Image

ഇ-മലയാളിയുടെ വിഷു ആശംസകള്‍

Published on 15 April, 2015
ഇ-മലയാളിയുടെ വിഷു ആശംസകള്‍
ഇ-മലയാളിയുടെ വിഷു ആശംസകള്‍
ഇ-മലയാളിയുടെ വിഷു ആശംസകള്‍
Join WhatsApp News
വായനക്കാരൻ 2015-04-15 14:01:33
കർണ്ണികാരത്തിൻ സ്വർണ്ണം,
       കണിവെള്ളരിക്കയും
വാൽക്കണ്ണാടിയിൽ കാണും
       പുഞ്ചിരിത്തെളിമയും
ഉള്ളം‌കൈക്കുളിലൊരു
        വെള്ളിനാണയത്തുട്ടും
ആദിത്യ സ്തോത്രം ചൊല്ലി
        സൂര്യനമസ്കാരത്തിൽ
മനസ്സിൻ മഞ്ഞിൻ‌പാളി
         ക്കുള്ളിലേക്കിറങ്ങുന്ന
ശാന്തി കിരണങ്ങൾതൻ
          അവാച്യാനുഭൂതിയും
നന്മതൻ മേടമാസ
          പ്പുലരി സമ്മാനിക്കും
ഐശ്വര്യ വിഷുക്കണി
             എന്നും കണിയാവട്ടെ.
Sudhir Panikkaveetil 2015-04-15 15:08:29
മലയാള  ഭാഷയുടെ കൊന്നപൂക്കൾ വിടർത്തി
കൈരളി ക്ഷേത്രത്തിൽ അർച്ചന നടത്തുന്ന
ഇ മലയാളിക്ക് ഇതാ അക്ഷരങ്ങളെകൊണ്ട് ഒരു
കൈ നീട്ടം.  പ്രസിദ്ധീകരണം എന്നും സമൃദ്ധവും
സമ്പന്നവും ആകട്ടെ, ആശംസകൾ !
andrew 2015-04-15 18:23:02

തെരുവില്‍ ജനിച്ചു; തെരുവില്‍ വളര്‍ന്നു, തെരുവില്‍ മരിക്കുന്ന

അനേക ലക്ഷം പാവപെട്ട മാനുഷ കോലങ്ങള്‍ ഉള്ള നാട്ടില്‍ എന്തു വിഷു കണി.

വിശകുന്ന വയറിനു മുന്നില്‍ ഒരു പിടി ചോര്‍

അതാണ് ഏറ്റവും വലിയ വിഷു കണി




വിദ്യാധരൻ 2015-04-15 19:55:04
ഈ മലയാളി നിൻ താളുകളൊക്കയും
നിറയട്ടെ സാഹിത്യ കൃതികളാലെ
കവിതകൾ കഥകളും ലേഖനമൊക്കയും 
വളർത്തട്ടെ മർത്ത്യരിൽ സ്നേഹബന്ധം
വിവിദദേശങ്ങളിൽ ചിതറി കിടക്കുന്ന 
കൈരളി മക്കളെ ഒന്നിച്ചു ചേർക്കുവാൻ 
ഉദകട്ടെ ഈ-പത്രം നാൾക്കുനാൾ വളരെട്ടെ-
വളർന്നൊരു വടവൃക്ഷമായിടട്ടെ, 
തണലായി മാറട്ടെ ഏവർക്കും എന്നെന്നും 
ചൊരിയട്ടെ ജഗദീശൻ നന്മകളതിനായി 
Ninan Mathullah 2015-04-16 04:46:10
Insecurity and intolerance arising out of it is widespread. This intolerance and insecurity destroy the inner peace and make life stressful for many. Religious and racial forces are contributing to this intolerance by creating fear and suspecion of others different from them and advocating castration of minority groups. Let love, peace and tolerance and acceptance of others as they are fill our hearts in this Vishu season for a better tomorrow.Appreciate the good work 'emalayalee' is doing.
വായനക്കാരൻ 2015-04-16 05:16:31
For andrew's reference- ഔചിത്യം meaning in English: propriety, right, relevancy, reasonableness, properness, pertinency, fitness, decorum, decency, compatibility, aptness, appropriateness, suitability.  
Vivekan 2015-04-16 10:24:22
ആണ്ട്രുവിന്റെ കാഴ്ചപ്പാട്‌,  ഭരണം കിട്ടാൻ വെമ്പുന്ന ഒരു രാഷ്ട്രീയക്കാരൻ തന്റെ എതിർ പാർട്ടിയെ വിമർശിക്കാൻ ഫലപ്രദമായി ഉപയോഗിക്കുന്ന ഭാഷാപ്രയോഗം പോലെ കാണുന്നു. അതൊരു മനുഷ്യന്റെ ശരിയായ, സ്ഥിരമായ, അവസ്ഥയല്ല. എല്ലാ ജീവജാലങ്ങൾക്കും തന്റെ സ്വന്തം ചുറ്റു പാടിൽ സുഖവും സന്തോഷവും ദുഖവും ആഹ്ലാദവും ഉണ്ട്. ഒരളവു വരെ. വിശക്കുന്ന വയറിന്റെ അവസ്ഥ സ്ഥിരമല്ല. വിശക്കുന്ന കുഞ്ഞിനു പാൽ പോലെ - സന്തോഷവും തൃപ്തിയും നേടിയ ശേഷവും സന്താപവും ദുഖവും വന്നുചേരും. പ്രകൃതിയുടെ രീതി തന്നെ അങ്ങനെയല്ലേ? മഴയും തണുപ്പും കാറ്റും ചൂടുമെല്ലാം മാറി-മാറി വരുന്നു. ചെറുപ്പവും, അസുഖങ്ങളും പ്രായാധിക്യവും മരണവും ജീവജാലങ്ങല്ക്ക് വന്നു കൂടുന്നു. എന്നാൽ മറ്റൊരു മാനസികാവസ്ഥ കൂടിയുണ്ട്. ആഹ്ലാദം നിറയുമ്പോൾ സന്തോഷമുണ്ടാക്കുന്ന ഒരു പ്രവർത്തിക്ക് പ്രേരണ നല്കുന്ന പലതും മനുഷ്യർ ചെയ്യുന്നു. പ്രകൃതി തന്നെ അങ്ങനെ പ്രവർത്തിക്കുന്നുവെന്നതല്ലേ വിഷുക്കാലവും ക്രിസ്തുമസ് സമയവും ഓണക്കാലവും പൊതുവെ ആഹ്ലാദമുള്ള രീതിയിൽ നമുക്ക് മുന്നിൽ അവതരിക്കുന്നത്? അവിടെ വിശപ്പുള്ള ഒരാൾ കിടന്നു വിഷമിക്കുന്നതു വിശപ്പില്ലാത്ത ഒരുത്തന്റെ തലയിൽ ഒരു ചുമടായി മാറിയതെങ്ങിനെ? രാഷ്ട്രീയക്കാരനോ, താങ്കൾക്കു തന്നെയോ എന്തു പരിഹാരമാണ് പറയാനുള്ളത്? വിശപ്പില്ലാത്ത ഒരു ലോകം താങ്കൾ എവിടെ കാണുന്നു?
Anthappan 2015-04-16 11:13:21

Onam and Christmas are the figment of imaginations of the crooks and imposed on you by religion and business people.  It cannot bring joy for you or anyone else because the joy you are deriving from it is momentary.   As Andrew said, when you take care of your fellow beings by feeding, by providing shelter, cloths, and by taking care of many basic needs, you will be deriving true joy.  I salute Andrew for standing up and shouting the truth, the real truth.   Don’t pay attention to the crowed because they are pawns in the hands of the most wicked people, and that is religion.  Go Andrew Go!! .  Congratulations to E-Malayalee for a great work by giving a chance to express our thoughts whether the commentators agree or disagree.  It is not easy to run this without out dedication, commitment, and money.  

Ninan Mathulla 2015-04-16 16:37:29
It is more appropriate for those writing here talk for themselves, or give firsthand information.  It is understandable when a member of a group criticize the group if injustice done. There also there must be proper channel to address complaints. When an atheist complaint about a church it can be based on his/her per-concepts. He has no right to generalize about religion as he doesn't know the peace and joy religion give to others. These people are judgmental here, and it is more propaganda than substance. They have no right to talk for all God believing people of all religions. It is just foolishness.
രേവതി 2015-04-16 19:02:06

I am a regular/daily reader of e malayalee. I read -പ്രതികരണങ്ങള്‍- first. It is fascinating,fun and thought provoking especially anthappan, vidhyadharan, andrew and the articles of puthenkurish and sudir panikaravetil

Some of you find joy in pulling them down. But they are far above your reach.

It stuck in me deep what andrew said about vishu kani. He is telling us the real meaning of which no one saw that dimension before. It is the core of all morality. I was born in a hindu family but grew above and out of it very quick. I am a reformed or reborn hindu far above the temple religion.

It is said,Jesus said, love your neighbor as if he is you. And that is the true message of vishu. All humans should have the opportunity to see all the good things in this earth together. Luxry and richness should not be a privilige of few. Even the Jewish scholars are preaching that Messiah' is not a person but a time frame when all humans will live in harmony and peace.

Eventhough it seems that the age of prophets are gone, we can see them in a different form. The modern prophets are not walking naked or clad in Camel skin or saffron cloth like old age prophets. But you can see their visions in e- malayalee, facebook and so on. Their words are powerful than swords. So before you cast stones at them listen to what they are saying with an unbiased mind and heart.

A question to 'vivekan' will you be able to write the same comment if you were born in the street, beg for your food, sleep in the street ? well you are fortunate and you did not do anything of your own to be born in a rich family. And the poor, the street dwellers they did not do anything wrong to be born there. So help them as much as you can and that is the beginning of wisdom [ vivekam]

and to ' SchCast'- you wrote religion is evolving. If religion is a product of god why should it evole? Then god should be evolving too ?

In that case, isn't god and religion made by humans ! And so they evolve as human thoughts evolve?

Revathi

വിദ്യാധരൻ 2015-04-17 07:01:34
കാലിൽ ചങ്ങല കിലുങ്ങുന്നു 
കിലുകില ശബ്ദം കേൾക്കുന്നു 
മതമാം ചങ്ങലയാലിവിടെ 
ബഹുശതമെന്നും ബന്ധിതരാ.
പൊട്ടിച്ചോടാൻ തുനിയുമ്പോൾ 
ഊരാകുടുക്കായി മാറുന്നു 
മതങ്ങൾ ഞങ്ങടെ മസ്തിഷ്ക്കം 
നന്നായി കഴുകി വെടിപ്പാകി 
'കറുപ്പ്'  കൊണ്ട് നിറയ്ക്കുന്നു 
പിന്നവർ ചരടിൽ കോർത്തിട്ട് 
പാവകൂത്ത് കളിപ്പിപ്പൂ 
മതത്തിനിംഗിതമോപ്പിച്ച് 
ചുവടു വയ്പ്പൂ നാമെല്ലാം 
അങ്ങകലെ മിഡിലീസ്റ്റിൽ നാം 
കാണ്മതതിൻ ഫലമല്ലേ ?
അള്ളാവിൻ പേര് പറഞ്ഞിട്ട് 
അരിഞ്ഞിടുന്നു  തലയെന്നും 
ക്രൈസ്തവർക്കൊരു ദൈവം 
ഹൈന്ദവർക്കുംമൊരു ദൈവം 
അങ്ങനെ ദൈവത്തിൻ പേരിൽ 
തല കൊയ്യുകയാണിവിടെന്നും 
അതിന്റെ ഇടയിൽ ഞെരിയുന്നു 
ഗതികിട്ടാതെ മനുഷ്യന്മാർ 
അധർമ്മം എങ്ങും പെരുകുന്നു 
കഥയിതു പിന്നേം  തുടരുന്നു 
ഉണരുക ഉണരുക ജനങ്ങളെ 
ഉണർന്നെണിക്കുക പെട്ടെന്ന് 
പൊട്ടിച്ചെറിയുക കാലുകളെ 
ചുറ്റും മതമാം ചങ്ങലകൾ
ഓടി അകലുക അതിവേഗം 
അല്ലേൽ ചങ്ങല മുറികൂടി 
പിന്നേം കാലിൽ ചുറ്റീടും 
ചുറ്റുന്നുണ്ടീ പേജുകളിൽ 
മതത്തിൻ ചില ചാരന്മാർ 
അവന്റെ നോക്കിൽ വാക്കുകളിൽ 
കാണാം നിഴൽപോലടിമത്വം.
അവൻ തുപ്പുന്നൂ തീപോലെ 
വിവരക്കെടിൻ അദ്വൈതം.
ഉണരുക ഉണരുക ജനങ്ങളെ 
ഉണർന്നെണിക്കുക പെട്ടെന്ന് 
പൊട്ടിച്ചെറിയുക കാലുകളെ 
ചുറ്റും മതമാം ചങ്ങലകൾ

വായനക്കാരൻ 2015-04-17 07:17:00
The 'modern day prophets' who bless the pages of e-malayalee and facebook are truly amazing. No matter what the subject of discussion is, they land there to offer their 'words of wisdom' about the crooks of religion. When they are criticized, they instantly change into hindu female followers with names like Sarada or Revathi to praise their prophets. The females are such strong followers that they use the same words and the same font style and size as their masters.  They are lucky. Only they have been lucky enough to touch their masters who are far above the other poor mortal souls. 
Ninan Mathulla 2015-04-17 08:41:54
Many of these all knowing prophets trying to liberate the massess are blind leading the aimless. Once liberated even the leaders do not know where they are going.If you ask them where they are going, they will wide open their mouth (Ah!).
വിദ്യാധരൻ 2015-04-17 08:47:43
ചുറ്റി ചുറ്റി കറങ്ങി ഞാൻ രേവതി നിന്നെ തേടി 
ഒടുവിൽ ഗൂഗിൾ ദേവനൊരു തേങ്ങയുടച്ചു 
ഒടുവിലെത്തിയവൾ സുന്ദരിയാൾ മോഹനാംഗി 
ഇളകി പലരും ഹൃദയമിടിപ്പ് കൂടി 
'എന്തിന് എൻ രേവതിയെ കരുവാക്കുന്നു 
വിട്ടിടുക അവളെന്റെ സ്വന്തം "
എന്നൊക്കെ 'ബത വണ്ട്  പുലമ്പിടു'മ്പോൽ 
നന്ദി ഗൂഗിൾ ദേവാ നന്ദി നിനക്ക് 
ഇല്ല ഞാൻ അടിച്ചുകൊണ്ട് പോകാൻ സമ്മ്തിക്കല്ല 
വായനക്കാരാ വിട്ടിടുക നീ അവളെ വെറുതെ 
വലിച്ചിഴക്കല്ലേ മത യുദ്ധത്തിലേക്ക് 
File:Malayalam naalukal.jpg
SchCast 2015-04-17 10:02:47
Since Ms. Revathi touched on my comment, let me offer an explanation. Religion is evolving for a long time. In the beginning, man worshipped the natural forces such as wind, fire etc. As the thinking changed on the concepts of force through scientific development, it became necessary to change the dieties. But it is impossible to dismiss the idea either philosophically or scientifically that a unform force is in control of the universe as we see it. We may admit that the philosophical development of religion has some meaning if it helps to unite the human race for its own well-being. But I would say the so-called leaders of religions has hi-jacked the essence of religion and shamelessly using the common man to acheive their selfish purposes such as political power, financial gain and even pleasures of the flesh. The tenets of various religions under microscopic review will turn out to be the same. It may be summarized as "Love your neighbor as yourself". When Jesus explained this principle, he deliberately chose a person outside Jewish religion (remember Jesus lived as a Jew)to show that the person who was not a Jew exhibited God's love to the fallen neighbor. If 'A' cannot love 'B' because of the religion of either, then their undersanding of their religion is quite futile.
വായനക്കാരൻ 2015-04-17 15:36:36
ഭയം വേണ്ടാ വിദ്യാധരാ വലിച്ചിഴക്കുകയില്ല 
നല്ലവർക്കു ജന്മം നൽകും നക്ഷത്രത്തിനെ.  
രേവതിയായ് വേഷം കെട്ടി പുത്തൻ‌മുള പ്രവാചകർ 
സ്വയം പ്രശംസിക്കുമ്പോൾ ഞാൻ പ്രതികരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക