Image

പ്രകൃതിയിലേക്ക് മടങ്ങൂ, സുരക്ഷിത ജീവിതം നയിക്കൂ. പ്രകൃതിയിലേക്ക് മടങ്ങൂ ആരോഗ്യ ജീവിതം നയിക്കൂ'

ബഷീര്‍ അഹമ്മദ്‌ Published on 21 April, 2015
പ്രകൃതിയിലേക്ക് മടങ്ങൂ, സുരക്ഷിത ജീവിതം നയിക്കൂ. പ്രകൃതിയിലേക്ക് മടങ്ങൂ ആരോഗ്യ ജീവിതം നയിക്കൂ'
"പ്രകൃതിയിലേക്ക് മടങ്ങൂ സുരക്ഷിത ജീവിതം നയിക്കൂ.
പ്രകൃതിയിലേക്ക് മടങ്ങൂ ആരോഗ്യ ജീവിതം നയിക്കൂ" എന്ന സന്ദേശവുമായി പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് സംഘടിപ്പിച്ച 'ഗ്രീന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍'  വിവിധ ബോധവല്‍കരണ പരിപാടികള്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ചു.

ചെടികളിലെ ഔഷധ ഗുണങ്ങള്‍ രോഗത്തെ പൂര്‍ണ്ണമായി മാറ്റി ആരോഗ്യം നിലനിര്‍ത്തുകയും, രോഗം വരാതെ കാക്കുകയും ചെയ്യുന്നതിനെ കുറിച്ച് ഡോ. അരുണ്‍ ബേബി ചെടിതൈകള്‍ പരിചയപ്പെടുത്തികൊണ്ട് ക്ലാസെടുത്തു. കിഡ്‌നി, പ്രമേഹം, ബ്ലഡ് പ്രഷര്‍, വാതം, ഞരമ്പ് രോഗങ്ങള്‍ എന്നിവ പൂര്‍ണ്ണമായും മാറ്റി കൊടുക്കാന്‍ വീട്ടുമുറ്റത്ത്് തന്നെ നട്ടുവളര്‍ത്താവുന്ന തൈകളെ കുറിച്ച് ബോധവാന്‍മാരാകാതെ നമ്മള്‍ ആധുനിക വൈദ്യശാസ്ത്രത്തിനു പുറകെ പോയി കൂടുതല്‍ രോഗികളാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യനെ ബാധിക്കുന്ന എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ മരുന്നുകളുണ്ടെന്നും, ഒറ്റമൂലികളെ കുറിച്ച് എല്ലാവരും ബോധവാന്‍മാരാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂതിരി കെ. ഉണ്ണി അനിയന്‍ രാജ പരിപാടി ഉത്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളെകുറിച്ച് ഡോ.ജോണ്‍ ബേബീ, ഡോ. സെബാസ്റ്റിയന്‍ കാഞ്ഞിരങ്കല്‍, ഡോ.സുബ്രഹ്്മണി, ഡോ.പി.കെ. ബാലകൃഷ്ണന്‍, നിരഞ്ചന്‍ ചതോപാധ്യായ, സ്വാമി ശ്രീ ശക്തി ശാന്താനന്ദ ഋഷി, ഡോ. ശശീധരന്‍ ക്ലാരി, യോഗ, പാരി വി.പി. പ്രഭാകരന്‍, ഡോ. അരുണ്‍ ബേബി, സനൂപ് എം, ഡോ.സുചിത്ര പയ്യനാട്, സന്തോഷ് യോഗി, സന്ദീപ് ആചാര്യ, സജിന സലീഫ്, ജയശങ്കര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.



പ്രകൃതിയിലേക്ക് മടങ്ങൂ, സുരക്ഷിത ജീവിതം നയിക്കൂ. പ്രകൃതിയിലേക്ക് മടങ്ങൂ ആരോഗ്യ ജീവിതം നയിക്കൂ'പ്രകൃതിയിലേക്ക് മടങ്ങൂ, സുരക്ഷിത ജീവിതം നയിക്കൂ. പ്രകൃതിയിലേക്ക് മടങ്ങൂ ആരോഗ്യ ജീവിതം നയിക്കൂ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക