കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 24-ാമത് രാജീവ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കടപ്പുറം രാജീവ് ഗാന്ധിയുടെ മണല്ശില്പം നിര്‍മ്മിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യ സെക്രട്ടറി അര്‍ദ്ധനാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍കുമാര്‍, ഡീന്‍ കുര്യാക്കോസ് , എം.രാജന്, അഡ്വ .ടി.സിദ്ധീക്, കെ.ജയന്ത്, തുടങ്ങിയവര്‍ സംസാരിച്ചു.
ഗുരുകുലം ബാബുവിന്റെ നേതൃത്വത്തില്‍ പി.നൗഷാജ്, ഷാജി മുണ്ടക്കല്‍ , രമ്യഹരിദാസ്, ഷിഹാബ് പയ്യാനക്കല്‍, സത്യന് പുതിയാപ്പ, ധനേഷ് കരുവിശ്ശേരി, ശ്രീകുട്ടന്, ഷഫീല്‍ പുത്തൂര്‍മഠം, നൗഷാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മണല്ശില്പം നിര്‍മിച്ചത്. കോഴിക്കോട് പാര്‍ലമെന്ററി കമ്മറ്റിയാണ് ശില്പനിര്മാണത്തിന് നേതൃത്വം നല്‍കിയത്.
യൂത്ത് കോണ്‍ഗ്രസ്സ് അഖിലേന്ത്യാ സെക്രട്ടറി അര്‍ദ്ധനാരി സത്യപ്രതിജ്ഞ ചൊല്ലി ഉദ്ഘാടനം ചെയ്യുന്നു.
ഗുരുകുലം ബാബുവിന്റെ നേതൃത്വത്തില്‍ ശില്പ നിര്‍മാണത്തിലേര്‍പ്പെട്ടവര്‍.
രാജീവ് ഗാന്ധി മണല്ശില്പം