Image

മോഹന്‍ലാല്‍ -മഞ്ജു വാര്യര്‍ കൂട്ടുകെട്ട് വീണ്ടും

Published on 12 April, 2015
മോഹന്‍ലാല്‍ -മഞ്ജു വാര്യര്‍ കൂട്ടുകെട്ട് വീണ്ടും

സത്യന്‍ അന്തിക്കാടിന്റെ 'എന്നും എപ്പോഴും' എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ കൂട്ടുകെട്ട് വീണ്ടുമെത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന ലോഹം എന്ന സിനിമയില്‍ മഞ്ജു വാര്യരും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ അതിഥി താരമായാണ് മഞ്ജു എത്തുന്നത് എന്നാണ് സൂചനകള്‍. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.


മഞ്ജുവിന്റെ രണ്ടാം വരവ് രഞ്ജിത്തിന്റെ സിനിമയിലൂടെ ആയിരിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അത് നടക്കാതെ വരികയും പിന്നീട് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു. 

'സ്പിരിറ്റ്' എന്ന സിനിമയ്ക്കു ശേഷം രഞ്ജിത്തും മോഹന്‍ലാലിനൊപ്പം ഒന്നിക്കുന്ന ചിത്രമാണ് ലോഹം. ചിത്രത്തില്‍ മോഹന്‍ലാല്‍ ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് എത്തുന്നത്. തെന്നിന്ത്യന്‍ നടി ആന്‍ഡ്രിയ ജര്‍മിയയാണ് നായിക.  ആസിഫ് അലി, സണ്ണി വെയിന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആഷിക് അബു സംവിധാനം ചെയ്യുന്ന 'റാണി പദ്മിനി' എന്ന സിനിമയിലാണ് മഞ്ജു ഇനി അഭിനയിക്കുക. റിമ കല്ലിംഗലാണ് മറ്റൊരു നായിക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക