ടൊറന്റോ: ടൊറന്റോ മലയാളി സമാജം സംഗടിപ്പിച്ച കേരളോത്സവം2015 ന്റെ കലാ
പ്രതിഭ, കലാ തിലകം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 25 ശനിയാഴ്ച
പികെറിംഗ് സെന്റ് മേരിസ് കാത്തലിക് സെക്കന്ററി സ്കൂളില്‍ വച്ച് നടത്തിയ
കലാ മത്സരങ്ങളുടെ സമാപന യോഗത്തില്‍ വച്ചാണ് ഫല പ്രഖ്യാപനം ഉണ്ടായത്.
ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി ആദി ശങ്കര്‍ കലാ പ്രതിഭ ആയും അലീഷ
തോമസ്, അഞ്ജലി ആന്‍ ജോണ്‍ എന്നിവര്‍ കലാ തിലകം ആയും വിജയ കിരീടം ചൂടി.
ടൊറന്റോ മലയാളി സമാജം കഴിഞ്ഞ 19 വര്‍ഷങ്ങള്‍ ആയി നടത്തി വരുന്ന
കേരളോത്സവത്തില്‍ വിവിധ ഇനങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍,
സൂപര്‍ സീനിയര്‍ വിഭാഗത്തില്‍ ആണ്കലാ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.
200ല്‍ പരംമത്സരാര്ഥികളില് നിന്നാണ് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി
ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്തആദിയും സീനിയര്‍ വിഭാഗത്തിലെ അലീഷയും,
അഞ്ജലിയും കീരീടം ചൂടിയത്. ആകെ 21 ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍
സംഘടിപ്പിച്ചിരുന്നത്
സമാജത്തിന്റെ ഈ വര്‍ഷത്തെ ഫാമിലി പിക്നിക്ക് ജൂലൈ മാസം 25 നു നടക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.