ശിക്ഷ അടുത്ത തിങ്കളാഴ്ച (ജൂലൈ 28) തീരുമാനിക്കും. എട്ടു വര്‍ഷത്തില്‍ കുറയരുത് ശിക്ഷയെന്നു പ്രോസിക്യൂഷന്‍; പിഴ ശിക്ഷക്കും സാധ്യത
------------------------------------
ന്യൂയോര്‍ക്ക് സ്‌റ്റോക്ക്മാര്‍ക്കറ്റ് ഹെഡ്ജ്ഫണ്ട് മാനേജരായിരുന്ന ശ്രീ
മാത്യൂ മാര്‍ത്തോമ്മാ അമേരിക്കന്‍ ഓഹരിവിപണി ചരിത്രത്തിലെ വിവാദനായകനായി
ബലിയാടായ വസ്തുതകളുടെ വിവരങ്ങളാണ് ഈ ലേഖനത്തിലെ ഉള്ളടക്കം. വ്യവസായ
സാമ്രാട്ടുകള്‍ക്ക് സ്‌റ്റോക്കുകള്‍ വിറ്റുകൊണ്ടിരുന്ന ഈ അമേരിക്കന്‍
മലയാളി ഇന്ന് അനീതിയുടെ ചെളിക്കുണ്ടില്‍ നിയമത്തിന്റെ കുരുക്കില്‍ അഴിയാന്‍
പറ്റാത്തവിധം അകപ്പെട്ടുപോയി. എസ് ഏ സി നിക്ഷേപകമ്പനിയുടെ സ്ഥാപകന്‍
സ്റ്റീഫന്‍ കോഹെനില്‍ നിന്നും ശ്രീ മാര്‍ത്തോമ്മാ മാത്യൂ രഹസ്യമായ ഒഹരി
വില്പ്പനകളില്‍ക്കൂടി മില്യന്‍കണക്കിന് ഡോളര്‍ ലാഭം നേടിയെന്നുള്ളതാണ്
കേസിന് പ്രധാന കാരണമായി ചൂണ്ടികാണിക്കുന്നത്. ചെയ്യാത്ത കുറ്റങ്ങള്‍ക്ക്
മാത്യുവിന് പതിറ്റാണ്ടുകള്‍ ജയില്‍ശിക്ഷ കൊടുക്കണമെന്നും സര്‍ക്കാരിന്റെ
വക്കീലന്മാര്‍ കൂട്ടത്തോടെ വാദിച്ചു. അതിലവര്‍ ഡോളറിന്റെ കോടികള്‍
ഒഴുക്കിയപ്പോള്‍ വിജയികളാകുകയും ചെയ്തു. സത്യമാണെന്നുള്ള ഒരു അസത്യമാണ്
പന്ത്രണ്ടു പേരടങ്ങിയ ജൂറിയുടെ വിധിയെന്നതിലും തര്‍ക്കമില്ല. ഹെഡ്ജ്
ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് അതിരുകളില്ലാതെ ലാഭം ഉണ്ടാക്കി കൊടുക്കാറുണ്ട്.
സ്വകാര്യ പങ്കാളിത്ത മേഖലയില്‍ ഒത്തുചേര്‍ന്നു നടത്തുന്ന ഇത്തരം
ഫണ്ടുകള്‍ക്ക് വന്‍തുകകള്‍ അടങ്ങിയ നിക്ഷേപങ്ങളും ആവശ്യമാണ്. ഹെഡ്ജ്
ഫണ്ടുകള്‍ സാധാരണ മാര്‍ക്കറ്റിന്റെ ചലനങ്ങള്‍ അനുസരിച്ചായിരിക്കില്ല.
അത്തരം ഫണ്ടുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക പ്രായോഗിക പരിജ്ഞാനവും
ആവശ്യമാണ്.
മാത്യൂ മാര്‍ത്തോമ്മാ വളര്‍ന്നത് ഫ്‌ലോറിഡായിലായിരുന്നു. അദ്ദേഹത്തിന്റെ
മാതാവ് ലിസി തോമസ് ഒരു ഡോക്ടറും പിതാവ് ബോബി മാര്‍ത്തോമ്മാ െ്രെഡക്ലീനിംഗ്
ബിസിനസും നടത്തിയിരുന്നു. മാത്യൂ മാര്‍ത്തോമ്മാ ഡ്യൂക്ക്
യൂണിവേഴ്‌സിറ്റിയില്‍നിന്ന്1995ല്‍ ബിരുദം നേടി. അവിടെ ഹോണര്‍റോള്‍
വിദ്യാര്‍ഥിയായിരുന്നു.രണ്ടു വര്‍ഷത്തിനുശേഷം അദ്ദേഹം ഹാര്‍വാര്‍ഡ്
യൂണിവേഴ്‌സിറ്റിയില്‍ പഠിച്ച് മെഡിക്കല്‍ എത്തിക്‌സില്‍ രണ്ട്
പേപ്പറുകളെഴുതി പ്രസിദ്ധീകരിച്ചു. ഹാര്‍വാര്‍ഡ്
യൂണിവേഴ്‌സിറ്റിയില്‍നിന്നും 1998ല്‍ പഠനം പൂര്‍ത്തിയാക്കാതെ വിടവാങ്ങി.
പിന്നീട് 2003ല്‍ സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍നിന്ന് എം.ബി.എ
ബിരുദം നേടി. 2004ല്‍ അജയ മാത്യൂ എന്ന പേരിലറിയപ്പെട്ട മാര്‍ത്തോമ്മാ
കോടതിവഴി പുതിയ പേര് സ്വീകരിച്ചു. 2003ലാണ് അദ്ദേഹം വിവാഹിതനായത്.
അതിനുശേഷം ബോസ്റ്റണിലുള്ള സിരിയോസ് ക്യാപ്പിറ്റല്‍ മാനേജ്‌മെന്റില്‍
റിസര്‍ച്ച് അനലിസ്റ്റായി ജോലി ചെയ്തു. മിസ്റ്റര്‍ സിരിയോസ് ഒരു ഹെഡ്ജ്
കമ്പനിയുടെ ബില്ല്യന്‍ ഡോളര്‍ മുടക്കുള്ള ഉടമയായിരുന്നു. അവിടെ 2006 വരെ
ജോലി ചെയ്തു. അതിനു ശേഷം എസ്.എ.സി കമ്പനിയില്‍ ജോലി കിട്ടി.
മാര്‍ത്തോമ്മായും ഭാര്യ റോസ് മേരിയും ഫ്‌ലോറിഡായില്‍ താമസിച്ചിരുന്നു.
റോസ് മേരി പീഡിയാക്ട്രിക്‌സ് ഡോക്ടറാണ്. ബോണസായി കിട്ടിയ പണത്തില്‍നിന്നും
ഫ്‌ലോറിഡായില്‍ ആധുനിക സൌകര്യങ്ങളോടെ രണ്ടുമില്ല്യന്‍ ഡോളര്‍ കൊടുത്ത് ഒരു
വീട് വാങ്ങിയിരുന്നു. കുടുംബവക സ്‌റ്റോക്ക് സെക്യൂരിറ്റിയുടെ ബിസിനസ്സും
തുടങ്ങിയിരുന്നു. ഈ യുവദമ്പതികള്‍ക്ക് ചെറുപ്രായത്തിലുള്ള മൂന്നു
മക്കളാണുള്ളത്. പൊതുപരിപാടികളിലും ആഘോഷങ്ങളിലും ഈ കുടുംബം സാധാരണ
സംബന്ധിച്ചിരുന്നില്ല. പാലായിലെ പ്രസിദ്ധിയേറിയ ഒരു കുടുംബത്തിലെ അംഗമാണ്
റോസ് മേരി. വളരെ ദൈവഭക്തിയിലും സത്യത്തിലും അന്തസോടെയും ജീവിച്ചിരുന്ന ഈ
കുടുംബത്തെ നേരിട്ടറിയാവുന്നവര്‍ വെബ് സൈറ്റില്‍ക്കൂടിയും വാര്‍ത്താ
ലേഖനങ്ങള്‍വഴിയും അപമാനിക്കാന്‍ മുതിരുകയില്ല. അവര്‍ക്കെതിരായി
കുപ്രചരണങ്ങള്‍ നടത്തുന്നവര്‍ മൂന്നു കുഞ്ഞുങ്ങളടക്കമുള്ള നിഷ്‌കളങ്കരായ
ഒരു കുടുംബത്തെ ഇല്ലാതാക്കുന്നുവെന്ന സത്യവും മനസിലാക്കണം.
സമ്പത്തിനുവേണ്ടി അവര്‍ ഓടിയലഞ്ഞിരുന്നില്ല. സമ്പത്തുതന്നെ അവരെ
തേടിയെത്തുകയും ദുരിതത്തിലാക്കുകയും ചെയ്തു.
ഹെഡ്ജ് നിക്ഷേപ ലോകത്തിലേക്ക് മാത്യൂവിന്റെ വളര്‍ച്ച സാവധാനമായിരുന്നു.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്തിനുശേഷം ബിസിനസില്‍
സ്റ്റാന്‍ഫോര്‍ഡു യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിക്കുന്നതിനുമുമ്പ്
ധാര്‍മ്മിക പ്രശ്‌നങ്ങളെപ്പറ്റിയുള്ള മെഡിക്കല്‍ പഠനം നടത്തിയിരുന്നു.
അത്തരം വിഷയങ്ങളടങ്ങിയ പ്രബന്ധങ്ങളും അവതരിപ്പിക്കുമായിരുന്നു. ബോസ്റ്റണ്‍
ഹെഡ്ജുഫണ്ടില്‍ ജോലി ചെയ്ത് ഫണ്ടിനെപ്പറ്റിയുള്ള പ്രാരംഭ അറിവുകളും
നേടിയിരുന്നു. 2006ല്‍ മുപ്പത്തിരണ്ടാം വയസ്സില്‍ മാത്യൂ മാര്‍ത്തോമ്മാ,
ബില്ലിനെയര്‍ കോഹാന്‍ സ്റ്റീഫന്റെ എസ് എ സി ക്യാപ്പിറ്റല്‍ഫണ്ട്
ഉപദേശകനായിട്ട് ജോലിയാരംഭിച്ചു. സമര്‍ത്ഥനായ ഹെഡ്ജ്ഫണ്ട് മാനേജരെന്ന
നിലയില്‍ ബില്ലിനെയര്‍ സ്റ്റീഫന്‍ എ കൊഹാന്റെ പ്രശംസകളും നേടിയിരുന്നു.
മാത്യൂ മാര്‍ത്തോമ്മായുടെ ഉപദേശപ്രകാരം 700 മില്ല്യന്‍ ഡോളറാണ് 'ഇന്‍സൈഡ്
ട്രേഡിംഗ് മാര്‍ക്കറ്റില്‍'ക്കൂടി ആ കമ്പനി ആദായം ഉണ്ടാക്കിയത്.
എന്താണ് 'ഇന്‍സൈഡ് ട്രേഡിംഗ് മാര്‍ക്കെറ്റ്' എന്നത് സ്‌റ്റോക്ക്
മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചവര്‍ക്കറിയാം. പൊതുജന വിപണിയില്‍നിന്നും
ഒളിച്ചുവെച്ച് രഹസ്യമായി സ്‌റ്റോക്കുകള്‍ വാങ്ങുകയും വില്ക്കുകയും
ചെയ്യുന്ന വ്യാപാരം തികച്ചും നിയമവിരുദ്ധമാണ്. എന്നാല്‍ 'ഇന്‍സൈഡ് ട്രേഡ്'
എന്ന പദത്തില്‍ തന്നെ നിയമത്തിനധീനവും അതെ സമയം നിയമ വിരുദ്ധവുമായ
ക്രയവിക്രയങ്ങളുമുണ്ട്. ഒരു കമ്പനിയിലെ ഡയറക്ടര്‍മാരും ഓഫീസര്‍മാരും
സ്‌റ്റോക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് നിയമത്തിനുള്ളിലാണ്.
സ്‌റ്റോക്ക് എക്‌സ്‌ചെഞ്ചില്‍ ക്രയവിക്രയത്തിനു മുമ്പ് രജിസ്റ്റര്‍
ചെയ്യണമെന്നു മാത്രം. അത്തരം വ്യാപാരങ്ങള്‍ നിയമപരമായി അനുവദനീയമാണ്.
സ്‌റ്റോക്കുകളെ സംബന്ധിച്ച് പബ്ലിക്കിനറിയാന്‍ പാടില്ലാതെ രഹസ്യമായി
വെച്ചിരുന്ന ഒരു കമ്പനിയിലെ ഉത്ഭാദനവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത്
സ്‌റ്റോക്കുകള്‍ വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ അത്
നിയമവിരുദ്ധമാകുന്നു. 'ഇന്‍സൈഡ് മാര്‍ക്കറ്റി'നുള്ളില്‍ സ്‌റ്റോക്ക്
വില്പ്പന വാങ്ങല്‍ രഹസ്യമായി നടത്തുന്നത് ഫെഡറല്‍ കുറ്റമായി കരുതുന്നു.
ബില്ലിനേയറായ സ്റ്റീഫന്‍ കോഹാന്‍ ഹെഡ്ജുഫണ്ട് ലോകത്തിലെ അറിയപ്പെടുന്ന ഒരു
ജേതാവാണ്. മാര്‍ത്തോമ്മായുടെ സ്‌റ്റോക്ക് വില്പ്പന വാങ്ങല്‍
സംബന്ധിച്ചുള്ള ശുപാര്‍ശകളില്‍ എന്നുമദ്ദേഹം വിശ്വാസം അര്‍പ്പിച്ചിരുന്നു.
എലന്‍ കോര്‍പറേഷന്‍ ആന്‍ഡ് വ്യാത്ത് എല്.എല്..സി. യുടെ 700 മില്ല്യന്‍
ഷെയര്‍ മേടിച്ചതും മാര്‍ത്തോമ്മായുടെ ഉപദേശ പ്രകാരമായിരുന്നു. മാര്‍ക്കറ്റ്
താണുകൊണ്ടിരിക്കുന്ന ആ കമ്പനിയുടെ ഷെയറുകള്‍ രണ്ടു വര്‍ഷത്തിനുശേഷം
രണ്ടാഴ്ചകൊണ്ട് വിറ്റതും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തിലായിരുന്നു. ആ
കമ്പനി നഷ്ടത്തില്‍ പോവുന്ന വിവരം മനസിലാക്കാനുള്ള ദീര്‍ഘവീക്ഷണവും
മാര്‍ത്തോമ്മായ്ക്കുണ്ടായിരുന്നു. സമയമനുസരിച്ച് അനുചിതമായി കമ്പനിയ്ക്ക്
നേടികൊടുത്ത ലാഭവകയില്‍ മാര്‍ത്തോമ്മായ്ക്ക് 9.38 മില്ല്യന്‍ ഡോളര്‍
കമ്മീഷന്‍ കിട്ടി. മാര്‍ക്കറ്റിനുള്ളില്‍ നടത്തിയ കച്ചവടങ്ങളില്‍ കൊഹേന്റെ
രഹസ്യമായിരുന്ന ഈ സ്‌റ്റോക്കുവ്യാപാരം ചരിത്രം കുറിയ്ക്കുന്നതായിരുന്നു.
276 മില്ല്യന്‍ ഡോളര്‍ നഷ്ടവും ഒഴിവാക്കാന്‍ കമ്പനിക്കന്ന് സാധിച്ചു. 2013
നവംബര്‍ ഇരുപതാം തിയതി 38 വയസുകാരനായ മാര്‍ത്തോമ്മാ മാത്യൂനെ തന്റെ
വീട്ടില്‍ വെച്ച് എഫ്.ബി. ഐ. അറസ്റ്റു ചെയ്തു. തന്റെ ബോസായ കോഹാന്‍
പ്രതിയോട് സ്‌റ്റോക്ക് രഹസ്യങ്ങളെപ്പറ്റി സംസാരിച്ചുവെന്ന
ആരോപണങ്ങളുമുണ്ടായിരുന്നു.
കേസുവിസ്താരം നടത്തുന്ന സര്‍ക്കാര്‍ വക്കീലന്മാരുടെ ഇടയില്‍ യുവാവായ
മാര്‍ത്തോമ്മാ നേടിയ 9.38 മില്യന്‍ ഡോളര്‍ കമ്മീഷന്‍
വിവാദമായിത്തീര്‍ന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും ലാഭകരമായ
സ്‌റ്റോക്കുവ്യാപാരമായി മാര്‍ത്തോമ്മായുടെ ഈ നേട്ടത്തെ കണക്കാക്കുന്നു.
കൂടാതെ 276 മില്ല്യന്‍ ഡോളറിന്റെ നഷ്ടവും പരിഹരിക്കാന്‍ സാധിച്ചു. മാത്യൂ
മാര്‍ത്തോമ്മാ നേടിയ നേട്ടങ്ങളെല്ലാം കഠിനാധ്വാനത്തില്‍ കൂടിയായിരുന്നു.
പൊതുജനങ്ങളുടെ മുമ്പില്‍ അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ മാദ്ധ്യമങ്ങളും
വക്കീലന്മാരും ഒന്നുപോലെ ശ്രമിച്ചിരുന്നു. തെറ്റുകള്‍ ചെയ്യാത്ത
അദ്ദേഹത്തിന്റെ പേരില്‍ എതിരാളികള്‍ സകല ആരോപണങ്ങളും ചുമത്തി
ബലിയാടാക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ വക്കീലായ ചാള്‌സ് സ്റ്റില്മാന്‍
പറഞ്ഞത് മാര്‍ത്തോമ്മാ അപ്പീലില്‍ കുറ്റവിമുക്തനായി വരുവാന്‍ എല്ലാ
സാധ്യതകളും ഉണ്ടെന്നാണ്.
അല്‍സമെഴ്‌സിനെതിരെ രോഗനിവാരണത്തിനായുള്ള ഗവേഷണ രഹസ്യങ്ങള്‍ രണ്ടു
ഡോക്ട്ര്‍മാരില്‍ നിന്നും ചോര്‍ത്തിയെടുത്ത് മുപ്പത്തിയൊമ്പത് വയസുകാരനായ
മാര്‍ത്തോമ്മാ നിയമപരമല്ലാതെ കമ്മീഷന്‍ മേടിച്ച് സ്‌റ്റോക്ക് വ്യവസായം
നടത്തിയെന്നാണ് അദ്ദേഹത്തിനെതിരെ സര്‍ക്കാര്‍ ആരോപണം
ഉന്നയിച്ചിരിക്കുന്നത്. മാര്‍ത്തോമ്മാ സ്‌റ്റോക്ക് വ്യാപാരം നടത്തി
കൊള്ളലാഭം നേടിയെന്ന തെളിവില്ലാത്ത ആരോപണത്തിന്മേലാണ് ഈ കോടതിവിധി
വന്നിരിക്കുന്നത്. ബില്ലിനെയര്‍ കോഹാന് അനുകൂലമായി വിധിയുണ്ടാക്കാന്‍
സര്‍ക്കാര്‍ വക്കീലന്മാര്‍ ഡോക്ട്ര്‍മാരെ വിലയ്‌ക്കെടുക്കുകയും ചെയ്തു.
മാര്‍ത്തോമ്മായ്ക്ക് കമ്പനിയുടെ അനുവാദം കൂടാതെ സ്‌റ്റോക്കുകള്‍
വാങ്ങിക്കാനും വില്ക്കാനുമുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ യാതോരു
അധികാരവുമുണ്ടായിരുന്നില്ല. എല്ലാ തീരുമാനങ്ങളും കോഹാന്‍
എടുത്തിരുന്നുവെന്നും അദ്ദേഹത്തിന്റെ വക്കീലന്മാര്‍
വാദിച്ചിരുന്നുവെങ്കിലും ജൂറികള്‍ അതൊന്നും ഗൗനിച്ചില്ല. കോടതി കോഹാനെ പണം
പിഴയടച്ച് കുറ്റ വിമുക്തനാക്കുകയും ചെയ്തു. സ്വന്തം കമ്പനിക്ക് ലാഭം
നേടിക്കൊടുത്ത് ജോലിക്കാരനെന്ന നിലയില്‍ കമ്മീഷന്‍ മേടിച്ചുവെന്നത്
മാത്രമാണ് മാര്‍ത്തോമ്മാ ചെയ്ത തെറ്റ്. കമ്പനിയ്ക്കു വേണ്ടി ഗൂഢാലോചന
നടത്തിയവര്‍ നിയമത്തെ കണ്ണു വെട്ടിച്ച് ഇന്നും സ്വതന്ത്രരായി
നടക്കുന്നുവെന്നതാണ് സത്യം.
സര്‍ക്കാര്‍ ആദ്യം കേസെടുത്തിരുന്നത് ഡോക്ടര്‍ക്കും മാര്‍ത്തോമ്മാ
മാത്യുവിനും എതിരായിട്ടായിരുന്നു. ഹെഡ്ജുഫണ്ട് മാനേജരായിരുന്ന
മാര്‍ത്തോമ്മാ തന്റെ ബോസായ കൊഹേനെ സ്‌റ്റോക്ക് മേടിക്കാന്‍
സ്വാധീനിച്ചുവെന്നും സര്‍ക്കാര്‍ വക്കീലന്മാര്‍ വാദിക്കുന്നു. കോഹെന്
മറ്റുള്ള അനലിസ്റ്റുകളെക്കാളും കൂടുതല്‍ വിശ്വാസം
മാര്‍ത്തോമ്മായോടായിരുന്നു. കാരണം മരുന്നുല്‍പ്പാദനത്തില്‍
അറിവുണ്ടായിരുന്നതും അത്തരം സ്‌റ്റോക്കുകള്‍ കൈകാര്യം ചെയ്തിരുന്നതും
മാര്‍ത്തോമ്മായായിരുന്നു. സ്‌റ്റോക്ക് വാങ്ങല്‍വില്‍പ്പന സംബന്ധിച്ച്
കോഹാന്‍ മാര്‍ത്തോമ്മായ്ക്ക് ഒരു സന്ദേശം അയച്ചെന്നും പറയുന്നു. എന്നാല്‍
വാദിഭാഗം വക്കീലന്മാര്‍ക്ക് തെളിവുകളായി ഒന്നും തന്നെ കോടതികളില്‍
അവതരിപ്പിക്കാന്‍ സാധിച്ചിട്ടില്ല.
2008 ജൂണ്‍മുതല്‍ ഹെഡ്ജ് ഫണ്ടിന്റെ വളര്‍ച്ച വിസ്മയകരമായിരുന്നു. എലന്‍
കമ്പനിയിലെ 328 ഷെയറും വയാത്ത് കമ്പനിയിലെ 373 ഷെയറും കോഹാന്റെ കമ്പനി
കരസ്ഥമാക്കിയിരുന്നു. ഗില്‍മാന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മരുന്നിന്റെ
ഗവേഷണം പരാജയമായിരുന്നതുകൊണ്ട് മാര്‍ത്തോമ്മാ മാത്യൂവിന് ടിപ്പു
കൊടുത്തതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഉടന്‍തന്നെ എസ്.എ.സി മുഴുവന്‍
സ്‌റ്റോക്കുകളും 700 മില്ല്യന്‍ ഡോളറിനു വിറ്റു. പ്രതിയായീരുന്ന ഗില്‍മാന്‍
സര്‍ക്കാരുമായി കേസില്ലാത്ത ഒരു ഉടമ്പടിയില്‍ ഒപ്പുവെച്ച് സാക്ഷിയായി
മാറി. ലാഭം ഉണ്ടാക്കാന്‍ എസ്.എ.സി ശരിയായ സമയത്ത് പ്രവര്‍ത്തിച്ചുവെന്നും
കമ്പനിയുടെ വക്കീലന്മാര്‍ അവകാശപ്പെടുന്നു. 2008ല്‍ മാര്‍ത്തോമ്മായ്ക്ക്
കിട്ടിയ ബോണസ് അവസാനത്തെതായിരുന്നു. 2009 ലും 2010 ലും കാര്യമായി ഒന്നും
നേടാതെ അദ്ദേഹത്തിന് പണം നഷ്ടപ്പെടുകയായിരുന്നു. അക്കൊല്ലം സെപ്റ്റംബര്‍
മാസത്തില്‍ അദ്ദേഹത്തെ ജോലിയില്‌നിന്നു പറഞ്ഞു വിട്ടു.
മന്‍ഹാട്ടനിലെ പന്ത്രണ്ടു പേരടങ്ങിയ ഫെഡറല്‍ ജൂറിയാണ് മാര്‍ത്തോമ്മായെ
തെറ്റുകാരനായി വിധിച്ചത്. വിധി പറയുമ്പോള്‍ ഏഴു സ്ത്രീകളും അഞ്ചു
പുരുഷന്മാരും വിധി ന്യായാധിപ ജൂറി സന്നിധിയിലുണ്ടായിരുന്നു. മന്‍ഹാട്ടനിലെ
യൂ എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് പോള്‍ ഗാര്‍സഫെ, സീല്‍ ചെയ്ത കോര്‍ട്ടിലെ
പേപ്പറുകള്‍ ജൂറി മുമ്പാകെ അന്ന് പൊട്ടിച്ചു. അന്നുവരെ രഹസ്യമായി
വെച്ചിരുന്ന പേപ്പറുകള്‍ തദവസരത്തില്‍ പൊട്ടിച്ചപ്പോള്‍ മാര്‍ത്തോമ്മയുടെ
വക്കീലന്മാര്‍ അനീതിയും കള്ളങ്ങളും നിറഞ്ഞ രേഖകള്‍ക്കെതിരെ വോള്‍ക്കാനപോലെ
നിയമയുദ്ധം നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. വിധി മാര്‍ത്തോമ്മാ
മാത്യുവിന് പ്രതികൂലമായിരുന്നു. സീല്‍ചെയ്ത് പൊട്ടിച്ച പേപ്പറുകളില്‍
നിറഞ്ഞിരുന്നത് ചെയ്യാത്ത കുറ്റത്തിന് എല്ലാ കുറ്റങ്ങളും മാര്‍ത്തോമ്മായെ
പഴിചാരിക്കൊണ്ടുള്ള മൊഴികളായിരുന്നു. കോഹാന്‍ നേടിയ സാമ്പത്തിക
നേട്ടങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജോലിക്കാരനായിരുന്ന മാര്‍ത്തോമ്മാ എന്തിന്
ബലിയാടാകുന്നുവെന്നായിരുന്നു കോടതിയിലെ ചോദ്യങ്ങളില്‍ അന്ന് മുഴങ്ങി
കേട്ടത്. കുറ്റങ്ങള്‍ മുഴുവന്‍ മാര്‍ത്തോമ്മായില്‍ ചുമത്തിയെങ്കിലും
അദ്ദേഹം ബോസിനെതിരെ ഒരക്ഷരം പോലും പറയാഞ്ഞതിലും ദുരൂഹതകള്‍ ഉണ്ട്. വന്‍കിട
നിലവാരമുള്ള ഒരു കമ്പനിബോസിനെ രക്ഷിക്കാന്‍ സ്വയം ത്യാഗം ചെയ്തതെന്നും
ചിലര്‍ കരുതുന്നു. അദ്ദേഹത്തിന്റെ നിഷ്‌കളങ്കത തെളിയിക്കാനുള്ള അവസരങ്ങളും
കോടതിയില്‍ അങ്ങനെ നഷ്ടപ്പെടുത്തി.
എതിരാളികള്‍ സാക്ഷിയായി കൊണ്ടുവന്നത് 79 വയസുള്ള ഗവേഷക ഡോക്ടറായ
ഗില്മാനെയായിരുന്നു. മൊഴികള്‍ അനേക തവണകള്‍ അദ്ദേഹം കോടതികളില്‍ മാറ്റി
മാറ്റി പറഞ്ഞു. മാര്‍ത്തോമ്മാ മാത്യൂ സ്‌റ്റോക്കുകളെപ്പറ്റിയുള്ള യാതൊരു
വിവരങ്ങളും ചോര്‍ത്തിയില്ലെന്ന് ഒന്നരവര്‍ഷത്തോളം കോടതിയില്‍ ഗില്മാന്‍
മൊഴികള്‍ നല്കികൊണ്ട് ഉറച്ചുനിന്നിരുന്നു. മാത്രവുമല്ല, സ്വന്തം
അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ മാത്യൂവിന് യാതൊരു വിധ വിവരങ്ങളും
കൊടുത്തില്ലായെന്നും കടലാസില്‍ ഒപ്പിട്ടുകൊണ്ട്
സാക്ഷിപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. എന്നാല്‍ ഡോക്ടര്‍ ഗില്മാനെ
കേസ്സില്ലാതെ കുറ്റവിമുക്തനാക്കുമെന്ന് കണ്ടപ്പോള്‍ കാലുമാറി അദ്ദേഹം
കുറ്റങ്ങള്‍ മുഴുവന്‍ മാത്യൂവില്‍ ആരോപിച്ച് മൊഴികള്‍ മാറ്റി പറയാന്‍
തുടങ്ങി. ഗില്മാന്റെ സ്വാര്‍ത്ഥതയ്ക്ക് മുമ്പില്‍ അദ്ദേഹത്തിന്റെ
ചിന്താഗതികള്‍ അപ്പാടെ മാറിപ്പോയി. പിന്നീട് മൊഴികളെല്ലാം
മാര്‍ത്തോമ്മായ്‌ക്കെതിരായി സര്‍വ്വതും കെട്ടിചമച്ച കഥകളായിരുന്നു.
സര്‍ക്കാരിന്റെ വക്കീലന്മാരെ സന്തോഷിപ്പിച്ച കാരണം
കുറ്റവിമുക്തനാക്കിക്കൊണ്ട് അദ്ദേഹത്തെ കേസ്സിന്റെ സാക്ഷിയായി മാറ്റി.
എന്തുകൊണ്ട് പ്രതികളായിരുന്ന ഡോ. ഗില്‍മാനും ഡോ. റോസും സാക്ഷികളായി
മാറിയെന്നുള്ളതും നിയമ പുസ്തകള്‍ക്കുപോലും ഉത്തരം കണ്ടുപിടിക്കാന്‍
സാധിക്കില്ല. കുറ്റവാളികളെ കുറ്റവിമുക്തരാക്കിക്കൊണ്ട് അവരുടെ
കുറ്റങ്ങളെല്ലാം ഒരു നിരപരാധിയുടെ തലയില്‍ കെട്ടിവെച്ചത് തികച്ചും അനീതി
തന്നെയാണ്. പ്രാകൃതയുഗങ്ങളില്‍ സംഭവിച്ചിരുന്ന അത്തരം ചരിത്രങ്ങള്‍ മാത്യൂ
മാര്‍ത്തോമ്മായുടെ വിധിന്യായത്തിലും പ്രതിഫലിച്ചു. ഒന്നേകാല്‍ കൊല്ലം
തെറ്റുകളൊന്നും മാത്യു ചെയ്തിട്ടില്ലായെന്ന് മൊഴികള്‍ കൊടുത്ത
ഡോക്ടര്‍മാര്‍ സൂത്രശാലികളായ വക്കീലന്മാരുടെ സ്വാധീനവലയങ്ങളില്‍ അദ്ദേഹത്തെ
ബലിയാടാക്കി. കള്ളസാക്ഷി പറഞ്ഞ് നിയമങ്ങളുടെ കുരുക്കുകളില്‍ നിന്നും
അവര്‍ രക്ഷപ്പെട്ടു. പലപ്രാവിശ്യം ഗില്മാന്‍ മൊഴികള്‍ മാറ്റിപറഞ്ഞിട്ടും
വിസ്ത്താരവേളകളിലെല്ലാം ജൂറിയുടെ ശ്രദ്ധ എതിര്‍പക്ഷ വാദളോടൊപ്പമായിരുന്നു.
മരുന്ന് ഉത്ഭാദിപ്പിക്കുന്ന കമ്പനിയായ എലന്‍ കോര്‍പ്പറെഷനെയും വയെത്തിനെയും
കോഹാന് പരിചയപ്പെടുത്തി കൊടുത്തത് മാര്‍ത്തോമ്മാ ആയിരുന്നുവെന്ന്
സര്‍ക്കാര്‍ വക്കീലന്മാര്‍ വാദിച്ചിരുന്നു. കമ്പനിയെ
പരിചയപ്പെടുത്തിയതില്‍ക്കൂടി രഹസ്യങ്ങള്‍ കൈമാറി മാര്‍ത്തോമ്മാ നിയമലംഘനം
നടത്തിയെന്നും വാദിഭാഗം വക്കീലന്‍മാര്‍ കോടതിയെ തെറ്റിധരിപ്പിച്ചു.
എങ്കിലും അത്തരം കുറ്റാരോപണങ്ങള്‍ക്ക് കോടതിയില്‍ യാതൊരു തെളിവുകളും
സമര്‍പ്പിക്കാന്‍ എതിര്‍ഭാഗത്തിന് സാധിച്ചില്ല. വിധി പറയുമ്പോള്‍
കോടതിയില്‍ അത്തരം രേഖകള്‍ ഉണ്ടായിരുന്നുമില്ല. വയാത്ത് ഷെയറുകള്‍ എസ് എ സി
വിറ്റത് റീസ് ബാക്ക് ക്യാപിറ്റല്‍ മാനേജ്‌മെന്റിന്റെ
ഉപദേശമനുസരിച്ചായിരുന്നു. കോഹേനും ഫിലിപ്പ് വില്ലാവൂറും സീനിയര്‍
ട്രേഡേഴ്‌സായിരുന്നു. സ്‌റ്റോക്കുകള്‍ വില്ക്കുന്ന പരിപൂര്‍ണ്ണമായ
ചുമതലകളും തീരുമാനങ്ങള്‍ എടുക്കുന്നതും അവരായിരുന്നു. ഈ സ്‌റ്റോക്കു
വ്യപാരത്തില്‍ മാര്‍ത്തോമ്മാ കുറ്റം ചെയ്തിട്ടില്ലെന്നുള്ളതും ഇതില്‍
നിന്നും തികച്ചും വ്യക്തമാണ്.
തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ പ്രോസ്യൂക്യൂഷന്‍
വാദങ്ങള്‍ മാദ്ധ്യമങ്ങളുടെ സൃഷ്ടികളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ മാത്യൂ മാര്‍ത്തോമ്മാ മാര്‍ക്കുകള്‍
തിരുത്തി പ്രവേശനം നേടിയെന്നും പ്രോസിക്യൂഷന്‍ വിസ്താര വേളകളില്‍
അവതരിപ്പിച്ചു. പാകതയില്ലാത്ത പ്രായത്തില്‍ ചെയ്യുന്ന അത്തരം
പ്രവര്‍ത്തികളും സ്‌റ്റോക്കുകള്‍ വിറ്റ രഹസ്യങ്ങളും തമ്മിലുള്ള ബന്ധം
എന്തെന്നും മനസിലാകുന്നില്ല. കഴിഞ്ഞകാല ജീവിതത്തെ ചികഞ്ഞാല്‍
ഓരോരുത്തരുടെ ജീവിതവും കറുത്ത അദ്ധ്യായങ്ങള്‍ കൊണ്ട് നിറഞ്ഞതായിരിക്കും.
ഒരു മനുഷ്യന് ആപത്തു വരുമ്പോള്‍ പൊഴിഞ്ഞുപോയ കാലങ്ങളെയല്ല തേടേണ്ടത്.
ഒബാമയും ക്ലിന്റനും നിയമ വിരുദ്ധമായി ചെറുപ്രായത്തില്‍ മയക്കുമരുന്നുകള്‍
എടുത്തതായി സമ്മതിച്ചിട്ടുണ്ട്. പുറം വാതിലുകളില്‍ക്കൂടി
വ്യാജഡിഗ്രികളുമായി അനേകര്‍ ഉന്നതസ്ഥാനങ്ങള്‍
അലങ്കരിക്കുന്നുണ്ടെന്നുള്ളതും ഒരു സത്യമാണ്. മന്ത്രിമാരും ഐ .എ എസ്
വ്യാജന്മാരും അക്കൂടെയുണ്ട്. തെറ്റായ വിവരങ്ങള്‍മൂലം കേരളത്തില്‍ ഒരു
വൈസ്ചാന്‍സലറിന്റെ സ്ഥാനംപോലും അടുത്ത കാലത്ത് തെറിച്ചു. മാത്യൂ
മാര്‍ത്തോമ്മാ കേസ്സില്‍ അത്തരം വിവരങ്ങള്‍ അപ്രസക്തമെന്ന് കോടതികള്‍ പല
തവണകള്‍ പറഞ്ഞിട്ടും മാദ്ധ്യമങ്ങള്‍ക്ക് അദ്ദേഹത്തെ താറടിച്ചാലേ തൃപ്തി
വരുകയുള്ളൂ. ഇത്തരം ബാലിശങ്ങളായ വിവരങ്ങളും ജൂറിയെ തെറ്റിധരിപ്പിക്കാന്‍
കാരണമായി. മാത്യൂ തന്റെ കഴിവുകൊണ്ട് പിന്നീട് നേടിയ ബിരുദങ്ങള്‍
അസ്ഥിരമാക്കിയതും മാദ്ധ്യമങ്ങളുടെ മൃഗീയ വേട്ടകളുടെ പ്രതിഫലനങ്ങളായിരുന്നു.
സ്‌റ്റോക്ക്മാര്‍ക്കറ്റിലെ ഉള്‍ക്കളിയില്‍ സ്റ്റീഫന്‍ കോഹാനും
മാര്‍ത്തോമ്മാ മാത്യുവും തമ്മിലുള്ള ബന്ധം യാതൊരു തരത്തിലും വാദിഭാഗ
വക്കീലന്മാര്‍ക്ക് തെളിയിക്കാന്‍ സാധിച്ചിട്ടില്ല. സ്റ്റീഫന്‍ കോഹാന്‍ ഈ
ട്രയലില്‍ പങ്കാളിയല്ലെന്ന് വ്യക്തമാക്കിയതുകൊണ്ട് അതിന്റെ പരിണിതഫലം
മാര്‍ത്തോമ്മാ അഭിമുഖികരിക്കേണ്ടി വന്നു. കോഹാനും മാര്‍ത്തോമ്മായും
തമ്മില്‍ ഇരുപതു മിനിറ്റ് ടെലഫോണ്‍ ചര്‍ച്ചകള്‍ നടത്തിയെന്നുള്ള വാദിഭാഗം
വക്കീലന്മാരുടെ പൊള്ളയായ വാദങ്ങളും അടിസ്ഥാനരഹിതങ്ങളെന്ന് തെളിഞ്ഞിരുന്നു.
കോഹാന്റെ പേരില്‍ കേസില്ല. അത്തരം ചോദ്യോത്തര വേളയില്‍ വാദിഭാഗം
വക്കീലന്മാര്‍ നിശബ്ദരായി ഇരിക്കുന്നതും കാണാം. 1.8 ബില്ല്യന്‍ ഡോളര്‍
കൊടുത്തുകൊണ്ടുള്ള ഒരു ഒത്തുതീര്‍പ്പില്‍ സര്‍ക്കാരും കോഹാനും ഒപ്പുവെച്ച്
പരസ്പരം ഇതേ സംബന്ധിച്ചുള്ള കേസുകള്‍ ഇല്ലാതെയാക്കി. കോഹാന്റെ കോടതിയില്‍
സമര്‍പ്പിച്ച സാക്ഷിപത്രത്തിലും സ്‌റ്റോക്ക് വ്യാപാരത്തില്‍ മാര്‍ത്തോമ്മാ
മാതുവിന് പങ്കില്ലെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കേസിന്റെ തീര്‍പ്പിനായി മാര്‍ത്തോമ്മായെ ബലിയാടാക്കാന്‍ എസ.എ സി കമ്പനിയും
സര്‍ക്കാര്‍ വക്കീലന്മാരും നല്ലവണ്ണം ഒത്തു കളിച്ചിട്ടുണ്ടെന്ന്
കേസിനെപ്പറ്റി പഠിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. നിയമവും
കോടതികളും പണക്കാരുടെ കുത്തകയെന്ന് പണ്ട് ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട്
പറയുമായിരുന്നു. ഈ നാട്ടില്‍ അവസരങ്ങള്‍ തേടിവരുന്ന പുതിയ തലമുറകള്‍ക്ക്
അത്തരം ഒരു സംവിധാനത്തില്‍ക്കൂടി നിയമത്തെ മറികടക്കാന്‍ സാധിക്കില്ല.
അമേരിക്കന്‍ മണ്ണില്‍ ഒരേ ലക്ഷ്യത്തോടെ വന്നെത്തിയവരായ നമ്മുടെ വളരുന്ന
തലമുറയുടെ സുരക്ഷിതത്തിനായി ഒത്തൊരുമയോടെ ഒന്നിച്ചേ തീരൂ. അതിനായി
ഓരോരുത്തരുടെയും ശക്തമായ ശബ്ദം ഒരു നിരപരാധിയെ കൂട്ടില്‍
കയറ്റാതിരിക്കാന്‍ ആവശ്യമാണ്. കപട മാദ്ധ്യമങ്ങളുടെ നട്ടെല്ലുകള്‍
തല്ലിതകര്‍ത്ത് സത്യം പുറത്തുകൊണ്ടുവരാനും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചേ
മതിയാവൂ. മാര്‍ത്തോമ്മാക്കേസിന്റെ സത്യം മനസിലാക്കാതെ ചില മലയാളം
പത്രങ്ങളും വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് ഖേദകരമാണ്.
അമേരിക്കന്‍ പത്രമാദ്ധ്യമങ്ങള്‍ പച്ചക്കള്ളങ്ങള്‍ തൊടുത്തുവിട്ട് കഴിവും
പ്രാപ്തിയുമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതം തുലച്ചുകഴിഞ്ഞു. .
കുറ്റം ചെയ്യാത്ത തന്റെ ഭര്‍ത്താവിന്റെമേല്‍ ജയിലിലേക്ക് പോകാന്‍
കോടതിയുടെ വിധി മുഴങ്ങിയപ്പോള്‍ റോസ് മേരി പൊട്ടിക്കരഞ്ഞു. തന്നോടൊപ്പം
ജീവിക്കുന്നവന്റെ കൈപിടിച്ച് നിശബ്ദയായി അവര്‍ ഭര്‍ത്താവിനൊപ്പം
നിറകണ്ണുകളോടെ കോടതി വരാന്തകളില്‍ക്കൂടി ഒപ്പം
നടക്കുന്നുണ്ടായിരുന്നു.അദ്ദേഹത്തിന്റെ മൂന്നു കുഞ്ഞുങ്ങളും ഭാര്യയും
കണ്ണീരുമായി കഴിയുന്നു. പണത്തിന്റെ മുകളില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍
സ്വതന്ത്രരായി നടക്കുന്ന ചരിത്രവും വേദനാ ജനകം തന്നെ. ലോക കമ്പോളത്തിലെ
തന്നെ സുപ്രധാനമായ ഒരു കേസ്സില്‍ വിധിക്കപ്പെട്ട നിഷ്‌കളങ്കനായ ഒരു
വ്യക്തിയാണ് മാര്‍ത്തോമ്മായെന്ന് കേസിനെപ്പറ്റി നിഷ്പക്ഷമായി
പഠിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. സാമൂഹികപരമായ ഇത്തരം
പ്രശ്‌നങ്ങള്‍ അമേരിക്കന്‍ മണ്ണില്‍ ജീവിക്കുന്ന ആര്‍ക്കും സംഭവിക്കാം.
രണ്ടു ഗവേഷകഡോക്ടര്‍മാരുടെ കള്ളമൊഴികളില്‍ ബലിയാടായ മാര്‍ത്തോമ്മാ
കുറ്റക്കാരനായി വിധിക്കപ്പെട്ടത് അമേരിക്കന്‍ നീതി ന്യായവ്യവസ്ഥിതിക്കു
തന്നെ അപമാനവുമാണ്.
Martoma with wife Dr Rosemary and attorney
Cohen
Thank you Mr. Jospeh for an educational article and your opinion about U.S. jury system. It seems your story /article has more holes than Swiss cheese. So let it clear that all esteemed emalayalee readers should get the truth only the truth and no one else does this kind of cheating on American tax payers regardless of his nationality.
Much of Mr. Martoma’s adult life was checkered with cheating both professionally and academically.
In 1999, he was kicked out of Harvard University for doctoring his law school transcript to try to gain a federal clerkship. Soon after, he changed his name from Ajai Mathew Thomas and was admitted to Stanford, where officials were apparently unaware that Mr. Martoma had been expelled from Harvard. His deception at Harvard remained a secret for years, even among those who worked alongside him at SAC. Subsequent to his conviction Stanford University has been stripped of his prestigious Stanford University MBA, and he no longer has a degree.
Mathew Martoma is the eighth person who once worked for the hedge fund titan Steven A. Cohen to be convicted of insider trading. . His illegal tips earned SAC $275 million in profits and averted losses. Federal prosecutors called the onetime $14 billion firm a breeding ground for inside trading activity and a “veritable magnet for market cheaters.” At SAC, he earned a $9.3 million bonus in 2008,
Prosecutors said that in July 2008, two years after he began working at SAC, Mr. Martoma “seduced” and “corrupted” two doctors to provide him with confidential information about problems with a clinical trial for an experimental Alzheimer’s drug being developed by Elan and Wyeth, two pharmaceutical companies. SAC had amassed $700 million worth of shares in the two companies, based largely on Mr. Martoma’s recommendation.
After a secret meeting on July 19, 2008, with one of those doctors, who had disclosed the final results of the trial, Mr. Martoma called Mr. Cohen at his home on a Sunday, prosecutors said. The very next day, at Mr. Cohen’s instructions, the hedge fund began selling those stocks.
The jury convicted Mr. Martoma of charges that he used that inside information to recommend that SAC liquidate its position in those stocks.
Martoma’s firm agreed in November to plead guilty to insider trading violations and pay a $1.2 billion penalty. Still, Mr. Cohen faces a civil action over an administrative failure to supervise charge filed by the Securities and Exchange Commission, which arises largely from the insider trading charges on which Mr. Martoma was convicted.
Martoma had a window of opportunity to cooperate with FBI, but he turned it down and did not say anything against his boss. Since the arrest of Raj Rajaratnam, the U.S. District Attorney's office for the Southern District of NY has, without exception, for those who went to trial for insider trading, recommended a sentence that fell within the sentencing guidelines. The sentencing guidelines for Martoma recommended a sentence of between 188 to 235 months. For the first time, the USDA ignored the sentencing guidelines and recommended at least 96 months, less than half of the guidelines! Let's compare that to some of the other defendants. Chiasson, Goffer, Gupta, Jiau and Rajaratnam, were all recommended for sentences far longer. Revealingly, Gupta's recommendation stands out. The amount of money attributable to Gupta pales in comparison to Martoma’s $270 million. Gupta didn’t cheat at his grades in college, had a lifetime of good deeds and did not corrupt any doctors. Yet the USDA recommended a sentence of between 97 to 121 months, far more than they are recommending for Martoma. Yes, Martoma received a lot of letters from friends and family saying that he is a swell guy, but then, so did Gupta. Based on Martoma’s two year corruption of Dr. Gilman, his Harvard cheating and cover up scandal, the staggering amounts of money involved, it is no surprise that even the USDA wrote in their memo that with the possible exception of Rajaratnam, “Martoma would rank unfavorably to all defendants”. That is, of course, except in their actual sentencing recommendation.