ന്യൂയോര്‍ക്ക്: അമേരിക്കന്‍ പര്യടനത്തിനെത്തിയ കെ.പി.സി.സി പ്രസിഡന്റ് രമേശ്
ചെന്നിത്തലയ്ക്ക് ന്യൂയോര്‍ക്കിലെ വിവിധ മലയാളി സംഘടനകള്‍ ലഗാര്‍ഡിയ
വിമാനത്താവളത്തില്‍ സ്വീകരണം നല്കി. യു.എസ്.എ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
കോണ്‍ഗ്രസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളില്‍, രമേശ് ചെന്നിത്തലയെ ഷാള്‍
അണിയിച്ചു.
ഐ.ഒ.സി യു.എസ്.എ സെക്രട്ടറി ജോസഫ് കുര്യപ്പുറം, ഐ.ഒ.സി
യൂത്ത് പ്രസിഡന്റ് ഗണേശ് നായര്‍, റോക്ക്ലാന്‍ഡ് കൗണ്ടി ചാപ്റ്റര്‍ അഡ്വ.
ഇന്നസെന്റ് ഉലഹന്നാന്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക്
റീജിയന് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്, ഫൊക്കാന വൈസ് പ്രസിഡന്റ് ലീല
മാരേട്ട് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ സംബന്ധിച്ചു.
രമേശ് ചെന്നിത്തല
ശനിയാഴ്ച ഷിക്കാഗോയില്‍ നടന്ന കേരളാ പ്രഫഷണല്‍ സമ്മിറ്റില്‍ പങ്കെടുത്തു.
ന്യൂയോര്‍ക്കിലെ മറ്റ് രണ്ട് മലയാളി പരിപാടികളിലും പങ്കെടുത്തു. ബുധനാഴ്ച
അദ്ദേഹം കാനഡയിലെ വാന്‍കൂവറിലേക്ക് പോകും.