Image

ദാവീദും സോളമനും ലോംഗ് ഐലന്‍ഡ് പളളിയും

ടാജ് മാത്യു Published on 09 April, 2015
ദാവീദും സോളമനും ലോംഗ് ഐലന്‍ഡ് പളളിയും

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്‍ഡ് സെന്റ്‌ മേരീസ് സീറോ മലബാര്‍ പളളിയുടെ പ്രഥമ വികാരി ഫാ. എബ്രഹാം കരോട്ടിനും (ആന്റോച്ചന്‍) ഇപ്പോഴത്തെ വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്‌സിനും അല്‍പ്പനേരത്തേക്കെങ്കിലും മറുപേരുകള്‍ ചാര്‍ത്തിക്കിട്ടി. ദാവീദും സോളമനും. ഇരുവരും രാജാക്കന്മാര്‍ തന്നെ. ദാവീദ് രാജാവും സോളമന്‍ രാജാവും.

ലോംഗ് ഐലന്‍ഡ് സീറോ മലബാര്‍ സമൂഹം സ്വന്തമാക്കിയ ദേവാലയത്തിന്റെ കൂദാശ യോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവേയൊണ് സദസില്‍ പൊട്ടിച്ചിരി പടര്‍ത്തി ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ഈ പരാമര്‍ശം.

ജറുസലേം ദേവാലയ നിര്‍മ്മിതിക്കായി വിഭവങ്ങള്‍ ഒരുക്കിെക്കാടുത്ത ദാവീദ് രാജാവിനെപ്പോലെയാണ് പ്രഥമ വികാരി ഫാ. എബ്രഹാം കരോട്ടെന്ന് ഫാ. കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. ദാവീദിനെപ്പോലെ ദേവാലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ആന്റോച്ചനായില്ല. പക്ഷേ ദാവീദ് രാജാവ് വേണ്ടതൊക്കെ സമാഹരിച്ചിരുന്നു. എന്നാല്‍ ദേവാലയം പൂര്‍ത്തിയാക്കാന്‍ ദൈവം അവസരം നല്‍കിയത് പുത്രനായ സോളമന്‍ രാജാവിനാണ്. ഇപ്പോഴത്തെ വി കാരി ഫാ. ജോണ്‍സണ്‍, സോളമന്‍ രാജാവിന്റെ സ്ഥാന ത്തിരിക്കുന്നു; ഫാ.
കണ്ടത്തിക്കുടി പറഞ്ഞു.

കൂദാശാ ദിനത്തിലുായ മഞ്ഞുവീഴ്ചയിലും ഫാ. ജോസ്
കണ്ടത്തിക്കുടി ദൈവസാന്നിധ്യം കണ്ടെത്തി . അനുഗ്രഹീതമായ ദിനമാണിത്. അന്തരീക്ഷത്തില്‍ നിന്നും പുഷ്പവൃഷ്ടി വരെ. ചുവന്ന റോസാപ്പൂക്കളൊന്നുമല്ല അന്തരീക്ഷത്തില്‍ നിന്നും പൊഴിയുന്നത്.., നല്ല തൂവെളളപ്പൂക്കള്‍.

ദാവീദ് രാജാവ് പദ്ധതിയിട്ട് സോളമന്‍ രാജാവ് പൂര്‍ത്തീകരിച്ച ജറുസലേം ദേവാലയമായിരുന്നു ജൂത സമൂഹത്തിന്റെ ഏക ദേവാലയമെന്ന് സഭാ പണ്ഡിതനായ ഫാ. ജോസ് പിന്നീട് മലയാളം പത്രത്തോട് വിശദീകരിച്ചു. ജൂത സമൂഹത്തിന് മറ്റു ദേവാലയങ്ങള്‍ ഉായിട്ടില്ല. അവര്‍ക്കിപ്പോള്‍ സിനഗോഗുകള്‍ മാത്രമേയുളളൂ. ദേവാലയത്തില്‍ മാത്രമേ ബലിയര്‍പ്പണം നടക്കാറുളളൂ. സിനഗോഗുകളില്‍ വചന ശുശ്രൂഷയാണുളളത്.

ദൈവം നിഷ്‌കര്‍ഷിച്ച് അളവിലും ആകൃതിയിലുമായിരുന്നു ജറുസലേം ദേവാലയത്തിന്റെ നിര്‍മ്മാണം. അതിന്റെ നിര്‍മ്മിതിക്കു കാര്യങ്ങള്‍ ചിട്ടപ്പെടുത്തുന്നതിനിടെ സമീപത്തെ പല രാജ്യങ്ങളും ദാവീദിനെതിരായി യുദ്ധം പ്രഖ്യാപിച്ചു. യുദ്ധത്തില്‍ പെട്ടു പോയതു കൊാണ് ദാവീദിന് നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാവാതെ പോയത്. എന്നിരിക്കിലും ദേവതാരു ഉള്‍പ്പടെ നിര്‍മ്മാണിനു വസ്തുക്കള്‍ സമാഹരിക്കാന്‍ ദാവീദ് രാജാവ് യുദ്ധത്തിനിടയിലും ശ്രദ്ധിച്ചിരുന്നു. ഇങ്ങനെ ചേര്‍ത്തു വച്ച വസ് തുക്കള്‍ കൊാണ് പുത്രന്‍ സോളമന്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ഈശോയുടെ അമര്‍ഷം വരെ ഏറ്റുവാങ്ങിയ ജറുസലേം ദേവാലയം പല ദുര്യോഗങ്ങള്‍ക്കും പിന്നീട് സാക്ഷ്യം വഹിക്കുകയുണ്ടായി. ബാബിലോണിയന്‍ ചക്രവര്‍ത്തി നെബുചഡ്‌നെസര്‍ ദേവാലയം അഗ്‌നിക്കിരയാക്കി. സിമന്റിനും മണ്ണിനും പകരം സ്വര്‍ണവും വെളളിയുമായിരുന്നു ദേവാലയ ഭിത്തികളുടെ നിര്‍മ്മിതിയില്‍ മിശ്രിതമായി ചേര്‍ത്തിരുന്നത്. വിശേഷപ്പെട്ട തടികളാല്‍ നിര്‍മ്മിച്ച ദേവാലയം അഗ്‌നിക്കിരിയാക്കിയാല്‍ അതിനിടയിലെ സ്വര്‍ണവും വെളളിയുമൊക്കെ കൊളളയടിക്കാമെന്ന ചിന്തയാണ് ബാബിലോണിയന്‍ ചക്രവര്‍ത്തിയെെക്കാണ്ട്  ഇതൊക്കെ ചെയ്യിച്ചത്.
ദാവീദും സോളമനും ലോംഗ് ഐലന്‍ഡ് പളളിയും
Fr Karott
ദാവീദും സോളമനും ലോംഗ് ഐലന്‍ഡ് പളളിയും
Fr Ligory
Join WhatsApp News
Anthappan 2015-04-09 11:43:25

Solomon was David’s illegitimate child.  It is absolutely absurd you associate these good people with their David and Soloman  

നാരദർ 2015-04-09 11:55:11
ഏതൻ തോട്ടത്തിൽ പാമ്പ് കേറിയതുപോലെ അന്തപ്പൻ അച്ഛന്മാരേം ഇടവകക്കാരേം തെറ്റിക്കാൻ പള്ളിയിൽ കയറികൂടിയിട്ടുണ്ട്. സൂക്ഷിക്കണം 
ശകുനി 2015-04-09 12:28:51
ഏതൻ തോട്ടത്തിൽ പാമ്പ് കയറിയതും, ദാവിദിന്റെ അവിവിഹിത ബന്ധത്തിൽ ഉണ്ടായ മകനാണ് സോളമൻ എന്നോന്നുന്നും ഇപ്പഴത്തെ പള്ളിക്കാർക്കറിയില്ലല്ലോ?  ഇപ്പഴത്തെ ക്രിസ്ത്യാനികൾ ബൈബിൾ വായിക്കാറില്ലല്ലോ? അവർക്ക് പള്ളിയിൽ പോകണം നേതാവാകണം, പള്ളി രണ്ടാക്കണം, പുതിയ പള്ളി പണിയണം എന്നൊക്കയല്ലാതെ അവർക്കിന്റെ ഉള്ളുകള്ളി ഒന്നും അറിയില്ലല്ലോ? അന്തപ്പനായതുകൊണ്ട് ഇ-മലയാളിയിലെ ബൈബിൾ പണ്ഡിതൻ പ്രത്യക്ഷപ്പെടാതിരിക്കില്ല!  

ഭഗവാനെ ഇനി എന്തൊക്ക കാണണം!  എവിടെയെങ്കിലും തലയിട്ട് പ്രശ്നം ഉണ്ടാക്കുക എന്നൊതൊഴിച്ചാൽ നാരദർ ക്ക് വേറെ പണി എന്തെങ്കിലും വേണ്ടേ?  ഇതുപോലത്തെ മനുഷ്യർ ഇപ്പഴും ഉണ്ടന്നുള്ളതാണ് അത്ഭുതം!!

JOHNY KUTTY 2015-04-09 12:33:37
ഈ അച്ഛന്മാര്ക് ദാവിദിന്റെയും സോലോമോന്റെയും 'നല്ല' സ്വഭാവം ഇല്ലാതിരുന്നാൽ മതിയായിരുന്നു. സോലോമോന് ഏഴുനൂറു കുലീന ഭാര്യമാരും മുന്നൂറു വെപ്പാട്ടി മാറും എന്നാണ് ബൈബിൾ പറയുന്നത് (1 രാജാവ്‌ 11:3)
paampan 2015-04-09 13:23:26
പാമ്പ് എന്തിനാ ആവശ്യമില്ലാത്തിടത്തൊക്കെ കയറുന്നത്? സരിതയുടെ രൂപത്തിലാണു ഇപോള്‍ ടിയാന്‍ കേരളത്തില്‍ അവതരിച്ചിരിക്കുന്നത്
കാര്യം കഴിഞ്ഞു കാശും കൈപറ്റിയ ശേഷം പാവങ്ങളെ ഇങ്ങനെ തേജോവധം ചെയ്യാമൊ സരിതക്കൊച്ചെ?
പാസ്റ്റർ മത്തായി 2015-04-09 13:31:42
സർപ്പ സന്തതികളെ നിങ്ങൾ ദൈവത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യരുതു.  അബ്രഹാം ഹൈഗറിനെ ബലാൽ സംഗം ചെയ്യതതും, ദാവീദ് ബെത്സെയിതെയെ പ്രാപിച്ചതും, സോളമൻ അപ്പനെ കടത്തി വെട്ടിയട്ടി നൂറു കണക്കിന് സ്ത്രീകളെ പ്രാപിച്ചതും തിരുവചന പ്രകാരമാണ്. തിരുവചനം ദൈവത്താൽ എഴുതപെട്ടതാണ്. അതിനെ ചോദ്യം ചെയ്യാൻ നമ്മൾ ആറു. നിങ്ങൾക്ക് കിട്ടുന്ന അവസരങ്ങൾ തക്കത്തിൽ ഉപയോഗിക്കുക. മറ്റുള്ളവരുടെ കണ്ണിലെ കരടു എടുക്കരുത് 
Anthappan 2015-04-10 20:59:06

The more the Bible is generated the more the truth is obscured.   Josephus doesn’t talk much about Jesus in his book (Josephus, Thrones of Blood.  A History of the Times of Jesus 37 B.C. to A.D. 70).  The following excerpt is taken from his book (Page 60) “There was about this time a wise man named Jesus-if it is lawful to call him a man, for he was a doer of wonderful works- a teacher of the type of men who enjoy hearing the truth. He drew many of the Jews and Gentiles to him; he was the Christ.  When Pilate, at the suggestion of the Jewish leaders, condemned him to the cross, those who loved him at first did not forsake him, for he appeared to him alive the third day, as the divine prophet has foretold, along with many other wonderful thing concerning him.  The tribe of Christians named for him still exists today.”   Though Josephus recorded this information in his book, he doesn’t say that he has witnessed any of Jesus work or heard him speaking.   From his writing, it is evident that he was provided the information or he heard someone talking about Jesus.  Everything is nowadays justified by numbers. Politicians and Religious leaders (two sides of the same coin) play this number game to make more people their slaves.   Just like the commentator is trying to say that the world is inundated with Bible so Bible is true.  Or millions of people believe that there is a God so Andrew and Anthappan are wrong.   Jesus was a fine man. His philosophies were simple and that was; love your neighbor as you love yourself.  But he was hated by religion for undermining their comfortable life then and now.   

വായനക്കാരൻ 2015-04-09 19:06:23
Anthappan, my understanding is that David's illegitimate son, Solomon's older brother, died a few days after birth. By then David had married Bathsheba and hence Solomon was their legitimate child. Be careful with facts when you try to incite.
Anthappan 2015-04-09 19:55:23

Vayanakkaaran; you are trying to make things complex.   There are visiting Bible pundits on this page who can throw more light into it.  But the story I know is one below.

David was one of the remarkable men of the Old Testament. He was a capable musician and beloved poet. He excelled as a military leader and king. And as “a man after God’s own heart” he was an exceptional religious leader. Yet, in spite of his illustrious achievements, Israel’s greatest king was not without some grievous faults — not the least of which was his shameful conduct with Bathsheba (2 Sam. 11:1-27).

In the spring of the second year of Israel’s siege of Rabbah, David, who had remained in Jerusalem, arose one evening from his bed and saw, from the roof of his palace, the beautiful Bathsheba, wife of Uriah the Hittite, bathing.  Inflamed with passion, David sent for the immodest temptress and with her committed adultery.

From this evil union a child was conceived. When David was informed of Bathsheba’s pregnancy, he determined to conceal the sin. Accordingly, Uriah was summoned from the battle front under the presumption that, while on furlough, he would visit his wife, and thus when Bathsheba’s child was born, it would appear to be the offspring of Uriah.

Uriah, however, being the patriotic warrior that he was, refused to indulge in matrimonial pleasure so long as his comrades-in-arms were “encamped in the open field,” and thus deprived of similar domestic enjoyment. Frustrated, David then sought to intoxicate the soldier, to break down his resistance, that he might go down to his wife and so cover the illegitimate conception. But, again, Uriah “went not down to his house.”

Finally, in a truly desperate measure, the king sent him back to the battlefront; and by his hand he sent a message to Joab, his captain. Uriah was to be placed in “the forefront of the hottest battle.” The troops were to withdraw from him that he might be slain. Thus did the courageous warrior expire, never knowing of his wife’s infidelity with the king of Israel.

When Bathsheba heard of Uriah’s death, she went through the usual period of mourning; afterward, “David sent and took her home to his house; she became his wife, and bare him a son.” However, the inspired writer soberly adds this appendix: “But the thing that David had done displeased Jehovah” (2 Sam. 11:27).

വായനക്കാരൻ 2015-04-10 06:29:28
And the story of David continues Anthappan. 

David's action was displeasing to the Lord, who accordingly sent Nathan the prophet to reprove the king.

After relating the parable of the rich man who took away the one little ewe lamb of his poor neighbor (II Samuel 12:1-6), and exciting the king's anger against the unrighteous act, the prophet applied the case directly to David's action with regard to Bathsheba.

The king at once confessed his sin and expressed sincere repentance. Bathsheba's child by David was struck with a severe illness and died a few days after birth, which the king accepted as his punishment.

In David's old age, Bathsheba secured the succession to the throne of her son Solomon, instead of David's eldest surviving son Adonijah. 
andrew 2015-04-10 11:27:54

DAVID – TEMPLE- SOLOMON - REAL OR JUST A LEGEND.?

Large majority of Old Testament scholars regard them as legend fabricated by the Babylon return priests. See സത്യ വേദ പുസ്തകം- സത്യവും മിത്തും {A bible for the new millennium -vol. 3} for more in detail.

Some interesting facts:

David was not allowed to build the temple because of his bloody past. Solomon was not different either. He attained the throne after killing David's son.

so far no one has found and remains of the mighty temple.

What is said about David-good and bad could be the stories of several kings of the Hebrews. The Jesubites had the temple of Zadok on the Jerusalem mount and later it could have been renovated by Hebrew kings. The materials collected for the temple has different quantity in two different places. the gold coins given by David was minted several hundred years after the said life time of David and Solomon.

The small kingdom of Israel fell around 720 BCE and Judea fell by 586 BCE. The priests were captured and had to work hard making bricks for the Babylonian temple. During that time they combined the theo- literature of both kingdoms. That is the present day old testament bible. It was done by Babylon return priests to establish authority on the Hebrews. They built an altar and demanded animal sacrifice and good wine and 10 % of many things earned by the Hebrews. But they refused- details can be read in the books of the prophets.

The entire OT is fabricated fiction and creative imagination. Yes the places and people may be true. But what is said about them is fiction.

The new testament writers also copied the same style.


Ninan Mathullah 2015-04-10 14:10:56
Many books were written to prove that Bible is fabrication. Still people believe it as true. There is no other culture in the world that recorded their history as the Jewish people. Most other cultures including Malayalees, do not know their history beyond a few generations. Families are rare among us that have recorded family history for ten or more generations. Josephus who was a Jewish General fighting the Romans and later joined the Romans have recorded the history from begining to his time based on then existing historical documents which is available now as, 'Jewish Antiquities' that repeat the history in Bible and there is no contradiction in it with Bible.
andrew 2015-04-11 07:16:34

The story of Jesus was later added by 'christian fathers' in the book; Jewish Antiquity. They did the same with Rabbinic texts too. In the original books; Jesus was never mentioned.

The Romans had state of the art record keeping system during the so called time of Jesus. There is no mention of Jesus in Roman records too.

What is mentioned in Josephus book about Jesus is fraud. The word Christians was not yet coined during Josephus time. The 'acts of the apostles' a second century book used the word Christians. The book is full of fictitious stories and incidents. It is written to 'make believe' what is written is history.

The book was written by priests to fool others the hierarchy, authority and power of apostolic tradition. The hidden heroes of the book are priests.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക