മലയാളികള്‍ ഏറ്റുവാങ്ങിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. ഭക്ഷണവും രുചിയും ഇതിവൃത്തമാക്കി ആഷിക് അബു അണിയിച്ചൊരുക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ റീമേക്ക് അവകാശം പ്രശസ്ത നടന് പ്രകാശ് രാജ് വാങ്ങിക്കഴിഞ്ഞു. മൂന്നു ഭാഷകളിലും ഒരേ സമയം ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുക പ്രകാശ് രാജിന്റെ പ്രൊഡക്ഷന്‍ ബാനര്‍ തന്നെയാകും. താരനിര്‍ണയം പുരോഗമിക്കുന്നു.
ഇതിന് പുറമേ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലും പ്രകാശ് രാജ് അഭിനയിക്കുന്നുണ്ട്. ശ്രീനിവാസന് അവതരിപ്പിച്ച ട്രാഫിക് കോണ്‍സ്റ്റബിളിന്റെ വേഷമാണ് പ്രകാശ് രാജ് ചെയ്യുന്നത്.