Image

ഭാഷയ്ക്കും കാലത്തിനും അതീതമായ് ചിത്രകൂട്ടായ്മ(ബഷീര്‍ അഹമ്മദ്)

ബഷീര്‍ അഹമ്മദ് Published on 20 April, 2015
ഭാഷയ്ക്കും കാലത്തിനും അതീതമായ് ചിത്രകൂട്ടായ്മ(ബഷീര്‍ അഹമ്മദ്)
ഇന്ത്യയിലെ ചിത്രകാന്മാരുടെ കൂട്ടായ്മയൊരുക്കി റിപ്പിള്‍സ് ഗ്രൂപ്പ് ശ്രദ്ധേയമായി.
കര്‍ണാടക, തമിഴ്‌നാട്, ഹൈദ്രാബാദ്, മഹാരാഷ്ട്ര, ബംഗാള്‍, നേപ്പാള്‍ കേരള തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ചിത്രകാരന്‍മാരുടെ എണ്‍പതോളം ചിത്രങ്ങളാണ് അക്കാദമി ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശനത്തിനൊരുക്കിയത്.

മനുഷ്യന്‍ അനുഭവിക്കുന്ന ദുരന്തവും, ജീവിതപ്രശ്‌നങ്ങളും രാഷ്ട്രീയ പ്രതിസന്ധിയും ഇന്ത്യയിലെവിടെയും ഒരേ പോലെയാണെന്ന് ചിത്രങ്ങള്‍ നല്‍കുന്ന സൂചന.
ദേശങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമാണ് ചിത്രകലയുടെ ഭാഷയെന്ന് ചിത്രങ്ങള്‍ കാഴ്ചക്കാരനോട് പങ്ക് വെയ്ക്കുന്നു.

അക്രിലില്‍, ഓയില്‍, വാട്ടര്‍കളര്‍, ഇന്ത്യന്‍ ഇങ്ക്, പെന്‍ഡ്രോയിങ്ങ് എന്നീ മീഡിയത്തില്‍ 25 ചിത്രകാരന്മാര്‍ ചേര്‍ന്നാണ് കൂട്ടായ്മ ഒരുക്കിയത്.

ജെ.സി.എ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ പൊതുശൂഹമുറികള്‍ നിര്‍മ്മിക്കാന്‍ ചിത്രകാരന്മാര്‍ എഴുപതിനായിരത്തോളം രൂപ വിലവരുന്ന എട്ട് ചിത്രങ്ങള്‍ ജെ.സി.എ പ്രൊജക്ടിനു നല്‍കി മാതൃകയായി.

ആദ്യപ്രദര്‍ശനം കോയമ്പത്തൂരിലാണ് നടന്നത്. രണ്ടാമത്തെ പ്രദര്‍ശനമാണ് കോഴിക്കോട് നടക്കുന്നത്. അടുത്ത പ്രദര്‍ശനം ചെന്നെയിലാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി ചിത്രകാരന്‍മാരുടെ കൂട്ടായ്മയൊരുക്കാനാണ് ശ്രമമെന്ന് സംഘാടകര്‍ പറയുന്നു.

ബഷീര്‍ അഹമ്മദ്


ഭാഷയ്ക്കും കാലത്തിനും അതീതമായ് ചിത്രകൂട്ടായ്മ(ബഷീര്‍ അഹമ്മദ്)ഭാഷയ്ക്കും കാലത്തിനും അതീതമായ് ചിത്രകൂട്ടായ്മ(ബഷീര്‍ അഹമ്മദ്)ഭാഷയ്ക്കും കാലത്തിനും അതീതമായ് ചിത്രകൂട്ടായ്മ(ബഷീര്‍ അഹമ്മദ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക