Image

ജോയ് ആലൂക്കാസ് ഗ്രൂപ്പ് അമേരിക്കയിലേക്ക്

വിനോദ് കൊണ്ടൂര്‍ ഡേവിഡ് Published on 18 April, 2015
ജോയ് ആലൂക്കാസ് ഗ്രൂപ്പ് അമേരിക്കയിലേക്ക്
ന്യൂയോര്‍ക്ക്: പ്രശസ്ത ജുവല്ലറി ഗ്രൂപ്പായ ജോയ് ആലൂക്കാസ് ഇന്ത്യയ്ക്ക് പുറത്തു തങ്ങളുടെ ബിസ്സിനസ്സ് ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ത്ത് അമേരിക്കയിലെ വിവിധ സിറ്റികളില്‍ വ്യാപാര കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നു. ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകള്‍ക്കു നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ജോയ് ആലൂക്കാസ് വ്യക്തമാക്കിയത്. തന്റെ ബിസ്സിനസ്സിനോടൊപ്പം ജനോപകാരപ്രദമായ പലതും ചെയ്യുവാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

നോര്‍ത്ത് അമേരിക്കന്‍ ജീവിത ശൈലി തനിമ നഷ്ട്ടപ്പെടാതെ പ്രേഷകരുടെ മുന്നില്‍ എത്തിക്കുന്ന ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകള്‍, എന്നും വ്യതസ്ത പരിപാടികളുമായി വന്‍ ജന ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. 

എല്ലാ ഞായറാഴ്ച്ച്ചയും വൈകിട്ട് 8 മണിക്ക് ( ഐ എസ് ടി / ന്യൂയോര്‍ക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് അമേരിക്കന്‍ കാഴ്ച്ചകള്‍ പ്രഷേപണം ചെയ്യുന്നത്. ജോയ് ആലൂക്കാസിന്റെ അഭിമുഖത്തോടൊപ്പം ന്യൂജേഴ്‌സിയില്‍ നിന്നുള്ള പ്രശസ്ത ഗായകരായ അനിത കൃഷ്ണയും ജെംസണ്‍ കുര്യാക്കോസ് എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരിക്കുന്നതാണ്, 

ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളെ കുറിച്ചു കൂടുതല്‍ അറിയുന്നതിനും, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അരിയുക്കുന്നതിനും ബന്ധപ്പെടുക:
പ്രൊഡ്യൂസര്‍ രാജു പള്ളത്ത് 732 429 9529  


വിനോദ് കൊണ്ടൂര്‍ ഡേവിഡ്

ജോയ് ആലൂക്കാസ് ഗ്രൂപ്പ് അമേരിക്കയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക