ശിവ ഫൈറ്റേഴ്സ് കരാട്ടെ ഡു വേനല്‍ കാല ഗ്രേഡിംഗ് സമാപിച്ചു
ജയ് പിള്ളPublished on 01 September, 2015
മിസ്സിസ്സോഗ : വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച കരാട്ടെ
ഗ്രേഡിംഗ് ടെസ്റ്റ് ആഗസ്റ്റ് 29 ഞായറാഴ്ച ബ്രിടാനിയ റോഡിലുള്ള കരാട്ടെ
സ്കൂളില്‍ സമാപിച്ചു .കഴിഞ്ഞ ആറു മാസം ആയി വിവിധ ഇനം ബെല്‍റ്റുകളില്‍ പരിശീലനം
നേടിവന്ന നിരവധി കുട്ടികള്‍ ടെസ്റ്റില്‍ പങ്കെടുത്തു .ആഗസ്റ്റ് 2 നു നടത്തിയ
ഒന്റാറിയോ കരാട്ടെ ടൂര്‍ണമെന്റിനു പുറമേ ആണ് ഗ്രേഡിംഗ് ടെസ്റ്റ് നടത്തിയത്
.ചടങ്ങില്‍ വിജയകള്‍ ആയ കുട്ടികള്‍ക്ക് മാസ്റര്‍ ശിവ വടിവേല്‍ വിവിധ തരം
ബെല്‍ട്ടുകളും ,സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു .ശിവ ഫൈറ്റേഴ്സ് നടത്തുന്ന
പതിമൂന്നമത് ഗ്രേഡിംഗ് ടെസ്റ്റ് ബ്രാംപ്ടന്‍ സെന്ററിലും നടത്തുകയുണ്ടായി
.കുട്ടികളില്‍ ആത്മവിശ്വാസം വളര്ത്തുുന്നതിനു കരാട്ടെ സഹായിക്കും എന്ന്
ഇന്‍സ്ട്രക്ടര്‍മാരായ തുഷെന്ത് .തുരന്ഗിത് എന്നിവര്‍ അഭിപ്രായ പ്പെട്ടു. 4
വയസ്സുമുതല്‍ മുതിര്‍ന്നവര്‍ക് വരെ പഠന സൗകര്യം സെന്ററില്‍ ഒരുക്കിയിട്ടുണ്ട്
.ശിവ ഫൈറ്റെര്സിന്റെ വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ പേരും പഠന നിലവാരത്തിലും
മുന്‍പന്തിയില്‍ നില്കുന്നുവെന്ന് ഡബിള്‍ ബ്ലാക്ക് ബെല്‍ട്ട് വിന്നര്‍ കൂടിയായ
വടിവേല്‍ അഭപ്രായപ്പെട്ടു .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല