Image

സദ്‌ചിന്തകൾ ശുഭദിനങ്ങൾ (ഭാഗം1: അന്ന മുട്ടത്ത്)  

Published on 10 January, 2024
സദ്‌ചിന്തകൾ ശുഭദിനങ്ങൾ (ഭാഗം1: അന്ന മുട്ടത്ത്)  

ലക്ഷ്യബോധം വിജയത്തിന് തുണയേകും

ഇംഗ്ലണ്ടിലെ ചാൻസലറായിരുന്ന തോമസ് ബെക്കറ്റിൻ്റെ മാതാപിതാക്കളെക്കുറിച്ച് ഒരു കഥയുണ്ട്. തോമസിന്റെ പിതാവായ ഗിൽബർട്ട് വിശുദ്ധനാടുകളിലേക്ക് ഒരു തീർത്ഥയാത്ര നടത്തി. യാത്രയ്ക്കിടയിൽ സാംസൻ വംശജനായ ഒരു പ്രമാണി ഗിൽബർട്ടിനെയും അദ്ദേഹത്തിൻ്റെ സുഹൃത്തായ റിച്ചാർഡിയും തടവു കാരാക്കി.

തടവിൽ കഴിയുമ്പോൾ ഗിൽബർട്ടും പ്രമാണിയുടെ ഓമനപുത്രിയും തമ്മിൽ അനുരാഗബദ്ധരായി. ഗിൽബർട്ടിനോടൊപ്പം ഒളിച്ചോടാനും മതംമാറി അദ്ദേഹത്തെ വിവാഹം കഴിക്കാനും പെൺകുട്ടി സന്നദ്ധത പ്രകടിപ്പിച്ചു.

എന്നാൽ റിച്ചാർഡും ഗിൽബർട്ടും തടവുചാടിയപ്പോൾ തൻ്റെ പ്രേമഭാജനത്തെ കുടെക്കൊണ്ടുപോകാൻ ഗിൽബർട്ടിന് കഴിഞ്ഞില്ല. ഇംഗ്ലണ്ടിൽ മടങ്ങിയെത്തിയ അദ്ദേഹം അവളെ വീണ്ടും കാണാമെന്ന പ്രതീക്ഷയെ ഉപേക്ഷിച്ചു.

എന്നാൽ എങ്ങനെയും അദ്ദേഹത്തെ കണ്ടെത്തണമെന്നായിരുന്നു കാമുകിയുടെ തീരുമാനം. പിതാവി ന്റെ കണ്ണുവെട്ടിച്ച് അവൾ വീട്ടിൽ നിന്നിറങ്ങി. ഏറെ ക്ലേശങ്ങൾ സഹിച്ചു തുറമുഖത്തെത്തിയ അവൾ ഇംഗ്ല ണ്ടിലേക്ക് യാത്രചെയ്യാൻ തയ്യാറായി. ലണ്ടൻ, ഗിൽബർട്ട് എന്നീ രണ്ടേ രണ്ടു ഇംഗ്ലീഷ് പേരുകളെ അവൾക്ക് അറിയാമായിരുന്നുള്ളൂ. ലണ്ടൻ, ലണ്ടൻ എന്ന് ഉറക്കെപ്പറഞ്ഞുകൊണ്ട് തുറമുഖത്തുനിന്ന അവളെ ആരോ കപ്പലിൽ കയറ്റി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു.

അവൾ അവിടെ എന്തുചെയ്തെന്നോ? ഗിൽബർട്ട് ഗിൽബർട്ട് എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ലണ്ടൻ പട്ടണത്തിൽ അലയാൻ തുടങ്ങി. തെരുവിലൂടെ തൻ്റെ നാമം ഉരുവിട്ടുകൊണ്ട് ഉഴറി നടക്കുന്ന അവളെക്കുറിച്ച് ഒടുവിൽ ഗിൽബർട്ടും കേട്ടു. അദ്ദേഹം ഓടിയെത്തി അവളെ വാരിപ്പുണർന്നു. താമസിയാതെ അവർ വിവാഹി തരുമായി.

ഒരു ലക്ഷ്യബോധമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയേയും അതിജീവിക്കാനാകുമെന്ന് ഇതിൽനിന്നും വ്യക്തമാണല്ലോ.


പരാജയത്തിൽ തളരരുത്

സ്കോട്ട്ലൻഡിലെ രാജാവായിരുന്നു റോബർട്ട് ബ്രൂസ്. ഒരു യുദ്ധത്തിൽ ദയനീയമായി പരാജയപ്പെട്ട റോബർട്ട് പ്രാണരക്ഷാർത്ഥം പിന്തിരിഞ്ഞോടി. അനന്തരം ഒരു ഗുഹയിൽ അദ്ദേഹം ഒളിച്ചിരുന്നു. ശത്രുക്ക ളിൽ നിന്ന് അദ്ദേഹത്തിനു നേരിട്ട അഞ്ചാമത്തെ പരാജയമായിരുന്നു അത്. നിരാശയുടെ പടുകുഴിയിലേക്കു വഴുതിവീണ അദ്ദേഹം ഇനിയൊരിക്കലും തനിക്കു യുദ്ധത്തിൽ ജയിക്കാനാവില്ലെന്ന് വിലപിച്ചു.

ഗുഹയുടെ കനത്ത ഏകാന്തതയിൽ നിമിഷങ്ങൾ തള്ളിനീക്കുമ്പോൾ ഒരു ചിലന്തി റോബർട്ടിന്റെ ശ്രദ്ധ യിൽപ്പെട്ടു. ഗുഹാമുഖത്ത് വലകെട്ടുകയായിരുന്നു ഈ ചിലന്തി. ഗുഹയുടെ ഒരുവശത്തുനിന്ന് മറുവശത്തേ ക്ക് ചാടി വലകെട്ടുവാൻ ശ്രമിച്ച അതിന് പലവട്ടം ചാട്ടം പിഴച്ചു. എങ്കിലും വീണ്ടും മറുവശത്തേക്ക് ചാടാൻ ശ്രമിച്ച ആ ചിലന്തി ആറാമത്തെ തവണ ലക്ഷ്യംനേടി.
ചിലന്തിയുടെ വിജയം രാജാവിനെ ഇരുത്തി ചിന്തിപ്പിച്ചു ആറാമത്തെ പാട്ടത്തിൽ ലക്ഷ്യം നേടാൻ ചിലന്തിക്കു സാധിച്ചെങ്കിൽ എന്തുകൊണ്ട് തനിക്കും ഒരാവൃത്തികൂടി യുദ്ധം ചെയ്‌തുകൂടാ എന്ന് അദ്ദേഹം
സ്വയം ചോദിച്ചു.

അങ്ങനെ റോബർട്ട് ബ്രൂസ് വീണ്ടും അണികളെ സംഘടിപ്പിച്ചു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ അദ്ദേഹം ശത്രുക്കളെ തറപറ്റിച്ചു.
പരാജയങ്ങൾ എപ്പോഴും താൽക്കാലികം മാത്രമാണ്. വിജയമാണ് ശാശ്വതമായിട്ടുള്ളത്. പരാജയത്തിൽ തളരാതെ ലക്ഷ്യബോധത്തോടെയുള്ള നിരന്തര പരിശ്രമം വിജയം നേടിത്തരും.

നിരന്തരമായ പരിശ്രമവിജയം തരും

രണ്ടുതവളകൾ ഒരു പാൽടാങ്കിൽ വീണു. ടാങ്കിൽ നിന്നുചാടി പുറത്തുകടക്കാൻ ഒരു മാർഗ്ഗവുമില്ല. കാൽ എവിടെയെങ്കിലും ഒന്നുറപ്പിച്ചാലല്ലേ, പുറത്തേയ്ക്കു കുതിച്ചുചാടാനാകു....

എത്ര ശ്രമിച്ചിട്ടും പുറത്തേയ്ക്ക് ചാടാനാകാതെ വന്നപ്പോൾ ഒരു തവള മനസ്സുമടുത്തു പറഞ്ഞു: എ നിക്കിനി വയ്യ. ഞാനിതാ മുങ്ങിച്ചാകുന്നു.
താമസിയാതെ അതു ചത്തു.
പക്ഷെ മറ്റെ തവള അത്ര പെട്ടെന്ന് കീഴടങ്ങാൻ തയ്യാറായില്ല. അതു പാലിനകത്തു കിടന്ന് ചാട്ടത്തോ ടു ചാട്ടം തന്നെ. അങ്ങനെ കുറേനേരം കടന്നുപോയി.

പെട്ടെന്ന് ആ തവളയുടെ കാലിലെന്തോ തടഞ്ഞു. തവളയുടെ നിറുത്താതെയുള്ള ചാട്ടം മൂലം പാലിൽ രൂപംകൊണ്ട് വെണ്ണക്കട്ടിയായിരുന്നു അത്.

ആ വെണ്ണക്കട്ടിയിൽ ചവുട്ടി. പാൽടാങ്കിൽ നിന്ന് തവള പുറത്തേയ്ക്ക് കുതിച്ചുചാടി ലക്ഷ്യം സാധി
ക്കുന്നതുവരെ നിരന്തരം പോരാടാൻ തയ്യാറായതിനു ദൈവം കനിഞ്ഞുനൽകിയ സമ്മാനമായിരുന്നു ആ വെണ്ണക്കട്ടി
നാം എപ്പോഴൊക്കെ നിരന്തരമായ പരിശ്രമത്തിനു തയ്യാറാകുന്നുവോ അപ്പോഴൊക്കെ വിജയം നമ്മു ടേതായിരിക്കും.

 

Join WhatsApp News
Mary mathew 2024-01-10 21:33:45
Very true Every failiures are stepping stone for success . Don’t go back , move forward with courage .Very good thought Anna ,do more like this.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക