വാഷിംഗ്ടണ്‍ ഡി.സി: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാഷിംഗ്ടണ്‍
ഡി.സിയില്‍ വെച്ച് ജൂലൈ 1 മുതല്‍ 4 വരെ നടത്തുന്ന ദേശീയ ഹിന്ദു സംഗമത്തില്‍
കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തുന്നതാണ്.
സ്പെല്ലിംഗ് ബീ,
ചിത്രരചന, ഭഗവത്ഗീത, നാരയണീയം ചാന്റെിംഗ്, രാമായണം പ്രശ്നോത്തരി എന്നിവയാണ്
മത്സരങ്ങളിലെ പ്രധാന ഇനങ്ങള്‍. കൂടുതല്‍ വിവിരങ്ങള്‍ക്കും, മത്സരങ്ങളില്‍ പേര്
രജിസ്റ്റര്‍ ചെയ്യുന്നതിനും കെ.എച്ച്.എന്‍.എ വെബ്സൈറ്റായ നമഹ ഡോട്ട് ഓര്‍ഗ്,
കെ.എച്ച്.എന്‍.എ കണ്വെന്ഷന് ഡോട്ട് ഓര്‍ഗ് സന്ദര്‍ശിക്കുക. മത്സരങ്ങളില്‍
വിജയിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.