സര്‍ക്കാരിനെ താഴെയിറക്കാന്‍ ലീഗിന്റെ പിന്തുണയും സ്വീകരിക്കും: ഇ.പി. ജയരാജന്
Published on 20 May, 2015
കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാരിനെ താഴെയിറക്കാന്‍ മുസ്ലിം ലീഗിന്റെ പിന്തുണയും സ്വീകരിക്കുമെന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന് എംഎല്‍എ. ആര്എസ്പിയേക്കാള് മികച്ച നിലപാടാണു ലീഗിന്റേതെന്നും ജയരാജന് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മുസ്ലിംലീഗുമായി സഹകരിക്കുമെന്ന് താന്‍ പറഞ്ഞതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വളച്ചൊടിക്കപ്പെട്ടതാണെന്ന് E P ജയരാജന് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിനെ ജനങ്ങള്‍ക്ക് മടുത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ അവരെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുക എന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളത്. എങ്ങിനെയെങ്കിലും സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതാണ് ജനങ്ങളുടെ വികാരമെന്ന് പറയുക മാത്രമാണ് ഉണ്ടായത്. യു.ഡി.എഫില്‍ ലീഗ് ഉയര്‍ത്തുന്ന പ്രതിഷേധം പോലും R S P യിലെ ഒരു വിഭാഗം കാണിക്കുന്നില്ലെന്ന കാര്യം സൂചിപ്പിക്കുകയും ചെയ്തു. അതിനെ വളച്ചൊടിച്ച് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നെന്ന് ജയരാജന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
ആനയുടെ ശക്തി ഉടമസ്ഥൻ അറിയണം ,അല്ലാതെ പാപ്പാൻമാരെ മാറ്റിയിട്ടു കാര്യം ഇല്ല .