പ്രവര്‍ത്തിക്കാനുള്ള വിവേക ബുദ്ധിയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്യേണ്ടതാ. റബ്‌കോയുടെ സംഭരണ കേന്ദ്രത്തിലൂടെ മെച്ചപ്പെട്ട വില നല്‍കി സര്‍ക്കാര്‍ റബ്ബര്‍ സംഭരിക്കണം. റബ്ബര്‍ കൃഷിക്കാരോട് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ അതാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടത് അല്ലാതെ..

കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ കുടുംബത്തോടൊപ്പം ഇരുന്നും കാണാന്‍ കഴിയാത്ത സ്ഥിതിയാണ് യുഡിഫ് നേതാക്കള്‍ സൃഷ്ടിച്ചിരിക്കുന്നത്. അഴിമതി നടത്തുന്നവരല്ല മറിച്ച്, അഴിമതി വിളിച്ചുപറയുകയും അത് പുറത്ത് കൊണ്ട് വരികയും ചെയ്യുന്നവരാണ് ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടുകള്‍. കേരളത്തെ  ലജ്ജിപ്പിച്ച് അഴിമതി നടത്തിയ കെ.എം.മാണിയെയും, കെ.ബാബുവിനെയും രക്ഷിക്കുകയും, അതു ജനങ്ങളോട് വിളിച്ചു പറഞ്ഞ പി.സി.ജോര്‍ജിനെ ചീഫ് വിപ് സ്ഥാനത്തു നിന്നൊഴിവാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി ഇതാണ് കാണിക്കുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ പൊതു പ്രവര്‍ത്തകര്‍ക്ക് തലയില്‍ മുണ്ടിടാതെ പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണം സൃഷ്ടിച്ചിരിക്കുന്നത്. അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ വേണ്ടി ഏതറ്റംവരെ തരം താഴാമെന്ന പുതിയ പാഠമാണ് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ തയ്യാറാക്കിയരിക്കുന്നത്. അധാര്‍മ്മികതയുടെ മാലിന്യത്തില്‍ മുങ്ങി നില്‍ക്കുന്ന ഈ സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്കന്നെല്ല ഏതെങ്കിലും കേരളീയര്‍ക്കു ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുവാന്‍ കഴിയുമോ?!

ജോര്‍ജിനും മാണിക്കുമിടയില്‍ റബ്ബര്‍കര്‍ഷകന്‍ - ജോസ്‌കാടാപുറം
Join WhatsApp News
A.C.George 2015-04-09 13:17:57

Jose Kadapuram, you made excellent points here. I agree most of your views. As an independent and impartial reader and thinker I am very much upset about Kerala political and cultural situation. The present political administration is protecting and shielding the most corrupted ministers and officials and most of them have perverted morality. The ruling front or the opposing fronts are more or less the same kind of people. The common people are struggling there in Kerala. Whatever may be their political affiliation the current Kerala MLAs or MPs should not get a chance again, except very few. People like K M Mani, Ooomman Chandi, Jose K Mani, Thiruvanchoor,  Pinarai Vijayan (LDF) all should be wiped out from the political scene etc… etc. There are so many…. I just gave some examples. I have no political affiliation. I see things case by case. The UDF is performing worst. The LDF also is no good. People want a different choice. The BJP is not a choice at all. The democracy is not working properly. People are very much upset. Whatever may be I see P.C.George and V S Achuthanandan is better politician compared to many. They have their falls and weakness, I agree. Now P C George is leading a one man fight against the corruption. As a simple man, morally I support P C George. Our pravasi Keralites are always looking for celebrities from Kerala from movie and political field. Really they are not celebrities. As a single man I like to boycott this so called celebrities, corrupted political or cine celebrities and super stars. Also, I like to boycott “Lalism like super shows”. Instead of spending my little coins to receive the corrupted politicians and cine stars from Kerala, I can give those coins to some poor deserving people. The religious God persons/Aaal Daivangal are another big problem in Kerala. Very often our Pravasi Indians waste their hard earned money for them too. Better not to talk about the Saritha the so called Super Star of Kerala.

GEORGE V 2015-04-09 14:28:11
വളരെ നല്ല വിലയിരുത്തൽ ശ്രീ ജോസ് കാടപുറം. അതുപോലെ തന്നെ ശ്രീ എ സി ജോർജ്ന്റെ പ്രതികരണവും കേമം. ഒരു കാര്യത്തിൽ വിയോജിപ്പ് തോന്നുന്നു ശ്രീ പി സി ജോർജ്നെ ഇപ്പോൾ തമ്മിൽ ഭേദം എന്ന് തോന്നാം. എന്നാൽ ടിയാന്റെ മുന് ചരിത്രം നോക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും കാണുന്നില്ല. നമ്മൾ മലയാളികൾക്ക് ഇതൊക്കെ മതിയെന്ന് തോന്നുന്നു. അഞ്ചു വര്ഷം കൂടുമ്പോൾ വലതു കാലിലെ മന്ത് ഇടതു കാലിലേക്കും അടുത്ത അഞ്ചു വർഷത്തിൽ തിരികെ വലതു കാലിലേക്കും. അത്ര തന്നെ. എന്നിട്ട് മറ്റു സംസ്ഥനക്കാരെ കുറ്റം പറയാൻ ആയിരം നാക്കും. എട്ടു മന്ത്രിമാര്, അതും മന്ത്രി സഭയിൽ രണ്ടാമനും ഒക്കെ ഉണ്ടായിരുന്നപ്പോഴും നമ്മൾ കേന്ദ്രത്തെ പഴിചാരികൊണ്ടിരുന്നു. ഇപ്പോഴും കേന്ദ്രം കേരളത്തെ അവഗണിക്കുന്നു എന്ന സ്ഥിരം പല്ലവി. നമ്മുടെ മാധ്യമങ്ങളാണ് മലയാളിയെ ഇത്രയും വഷളാക്കിയത്. ലോകത്തൊരിടത്തും കാണില്ല ഇതുപോലൊരു പത്ര/വാർത്ത സംസ്ക്കാരം. കൂണു പോലെ ചാനലുകളും പത്രങ്ങളും. ആൾ ദൈവങ്ങളെ കുറിച്ചും, അവർ കുറേകൂടി യഥാര്തമാണ്. ഭക്തര്ക് അവരെ നേരിൽ കാണാം. സമ്മാനവും സഹായവും നേരിട്ട് കിട്ടും. അതുകൊണ്ട് ഭക്തരെ കൂടുതൽ തൃപ്തിപ്പെടുത്താൻ ഇക്കൊട്ടര്ക് കഴിവ് കൂടുതൽ തന്നെ. എല്ലാ മതങ്ങളും മനുഷ്യനെ ഒരുപോലെ ചൂഷണം ചെയ്യുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക