കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അഴിമതിക്കും ജനവിരുദ്ധനയങ്ങള്‍ക്കുമെതിരെ സിപിഐഎം സംഘടിപ്പിച്ച ജനകീയ പ്രതികരണം മഞ്ചേശ്വരം തൊട്ട് തിരുവന്തപുരം വരെ ആയിരം കിലോമീറ്റര്‍ ഒരേ മനസ്സോടെ അണിനിരന്നു.
ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് പദ്ധതി പരിമിതപ്പെടുത്തല്‍, കോര്‍പ്പറേറ്റ് വല്‍ക്കരണം, അഴിമതി എന്നിവയാണ് കേന്ദ്രതലത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.
മഞ്ചേശ്വരത്ത് പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള ആദ്യകണ്ണിയായി. രാജ് ഭവനു മുന്പില് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന് എന്നിവര്‍ ജനകീയ പ്രതിരോധത്തില്‍ കണ്ണികളായി.
കോഴിക്കോട് പ്രതിരോധസമരം കേന്ദ്രകമ്മറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി പി.മോഹനന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണന് കലാസാസ്കാരിക രംഗത്തെ പ്രഗത്ഭര്‍ പ്രതിരോധ പരിപാടിയില്‍ അണിചേര്‍ന്നു. സിപിഐഎം ഏരിയാ കമ്മറ്റിയാണ് കോഴിക്കോട് നടത്തിയ പ്രതിരോധത്തിനു നേതൃത്വം നല്‍കിയത്.
കോഴിക്കോട് നടന്ന ജനകീയപ്രതിരോധം കെപി കുഞ്ഞിക്കണ്ണന് സമരവാചകം ചൊല്ലിക്കൊടുക്കുന്നു. എളമരം കരീം, കെ.പി മോഹനന് മാസ്റ്റര്‍, മേയര്‍ എം.കെ. പ്രേമജം, എ.പ്രദീപ് കുമാര്‍ എംഎല്‍എ, പോള്‍ കല്ലാനോട് തുടങ്ങിയവര്‍ കൈകോര്‍ത്ത് പ്രതിജ്ഞ എടുക്കുന്നു.
കൈക്കുഞ്ഞുമായി പ്രതിരോധത്തില്‍ പങ്കെടുക്കുന്ന വനിതാപ്രവര്‍ത്തക
കൈ തകര്‍ന്നാലും തകരാത്ത പ്രതിക്ഷേധം