കോട്ടയംകാരുടെ മലയാളി സംഘടനയായ കോട്ടയം ക്ലബ്ബിന്റെ ഈ വര്‍ഷത്തെ
ക്രിസ്തുമസ്-പുതുവത്സരാഘോഷം ജനുവരി 8-ാം തീയതി ഞായറാഴ്ച വൈകുന്നേരം
5.30ന് സ്റ്റാഫോര്‍ഡിലെ സെന്റ് തോമസ് കാത്തലിക്ക് കമ്മ്യൂണിറ്റി സെന്ററില്‍
വച്ച സമുചിതമായി ആഘോഷിക്കുന്നു. ഈ ചടങ്ങിലെ മുഖ്യപ്രഭാഷകനും,
മുഖ്യാതിഥിയും മലങ്കര സിറിയിന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്താ മാര്‍
ആലക്സിയോല് മാര്‍ യൗസേബിയോസ് ആയിരിക്കും.
കോട്ടയം ജില്ലാ നിവാസികളുടെ നേതൃത്വത്തില്‍ തരപ്പെടുത്തി കൊണ്ടിരിക്കുന്ന
നേറ്റിവിറ്റി സ്ക്കിറ്റ്, കരോള്‍ ഗാനങ്ങള്‍ , നൃത്തങ്ങള്‍ , കോമഡി
സ്ക്കിറ്റുകള്‍ , മാര്‍ഗ്ഗംകളി, സിനിമാറ്റിക് ഡാന്‍സുകള്‍ , മലയാള
ഗാനങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് മാറ്റുകൂട്ടും എന്നതിനു
സംശയമില്ലെന്ന് ഒരു പത്രകുറിപ്പില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
പരിപാടികളുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ തകൃതിയായി
പണിയെടുത്തുകൊണ്ടിരിക്കുന്നു. വിഭവ സമൃദ്ധമായ ഡിന്നറും തരപ്പെടുത്തി
കൊണ്ടിരിക്കുന്നു. ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളില്‍
നിന്നും ലഭ്യമാകുന്ന തുക കോട്ടയം ജില്ലാ നിവാസികളുടെ നാട്ടിലെ
കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡന്റ് രവി വറുഗീസ്-281-499-4593, സെക്രട്ടറി
മോന്‍സി വറുഗീസ്-713-560-8156, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റെജി
കോട്ടയം-832-886-1659 തുടങ്ങിയവരുമായി ബന്ധപ്പെടുക.
മീഡിയാ കോര്‍ഡിനേറ്റര്‍ ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ അറിയിച്ചതാണിത്.