Image

സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎന്‍പിഎ

Published on 05 January, 2012
സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഐഎന്‍പിഎ
കോട്ടയം: കേരളത്തിലെയും ഇതരസംസ്ഥാനങ്ങളിലെയും സ്വകാര്യ ആശുപത്രികളില്‍ സേവനമനുഷ്ഠിക്കുന്ന നഴ്‌സുമാര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന് ഇന്ത്യന്‍ നഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍(ഐഎന്‍പിഎ) സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാര്‍ നിരവധി ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നതായി അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഡി. സുരേന്ദ്രനാഥ് കുറ്റപ്പെടുത്തി.

പലപ്പോഴും അടുത്തടുത്ത ഷിഫ്റ്റുകളില്‍ നഴ്‌സുമാര്‍ക്ക് ദിവസം 12 മണിക്കൂറിലേറെ ജോലി ചെയ്യേണ്ടി വരുന്ന സഥിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വായ്പയെടുത്ത് പഠിച്ച ശേഷം കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യേണ്ടതായി വരുന്ന നഴ്‌സുമാര്‍ക്ക് സഹായകരമായ രീതിയില്‍ ഭീമമായ പലിശ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണമെന്ന് അസോസിയേഷന്‍ സെക്രട്ടറി എസ്. മിനി ആവശ്യപ്പെട്ടു. ജനുവരി ഏഴിന് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം കോട്ടയത്ത് ചേരുമെന്നും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക