അബുദാബി: ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ ഗസല്‍ നാദം
ഉമ്പായിയുടെ നേതൃത്വത്തില്‍ ജനുവരി 13ന് (വെള്ളി) രാത്രി എട്ടിന് അബുദാബി നാഷനല്‍
തിയറ്ററില്‍ ഗസല്‍ സംഗീതമേള നടത്തുമെന്ന് ഭാരവാഹികള്‍
അറിയിച്ചു.
ഇതോടനുബന്ധിച്ച് ദുബായ് സരസ്വതി വാദ്യ കലാസംഘം
അവതരിപ്പിക്കുന്ന ശിങ്കാരിമേളവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികളായ യുഎഇ
എക്സ്ചേഞ്ച് ഗ്ലോബല്‍ ഓര്ഗനൈസേഷന് വൈസ് പ്രസിഡന്റ് പ്രമോദ് മാങ്കോട്ട്,
സ്പീഡ് കംപ്യൂട്ടര്‍ എംഡി അബ്ദുല്‍ ഹമീദ്, ഫ്രഷ് ആന്‍ഡ് മോര് ഫൈനാന്‍സ്
മാനേജര്‍ അല്‍ത്താഫ്, ലുലു ഇന്റര്‍നാഷണല്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റിങ്
മാനേജര്‍ ജൂബി ചെറിയാന്, മജസ്റ്റിക് ഒപ്റ്റിക്കല്‍സ് എംഡി ഹരീന്ദ്രന്‍, എന്‍.
വി. മോഹനന്, ശക്തി തിയറ്റേഴ്സ് ജനറല്‍ സെക്രട്ടറി വി. പി. കൃഷ്ണകുമാര്‍, മീഡിയ
കോ ഓര്‍ഡിനേറ്റര്‍ ബാബുരാജ് പീലിക്കോട് എന്നിവര്‍ അറിയിച്ചു.