കോഴിക്കോട്: പേപ്പട്ടിയുടെ കടിയേറ്റ് മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട്ട് വെള്ളിപറമ്പില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സംഭവം. ആക്രമണകാരിയായ നായ കണ്ണില്‍കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. കുട്ടിയ്ക്ക് തലയിലും ശരീരത്തും കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു.