Image

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 16 December, 2020
ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനിക്ക് പുതിയ നേതൃത്വം
ആല്‍ബനി: ന്യൂയോര്‍ക്കിലെ തലസ്ഥാനമായ ആല്‍ബനിയിലെ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സുമാരുടെ കൂട്ടായ്മയും അമേരിക്കയിലെ ഇന്ത്യന്‍ നേഴ്‌സുമാരുടെ ദേശീയ സംഘടനായ നൈനായുടെ ചാപ്റ്ററുമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) യുടെ 2021  2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ആല്‍ബനി അസോസിയേറ്റ്‌സ് ഇന്‍  കാര്ഡിയോളജിയില്‍ ഫാമിലി നേഴ്‌സ്  പ്രാക്റ്റിഷ്ണര്‍ ആയി ജോലി ചെയ്യുന്ന കസ്തൂരി ശിവകുമാര്‍ എചജആഇ യാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റിയെ പ്രസിഡണ്ട് എന്ന നിലയില്‍ നയിക്കുവാന്‍ നിയുക്തയായിരിക്കുന്നത്.  മിനി തര്യന്‍ (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട്), ഡോണി മാത്യു (വൈസ് പ്രസിഡണ്ട്), രചന മാത്യു (സെക്രട്ടറി), സുജ തോമസ് (ട്രഷറര്‍), സപ്ന മത്തായി (ജോ. ട്രഷറര്‍), പോള്‍ ജോസഫ് അനി (ജോ. സെക്രട്ടറി) എന്നിവരാണ് കാസ്തിഊരി ശിവകുമാറിന്റെ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരെഞ്ഞെടുക്കപെട്ടവര്‍. ഡോണി  മാത്യുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റിയായിരുന്നു 2019- 2020 ല്‍ സംഘടനക്ക് നേതൃത്വം നല്‍കിയിരുന്നത്. ഡിസംബര്‍ 19 ന് ഢശൃൗേമഹ മീറ്റിംഗിലൂടെയാണ് പുതിയ ഭരണ സമിതി അധികാരമേറ്റെടുക്കുന്നത്.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നേഴ്‌സുമാരെ ഒരുമിച്ചുകൂട്ടി, പ്രൊഫഷണല്‍ തലത്തിലുള്ള പരസ്പരോപകാരപ്രദമായ വളര്‍ച്ചക്കും , അമേരിക്കന്‍ ഇന്ത്യന്‍ സമൂഹത്തിലെ ആരോഗ്യപരമായ പ്രശനങ്ങള്‍ മനസ്സിലാക്കി മറ്റു സാമൂഹ്യ സംഘടനകളോട് ചേര്‍ന്ന് നിന്നുകൊണ്ട് ആരോഗ്യസംബന്ധമായ സേവനങ്ങള്‍ നല്‍കുവാനും ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളും ലറൗരമശേീിമഹ വെബ്ബിനാറുകളും ഒക്കെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിവിധ യുണിവേഴ്‌സിറ്റികളുമായി യോജിച്ച്‌കൊണ്ടു നടത്തിവരുന്ന ട്യൂഷന്‍ ഡിസ്കൗണ്ട് പ്രോഗ്രാമുകള്‍, സ്‌കോളര്‍ഷിപ്പുകള്‍, ആരോഗ്യരംഗത്തെ സേവനങ്ങള്‍ക്ക് നല്‍കിവരുന്ന അവാര്‍ഡുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍  ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A)  ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ ഇന്ത്യന്‍ നേഴ്‌സുമാരെ പ്രതിനിധാനം ചെയ്യുന്ന  നാഷണല്‍ ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ ഏറ്റവും കൂടുതല്‍ സജീവമായ ചാപ്റ്റര്‍റുകളില്‍ ഒന്ന് കൂടിയാണ്  ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A). നൈനയുടെ പുതിയ ഭാരസമിതിയിലേക്ക് ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) ) യുടെ സ്ഥാപക പ്രസിഡന്റും  ഇപ്പോഴത്തെ ട്രഷററുമായ സുജ തോമസ് തെരെഞ്ഞെടുക്കപ്പെട്ടിരിന്നു.

ന്യൂയോര്‍ക്കിലെ ആല്‍ബനിയിലെ ഇന്ത്യന്‍ നേഴ്‌സുമാരുടെ ശബ്ദമായ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) യെ നയിക്കുവാനുള്ള ഉത്തരവാദിത്വം നല്‍കിയ കഅചഅ അ യുടെ അംഗങ്ങളോട്,  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ സമൂഹത്തില്‍ സ്‌തൈത്യര്ഹമായ സേവനങ്ങള്‍ നല്‍കിവരുന്ന ഇന്ത്യന്‍ നേഴ്‌സുമാരെ പ്രതിനിധീകരിക്കുവാന്‍ ലഭിച്ച അവസരത്തിനായി  നന്ദി പ്രകാശിപ്പിക്കുന്നതായി പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട ശ്രീമതി കസ്തൂരി ശിവകുമാര്‍ അറിയിച്ചു. മുന്‍ ഭരണസമിതിയുടെ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച തുടര്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നതോടൊപ്പം, നൂതനമായ രീതിയില്‍ പുതിയ പ്രവര്‍ത്തന മേഖലകള്‍ കണ്ടെത്തുകയും, ഇന്ത്യന്‍ സമൂഹത്തിലെ പുതിയ തലമുറയെ നേഴ്‌സിങ്ങ് പ്രൊഫഷനിലേക്ക് ആകര്‍ഷിക്കുവാനും പുതിയ കമ്മറ്റി പ്രതിജ്ഞാബദ്ധമായിരിക്കും എന്ന് കസ്തൂരി ശിവകുമാര്‍ അറിയിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) ക്ക് മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കിയവരെയും കോവിഡ് 19 ന്യൂയോര്‍ക്ക് മേഖലയെ ഒന്നാകെ താറുമാറാക്കിയപ്പോള്‍ ആരോഗ്യമേഖലക്ക് കൈത്താങ്ങായി കൊണ്ട് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച എല്ലാ നേഴുമാരെയും  ഹൃദയപൂര്‍വ്വം സ്മരിക്കുന്നതായും അതോടൊപ്പം സേവന സന്നദ്ധയുടെ നിറവില്‍  കോവിഡ് മഹാമാരിയുടെ മുന്‍പില്‍ ജീവത്യാഗം ചെയ്ത എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) യുടെ  ആദരം അര്‍പ്പിക്കുന്നതായും കസ്തൂരി ശിവകുമാര്‍ അറിയിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓഫ് ആല്‍ബനി (IANA-A) യുടെ 2021 - 2022 എക്‌സിക്യൂട്ടീവ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് സെക്രട്ടറി രചനാ മാത്യു അറിയിച്ചതാണിത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക