ഞങ്ങള്‍
കുറുക്കുവഴികളിലൂടെ
നടന്നും ഓടിയും
കണക്കില്‍ ജയിച്ചു
പള്ളിയില്‍ നിന്ന് കള്ളുഷാപ്പിലേക്കും
അമ്മിണിയേട്ടത്തിയുടെ
വീട്ടില്‍നിന്ന് തോട്ടിറമ്പിലേക്കും
ദൂരം മുറിച്ചു തുന്നി
കണക്കിന്‍െറ
കടുങ്കെട്ടുകള്
അതിവേഗമഴിച്ച
ഇത്തരം
ഗണിതരൂപങ്ങളില്‍
ഒരു കവിള് ബീഡിപ്പുക,
ഭയത്തിന്‍െറ
നാക്കിലയില്‍
പൊതിഞ്ഞൊരുമ്മ,
കൊരുത്തുകെട്ടാന് തകര,
കിട്ടിയതത്രയും
പൊലിപ്പിക്കുംമുമ്പേ
കുറുക്കുവഴികള്‍
ഒലിച്ചു പോയ്
നേര്‍വഴിയില്‍
മക്കളെ പിടിച്ചു നിര്‍ത്തി
ഇടംവലം
തിരിയാന്വിടാതെ
തെളിച്ചിട്ടും അവരാരും
കണക്കില്‍
ജയിക്കാത്തതെന്തെന്നതത്രേ
ഓണക്കൂറില്‍
ഇന്നത്തെ ചിന്താവിഷയം