ഫിലാഡല്‍ഫിയാ: ഭാരതീയ ജനതയുടെ സീനിയര്‍ സിറ്റിസണ്‍സിനുള്ള നോര്‍ത്ത്-ഈസ്റ്റ്
അഡള്‍ട്ട് ഡേ കെയര്‍ സെന്ററില്‍ പ്രഥമ വര്‍ഷത്തെ ക്രിസ്തുമസ് -നവവത്സര ആഘോഷ
പരിപാടികള്‍ വിപുലമായ പരിപാടികളോടെ ആചരിച്ചു.
പകല്‍ കാലങ്ങളില്‍ വന്നു
പോകുന്നവര്‍ക്ക് വാര്‍ദ്ധക്യം സുന്ദരമാകുന്ന നിമിഷങ്ങളായി മാറി ഈ അഘോഷ
പരിപാടികള്‍.
ആഘോഷ ചടങ്ങില്‍ സെക്രട്ടറി ജലീറ്റാ ജയിംസ് അദ്ധ്യക്ഷത
വഹിച്ചു. പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ് ക്രിസ്തുമസ് നവ വത്സര സന്ദേശം നല്കി.
ജോര്‍ജ് എം. വര്‍ഗീസ്, ജയിംസ് പീറ്റര്‍, ശാമുവേല്‍?തറയില്‍, ജോസ്
ഇരുന്നുവല്ലില്, ഘനശ്യാം ഗുപ്താ, ജോര്‍ജ് പണിക്കര്‍, ഏലിയാമ്മ വര്‍ഗീസ്,
ചിന്നമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
റോസി റോമിയോ, പ്രിയാ ജേക്കബ്, സറാ
വര്‍ഗീസ്, രേഖാ വ്യാസ്, എന്നിവര്‍ നയിച്ച സംഗീതവിരുന്ന് അഘോഷത്തിനു മാറ്റുരച്ചു.
നോര്‍ത്ത്-ഈസ്റ്റ് അഡള്‍ട്ട് ഡേ കെയര്‍ സെന്റര്‍ ഡയറക്ടര്‍ ആനാ
ഓഫ്ബര്ഗ് കൃതജ്ഞത പറഞ്ഞു. നൈനാന് മത്തയി ആണ് സെന്റര്‍ കോര്‍ഡിനേറ്റര്‍.