ഐ.പി.സി ഫെലോഷിപ്പ് പെന്‍സില്‍വേനിയായുടെ ആഭിമുഖ്യത്തില്‍ ആഗസ്ത് 21,22,23 തിയതികളില്‍ ഫിലാഡല്‍ഫിയ ഇന്ത്യാ ക്രിസ്ത്യന്‍ സഭാഹാളില്‍ വെച്ച് കണ്വെന്ഷന് വളരെ അനുഗ്രഹമായി സമാപിച്ചു. കണ്‍വെന്‍ഷനില്‍ കടന്നു വന്നവര്‍ക്ക് ഫെലോഷിപ്പ് കോ-ഓഡിനേറ്റര്‍ പാസ്റ്റര്‍ രാജന് കെ.മാത്യു സ്വാഗതം ആശംസിച്ചു. വിവിധ മീറ്റിംഗുകളില്‍ പാസ്റ്റേഴ്സ് തമ്പി മാര്‍ക്കോസ്, നൈനാന് കോശി, ശാമുവേല്‍ ജോസഫ്, വര്‍ഗീസ് ജോണ്‍ തുടങ്ങിയവര്‍, അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രാസംഗികനായി പാസ്റ്റര്‍ കെ.ജോയി കടന്നുവന്ന് അനുഗ്രഹിക്കപ്പെട്ട സന്ദേശം നല്കി.
ഫെലോഷിപ്പിലെ അഞ്ചു സഭകളില്‍ നിന്നുള്ള ഗായകസംഘം ഗാനങ്ങള്‍ക്ക് നേതൃത്വം നല്കി. പാസ്റ്റര്‍ ബോബി ഇടപ്പാറ, ബ്ര.ആല്‍ഫ്രഡ് തുടങ്ങിയവരുടെ മലയാളം, ഹിന്ദി ഗാനങ്ങള്‍ വളരെ ശ്രദ്ധേയമായി, ഐ.പി.സി ഫിലാഡല്‍ഫിയ, ഐപിസി ഹെബ്രോന്‍, ഐ.പി.സി ഡയോണ്‍, ശാലോം വര്‍ഷിപ്പ് സെന്റര്‍ തുടങ്ങിയ സഭകള്‍ ചേര്‍ന്നുള്ള സംയുക്ത ആരാധന ഇമ്മാനുവേല്‍ ഐ.പി.സി സഭാഹാളില്‍ വെച്ച് നടക്കുകയുണ്ടായി. പാസ്റ്റര്‍ റോബി മാത്യു, പാസ്റ്റര്‍ രാജന് മാത്യു തുടങ്ങിയവര്‍ കത്തൃമേശയ്ക്ക് നേതൃത്വം നല്കി.
ഫിലാഡല്‍ഫിയ നഗരത്തിലെ എല്ലാ സഭകളിലെയും കൂട്ടായ്മകള്‍ മാറ്റി വെച്ച് ശുശ്രൂഷകന്മാരും വിശ്വാസികളും കണ്‍വെന്‍ഷനില്‍ പങ്കെടുതത്ത് ഈ മൂന്ന് ദിവസങ്ങളിലെ മീറ്റിംഗുകള്‍ ഏറ്റവും വിജയമായി തീരുവാന്‍ സഹായിച്ചു. ഫെല്ലോഷിപ്പ് സെക്രട്ടറി പാസ്റ്റര്‍ ഏബ്രഹാം മാത്യു കടന്നു വന്നവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.