മുംബൈ: ബാങ്കോക്കില്‍ നിന്നു മടങ്ങിവരുന്ന വഴി നികുതി നല്‍കേണ്ട വസ്തുക്കള്‍ വെളിപ്പെടുത്താത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടി ദിയാ മിര്‍സയെ(30) മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞുവച്ചു. ഒരു ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി പിന്നീട് വിട്ടയച്ചു.
പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു സംഭവം. രണ്ടു ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുള്പ്പെടെയുള്ളവ കൈവശമുണ്ടെന്നു വെളിപ്പെടുത്താതെ ഗ്രീന്‍ ചാനലിലൂടെ പുറത്തു കടക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ദിയാ മിര്‍സയെ തടഞ്ഞത്. നികുതി ഒഴിവാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ അറിയാതെ പോയതാണ് അബദ്ധത്തിനു കാരണമായതെന്നും നടി പറഞ്ഞതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ബോളിവുഡ് നടിമാരായ ബിപാഷ ബസു, മിനിഷ ലംബ എന്നിവരും മുംബൈ വിമാനത്താവളത്തില്‍ ഇതേ കാരണത്തിന് പിടിയിലായിരുന്നു.