ചാരപ്പണി നടത്തിയ തച്ചങ്കരിയെ തിരിച്ചെടുത്തത് തെറ്റ്: വി.എസ്
Published on 08 January, 2012
തൃശ്ശൂര്‍: അനധികൃതമായി ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെ സന്ദര്‍ശിച്ച് ചാരപ്പണി
നടത്തിയ ടോമിന് തച്ചങ്കരിയെ തിരിച്ചെടുത്ത നടപടി തെറ്റെന്ന് പ്രതിപക്ഷ നേതാവ്
വി.എസ്. അച്യുതാനന്ദന് ആരോപിച്ചു. ഇയാളെ സര്‍വീസില്‍നിന്ന് പുറത്താക്കണം.
എന്‍.ഐ.എയും കേന്ദ്രസര്‍ക്കാരും പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
ദുര്‍വ്യാഖ്യാനം ചെയ്ത് സര്‍വീസില്‍ തിരിച്ചെടുത്ത മുഖ്യമന്ത്രിക്ക്
തല്‍സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ മാധ്യമ
പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.
2010 ഏപ്രിലില്‍
ഖത്തറില്‍വെച്ച് തീവ്രവാദക്കേസിലെ പ്രതികളുമായി തച്ചങ്കരി ചര്‍ച്ച നടത്തിയതായി
ഇന്ത്യന്‍ സ്ഥാനപതി ആരോപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അന്നത്തെ
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല