ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്വന്ഷന് കലാ പ്രതിഭയായി
ഹരീഷ് സതീഷും തിലകമായി ഗോപികാ തമ്പിയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും
ഹുസ്റ്റണ്കാരാണ്.
രമേശ് അത്തിയോടി ഗിരിജ ദമ്പതികളുടെ മകനായ ഹരീഷ്
നാരായണീയം, ഗീതാപാരായണം, കവിത, ശാസ്ത്രീയ സംഗീതം എന്നിവയില്‍ ഒന്നാം
സ്ഥാനവും പ്രശ്നോത്തരിയില്‍ രണ്ടാം സ്ഥാനവും നേടിയാണ് പ്രതിഭയായത്
സുരേഷ് തമ്പി മഞ്ജു ദമ്പത്ികളുടെ മകളായ ഗോപിക ശാസ്ത്രീയ നൃത്തം, നാടോടി
നൃത്തം, കവിത, ക്വിസ് എന്നിവയില്‍ ഒന്നാം സ്ഥാനവും നാരായണീയ പാരായണത്തില്‍
രണ്ടാം സ്ഥാനവും നേടി. കെഎച്ച്എന്‍എ ഫ്ളോറിഡ കണ്‍വന്‍ഷനില്‍ ഗോപികയുടെ
സഹോദരി ദേവികാ തമ്പിയായിരുന്നു കലാതിലകം