സ്നേഹം പ്രകടിപ്പിക്കുക
“മറ്റുള്ളവരെ സഹായിക്കാൻ സ്നേഹത്തിനു കരങ്ങളുണ്ട്. മറ്റുള്ളവരുടെ ആവശ്യങ്ങളറിഞ്ഞ് അവരുടെ
രക്ഷയ്ക്കെത്താൻ സ്നേഹത്തിനു കാലുകളുണ്ട്. മറ്റുള്ളവരുടെ ദുഃഖവും കണ്ണുനീരും കാണാൻ സ്നേഹത്തി
നു കണ്ണുകളുണ്ട്. അവരുടെ നെടുവീർപ്പും തേങ്ങലും കേൾക്കാൻ സ്നേഹത്തിനു ചെവികളുണ്ട്.”
നിങ്ങളുടെ സ്നേഹം ഈ നിർവ്വചനവുമായി പൊരുത്തപ്പെട്ടു പോകുന്നതാണോ? തോമസ് കാർലൈൻ മികച്ച ആംഗ്ലേയ സാഹിത്യകാരനായിരുന്നുവെങ്കിലും മറ്റുള്ളവരോടുള്ള പെരുമാ റ്റ രീതികളുടെ കാര്യത്തിൽ അദ്ദേഹം പിന്നോക്കമായിരുന്നു. സ്വന്തം ഭാര്യ ജെയിനിനോടു പോലും യഥാവിധി സ്നേഹം പ്രകടിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ഒരുനാൾ അവൾ പെട്ടെന്നു മരിച്ചപ്പോൾ കാർലൈൻ തകർന്നുപോയി. സ്നേഹവതിയായ അവളോട് താൻ എത്ര പരുഷമായി ട്ടാണ് ഇത്രയുംകാലം പെരുമാറിയതെന്നോർത്ത് അദ്ദേഹം വിലപിച്ചു.
“എനിക്കവളെ ഒന്നുകൂടി ജീവനോടെ കാണുവാൻ കഴിഞ്ഞിരുന്നെങ്കിൽ... ഞാൻ അവളെ ഏറെ സ്നേ ഹിച്ചിരുന്നുവെന്ന് അറിയിക്കുവാൻ സാധിച്ചിരുന്നെങ്കിൽ..." എന്ന് അദ്ദേഹം വിലപിച്ചു.
ഉള്ളിൽ സ്നേഹം ഉള്ളപ്പോഴും അതു പ്രകടിപ്പിക്കുന്നതിൽ വിമുഖരാണ് മിക്കവരും. ചില മാതാപി താക്കൾക്ക് മക്കളോട് സ്നേഹം ഉണ്ടെങ്കിലും അത് ഏതെങ്കിലും രീതിയിൽ പ്രകടിപ്പിക്കുന്നതിന് പലപ്പോഴും കഴിയാതെ പോകുന്നു. മാതാപിതാക്കളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ചില മക്കളുടെ കാര്യവും വ്യത്യ സ്‌തമല്ല. പരസ്‌പരം സ്നേഹിക്കുന്ന ഭാര്യാഭർത്താക്കന്മാരും സ്നേഹപ്രകടനത്തിൽ പിന്നോക്കം പോകുന്നു. അതേ, പലരും സ്നേഹം എന്ന വികാരത്തെ ഉള്ളിൽ അമർത്തി നടക്കുന്നു.
നാം ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടെങ്കിൽ അത് മാലോകരോട് കൊട്ടിഘോഷിക്കണമെന്ന് ഇ തിന് അർത്ഥമില്ല. നാം സ്നേഹിക്കുന്ന വ്യക്തിയെങ്കിലും അതു വ്യക്തമായി അറിഞ്ഞിരിക്കണം. അതായത് വാക്കിലും നോക്കിലും പ്രവൃത്തിയിലും നമ്മുടെ ഉള്ളിലെ സ്നേഹം കുറച്ചുകൂടി പ്രകടിപ്പിക്കണം. ഒരിക്കൽകൂടി എടുത്തുപറയട്ടെ. സ്നേഹപ്രകടനം വാക്കുകൊണ്ടു മാത്രമാകരുത്; പ്രവൃത്തികൊണ്ടു കൂടിയാവണം. എങ്കിൽ മാത്രമെ സ്നേഹത്തിൻ്റെ അർത്ഥം പൂർത്തിയാവൂ.
സ്നേഹംകൊണ്ടു പൊരുതാം
'ദി സെവൻ ലാസ്റ്റ് ഡെയ്‌സ്' എന്ന പേരിൽ ഇംഗ്ലീഷിൽ ഒരു ഗാനമുണ്ട്. മനുഷ്യൻ്റെ ഇപ്പോഴത്തെ, പരിതാപാവസ്ഥ കണ്ട് അവനെ സൃഷ്ടിച്ച ദൈവം പോലും പരാജയബോധത്തോടെ കരയുന്നതാണ് അതിലെ പ്രമേയം. ആദിയിൽ ദൈവം ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സൃഷ്ടിച്ചപ്പോൾ അവിടുന്ന് സന്തോഷി ച്ചതായിട്ടാണല്ലോ ബൈബിളിൽ പറയുന്നത്. എന്നാൽ ലോകത്തിന്റെയും മനുഷ്യന്റെയും പരാജയം കാരണം ദൈവം തന്റെ സൃഷ്ടികളെ തിരികെ എടുക്കുകയും അതു കഴിഞ്ഞപ്പോൾ പൊട്ടിക്കരയുകയും ചെയ്തതായി ട്ടാണ് ഇവിടുത്തെ കവിഭാവന. ഈ കാലഘട്ടത്തിൻ്റെ മുഖമുദ്ര പരാജയബോധവും മോഹഭംഗവുമാണെന്ന് എടുത്തുകാട്ടുന്ന ഒരു ഗാനമാണിത്.
ഇതാ ഒരു നുറുങ്ങുകഥകൂടി കേൾക്കൂ: ജീവിതനൈരാശ്യത്തിന് അടിമപ്പെട്ട ഒരുവൻ ഒരു പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ഒരുമ്പെടുകയാണ്. പെട്ടെന്ന് ഒരു പോലീസുകാരൻ എത്തി അയാളെ ആ സാഹസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അയാൾ വഴങ്ങുന്നില്ല. അപ്പോൾ പോലീസുകാരൻ പറഞ്ഞു.
* ഒരു പത്തുമിനിറ്റുകൂടി ക്ഷമിക്കൂ. ആദ്യത്തെ അഞ്ചുമിനിറ്റ് ജീവിതം മടുത്തതിൻ്റെ കാരണങ്ങൾ എന്നോ ടു പറയൂ, അടുത്ത അഞ്ചുമിനിറ്റിൽ ലോകത്തിലെ നന്മകളും താങ്കൾ ഇനിയും ജീവിക്കേണ്ടതിന്റെ കാരണങ്ങ ളും ഞാൻ ബോധ്യപ്പെടുത്താം.
ആത്മഹത്യയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട മനുഷ്യൻ ജീവിതത്തിലെ ദുഃഖങ്ങലും ദുരിതങ്ങളും എണ്ണിയെണ്ണി പറഞ്ഞു. അനുദിന ജീവിതത്തിലെ തിന്മയുടെ ആധിക്യവും മോഹഭംഗങ്ങളുമൊക്കെ അയാൾ അവതരിപ്പിച്ചു. അടുത്തഊഴം പോലീസുകാരൻ്റേതായിരുന്നു. മനുഷ്യൻ്റെ സ്നേഹവും സാഹോദര്യവും ലോകത്തി ന്റെ നന്മകളുമൊക്കെ മനോഹരമായി അവതരിപ്പിക്കുമ്പോഴും അയാൾക്ക് താൻ പറയുന്നതിനെക്കുറിച്ചുള്ള ഒരു സന്ദേശം ബാക്കി നിന്നു. വെറുതെ എന്തിനു ജീവിക്കണം എന്ന ചിന്ത അയാളെയും ഗ്രസിച്ചു. പിന്നെ അയാളും മടിച്ചില്ല - അവർ രണ്ടാളും കൂടി പാലത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു!!
പല രംഗങ്ങളിലും നാം മുന്നേറ്റം നടത്തുമ്പോഴും നാട്ടിൽ മോഹഭംഗം വന്ന് ആത്മഹത്യ ചെയ്യുന്നവരു ടെ എണ്ണവും പെരുകി വരുന്നു. നിരാശയുടെ കുത്തൊഴുക്കിൽപ്പെട്ട് നാം എന്തിന് നമ്മുടെ ജന്മം പാഴാക്കണം. ഒഴുക്കിനെതിരെ നീന്താനുള്ള ശക്തി മനുഷ്യനിൽ കുടികൊള്ളുന്നതിനാൽ ആ ശക്തി പ്രയോഗിക്കുവാൻ നാം തയ്യാറാവണം.
പോപ് ഗായകനായ ലയണൽ റിച്ചിയുടെ ലവ് വിൽ ഫൈൻഡ് എവേ എന്ന ഗാനത്തിൻ്റെ പ്രധാന ആ ശയം ഇങ്ങനെ:
"ഏകാന്തനും നിരാശാബോധത്തിന് അടിമപ്പെട്ടവനുമാണോ നിങ്ങൾ? ജീവിതം മുന്നോട്ടു കൊണ്ടു പോകാനാവില്ലെന്ന് നിങ്ങൾക്ക് തോന്നുന്നുവോ? എങ്കിൽ ഓർമ്മിക്കുക, സ്നേഹം ഇവയ്‌ക്കെല്ലാം പരിഹാരം കണ്ടെത്തും... ഈ ജീവിതം ക്ലേശപൂർണ്ണമാണോ? ലോകം നിങ്ങളോട് ക്രൂരമായി പെരുമാറുന്നുവോ? നിങ്ങൾ വിഷമിക്കേണ്ട. സ്നേഹം ഇവയ്ക്കെക്കൊക്കെ പരിഹാരം കാണും...
ക്ഷമിച്ചു എന്നൊരു വാക്ക്
ഒരു മുത്തശ്ശിക്കഥയിലെ മാന്യനും സൗമ്യനുമായ വ്യക്തിയാണ് ഫോക്ക്. ലാഭകരമായി പോയിരുന്ന തന്റെ ബിസിനസ്സിൽ അയാൾ സർവ്വശ്രദ്ധയും കേന്ദ്രീകരിച്ചിരുന്നു.
അയാളുടെ ഭാര്യ ഹിൽഡ സുന്ദരിയായ ഒരു യുവതിയായിരുന്നു. എന്നാൽ ബിസിനസ്സിലുള്ള അമിത ശ്രദ്ധ കാരണം അയാൾക്ക് ഭാര്യയുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാനോ ദാമ്പത്യജീവിതം നേരാംവണ്ണം കൊണ്ടു പോകുന്നതിനോ കഴിഞ്ഞിരുന്നില്ല.
ഭർത്താവിനു തന്നിൽ താല്‌പര്യമില്ലെന്നു ധരിച്ച ഹിൽഡയ്ക്ക് വഴിതെറ്റാൻ ഇതു കാരണമായി. തന്റെ വീട്ടിൽ അപരിചിതനായ ഒരു പുഷനോടൊപ്പം ഫോക്ക് ഭാര്യയെ കണ്ടുമുട്ടി. പക്ഷെ സമൂഹത്തിൽ നീതിമാ നായി അറിയപ്പെട്ടിരുന്ന ഫോക്ക് തൻ്റെ ഭാര്യയോടും ജാരനോടും ക്ഷമിച്ചതായി പ്രഖ്യാപിച്ചു.
എന്നാൽ ഉള്ളിന്റെ ഉള്ളിൽ അയാൾ ഭാര്യയോടു ക്ഷമിച്ചിരുന്നില്ല. തനിക്ക് അപമാനം വരുത്തിവച്ച ഹിൽഡയോടുള്ള കലി അയാളുടെ മനസ്സിൽ അനുനിമിഷം നീറിക്കൊണ്ടിരുന്നു.
എന്നാൽ ഫോക്കിന്റെ ഈ അടവ് സ്വർഗ്ഗത്തിൽ വിലപ്പോയില്ല. ഫോക്കിന് ഭാര്യയോടു വെറുപ്പുതോന്നിയ ഓരോ നിമിഷവും സ്വർഗ്ഗത്തിൽനിന്ന് ഒരു മാലാഖവന്ന് ഫോക്കിൻ്റെ ഹൃദയത്തിൽ ഒരു ഉണ്ടക്കല്ല് പെറുക്കിയിട്ടു. അതിനനുസരിച്ച് അയാളുടെ ഹൃദയവേദന വർദ്ധിച്ചുവന്നു. അയാളുടെ അസ്വസ്ഥത വർദ്ധിച്ചു. ഈ സമയം അയാളുടെ ഹൃദയത്തിൽ ഉരുളൻ കല്ലുകൾ പെറുക്കിയിട്ട മാലാഖ പ്രത്യക്ഷപ്പെട്ട് തെറ്റുചെ യ്‌ത ഭാര്യയോട് ഫോക്ക് ആത്മാർത്ഥമായി ക്ഷമിക്കാത്തതാണ് അയാളുടെ ഹൃദയവേദനയ്ക്ക് കാരണമെന്ന് അറിയിച്ചു.
ഭാര്യയ്ക്ക് വേണ്ടുവോളം സ്നേഹവും പരിഗണനയും കൊടുക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടല്ലേ അവൾ പരപുരുഷന്മാരുടെ പുറകെ പോയത്? അപ്പോൾ യഥാർത്ഥ തെറ്റുകാരൻ താങ്കളല്ലേ?" മാലാഖ ചോദിച്ചു. -അവൾ തെറ്റുകാരിയാണ്. ഒരു മാലാഖയ്ക്ക് പോലും അതു തിരുത്താനാവില്ല." അയാൾ പ്രതിഷേധി
ഹിൽഡ ഒരു പരിധിവരെ തെറ്റുകാരിയാണെന്ന് സമ്മതിച്ച മാലാഖ തുടർന്നു:
“ഹിൽഡയുടെ തെറ്റിനെ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തുക. താങ്കൾ അവളെ യഥാർത്ഥത്തിൽ
സ്നേഹിച്ചിരുന്നെങ്കിൽ അവൾ തെറ്റിൽ വീഴുമായിരുന്നില്ല. എന്നാൽ ആ സംഭവം മൂലമുണ്ടായ മുറിപ്പാടും
വേദനയുമൊക്കെ നമുക്ക് സുഖപ്പെടുത്താനാവും. സ്നേഹമുള്ള ഹൃദയത്തോടെ ഭാര്യയുടെ തെറ്റുകളെ വീ ക്ഷിക്കുകയും അവളോടു ക്ഷമിക്കുകയും ചെയ്യും. ഓരോ നിമിഷവും താങ്കളുടെ ഹൃദയത്തെ വേദനിപ്പിക്കുന്ന ആ ഓരോ ഉരുളൻ കല്ലുകൾ അപ്രത്യക്ഷമാകും. മാലാഖ പറഞ്ഞതുപോലെ സ്നേഹത്തിൻ്റെയും ക്ഷമയുടെയും പുതിയ വീക്ഷണകോണത്തിലൂടെ
ഫോക്ക് തന്റെ ഭാര്യയെ കണ്ടുതുടങ്ങി. അതോടെ അയാളുടെ അസ്വസ്ഥതകൾ അകന്നു. മറ്റുള്ളവരുടെ തെറ്റുകൾ ഹൃദയപൂർവ്വം ക്ഷമിക്കുക. നമ്മൾ ക്ഷമിക്കുമ്പോൾ നമ്മിലെ മുറിപ്പാടുകളും വേദനകളും അപ്രത്യക്ഷമാവുകയും മനസ്സുഖം നേടാനാവുകയും ചെയ്യുന്നു.
സ്നേഹം ഏറ്റവും വിലപ്പെട്ട സമ്മാനം
ആർതർ മില്ലർ രചിച്ച ഡെത്ത് ഓഫ് എ സെക്കൻഡ് മാൻ' എന്ന നാടകത്തിലെ നായകനായ ലോമൻ കഠിനാദ്ധ്വാനിയായ ഒരു സെയിൽസ്‌മാൻ ആയിരുന്നു. തൻ്റെ പ്രിയപ്പെട്ട ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും അവരുടെ ജീവിതത്തിൽ ആശിക്കുന്നതെന്തും നൽകുക എന്നത് മാത്രമായിരുന്നു അയാളുടെ ജീവിതലക്ഷ്യം. അതിനുവേണ്ടി അയാൾ കഠിനമായി അദ്ധ്വാനിച്ചു. അവർ ആവശ്യപ്പെട്ടതൊക്കെ വാങ്ങിച്ചുകൊടുത്തു. അവരുടെ ആവശ്യങ്ങൾക്കുവേണ്ടി പണം കണ്ടെത്തുവാൻ എന്തു ത്യാഗം സഹിക്കാനും അയാൾ തയ്യാറായി. എന്നാൽ അവർക്കുവേണ്ടിയിരുന്നത് അയാൾ എല്ലു നുറുങ്ങെ പണിയെടുത്ത് ഉണ്ടാക്കുന്ന പണമോ അതുകൊണ്ട് നേടുന്ന ആർഭാടമോ ആയിരുന്നില്ല. അയാളുടെ മക്കൾക്കുവേണ്ടിയിരുന്നത് അച്ഛന്റെ വാത്സല്യ മായിരുന്നു. ഭാര്യയ്ക്കു വേണ്ടിയിരുന്നത് സൗഹൃദവും പരിലാളനവും ആയിരുന്നു. ചുരുക്കത്തിൽ പണത്തെ യും സമ്മാനത്തെയുംകാൾ അവർക്കുവേണ്ടിയിരുന്നത് അയാളുടെ സ്നേഹവും സാമിപ്യവുമായിരുന്നു. പക്ഷെ
അക്കാര്യം മനസ്സിലാക്കുന്നിതിൽ അയാൾ പരാജയപ്പെട്ടു.
തന്റെ കുടുംബാംഗങ്ങൾക്ക് നല്ലൊരു വീടും കിടപ്പാടവും ഉറപ്പുവരുത്തുന്നതിന് അയാൾ ഒരു കടും കൈ ചെയ്തു. നല്ലൊരു തക കടമെടുത്ത് വീടുവാങ്ങിയശേഷം അയാൾ ആത്മഹത്യ ചെയ്. തന്റെ മരണ ത്തിനുശേഷം ഇൻഷ്വറൻസായി കിട്ടുന്ന പണംകൊണ്ട് ഭാര്യയും മക്കളും പുതുതായി വാങ്ങിയ വീടിന്റെ കടം വീട്ടട്ടെ എന്നായിരുന്നു അയാളുടെ ഉദ്ദേശം.
എന്നാൽ ലോമൻ ആത്മഹത്യയിലൂടെ വാങ്ങിക്കൊടുത്ത ആ വീട്ടിൽ താമസിക്കുവാൻ അയാളുടെ ഭാര്യയും മക്കളും തയ്യാറല്ല! അവർക്ക് എല്ലാംകൊണ്ടും മതിയായി!!!
കുടുംബാംഗങ്ങൾക്ക് ജീവിതത്തിൽ സംതൃപ്‌തി ഉണ്ടാകുവാൻ സമ്പത്ത് കുന്നുകൂടിയാൽ മതിയെന്ന വികലധാരണ പലർക്കുമുണ്ട്. പണമുണ്ടാക്കുന്നതിനുവേണ്ടി മാത്രമായി അവർ ജീവിതം ഉഴിഞ്ഞുവയ്ക്കുക യും ചെയ്യും.
എന്നാൽ കുടുംബജീവിതം സന്തോഷപ്രദമാക്കുവാൻ ഒരു പരിധിവരെ മാത്രമെ പണത്തിനു കഴിയുക യുള്ളൂ. കുടുംബത്തിലെ ഓരോ അംഗത്തിന്റെയും ആവശ്യമെന്തെന്ന് ചോദിച്ചു മനസ്സിലാക്കി പ്രവർത്തിക്കണം. കാപട്യമില്ലാത്ത സ്നേഹത്തിനും പരസ്‌പരമുള്ള അംഗീകാരത്തിനും ധാരണയോടുകൂടിയ പെരുമാറ്റത്തിനു മൊക്കെയാവും അവിടെ മുൻതൂക്കം.
ഭാര്യയ്ക്കും മക്കൾക്കും സ്നേഹവും പരിലാളനവും നൽകുവാൻ മറന്നുപോകുന്ന കുടുംബനാഥൻ അവർക്ക് മറ്റെന്തെല്ലാം നൽകിയാലും വ്യർത്ഥമാവുകയേയുള്ളൂ. കുടുംബത്തിൻ്റെ സാമ്പത്തികാഭിവൃത്തിയിൽ ശ്രദ്ധവയ്ക്കുകയും മക്കളുടെ നല്ല വളർച്ചയിൽ ശ്രദ്ധിക്കാതിരിക്കയും ചെയ്യുന്നവരെ ലോമനോട് ഉപമിക്കേണ്ടി യിരിക്കുന്നു.
സ്വന്തം കുടുംബാംഗങ്ങൾക്കു നമുക്കു നൽകാവുന്ന ഏറ്റവും വലിയ സമ്മാനം സ്നേഹമാണ്.