പോപ്പിന്റെ മുത്തം വാങ്ങാന്‍ മലയാളി ബാലികക്കും ഭാഗ്യം
Published on 29 September, 2015
ഫിലഡല്‍ഫിയ: പോപ്പിന്റെ മുത്തം വാങ്ങാന്‍ ഒരു വയസുകാരി ഇവ വിവേകിനും ഭാഗ്യം കിട്ടിയപ്പോള്‍ പിതാവ് വിവേക് ജോസ്
മണ്ണനാലിനും അമ്മ ചന്ദന തേറാട്ടിലിനും സായുജ്യം.
പെന്‍സില്‍ വേനിയയിലെ ഹാരിസ്ബര്‍ഗില്‍ നിന്നു നേരത്തെ എത്തി
സന്ദര്‍ശകര്‍ക്കിടയില്‍ സ്ഥാനം പിടിച്ച ഇവര്‍ ഇത്തരമൊരു ഭാഗ്യം
പ്രതീക്ഷിച്ചതല്ല.
കുട്ടിയെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നതു കണ്ട സുരക്ഷാ ഉദ്യോഗസ്ഥനാണ്ഇവയെ
എടുത്ത് പോപ്പിനു സമീപത്തേക്ക് കൊണ്ടുപോയത്. പാപ്പ ഇവയെ ആശ്ലേഷിക്കുകയും
നെറ്റിയില്‍ സ്നേഹചുംബനം നല്‍കുകയും ചെയ്തു.
പോപ്പിന്റെ കവിളത്തു തൊടാന്‍ ഇവയും മറന്നില്ല! (ചിത്രം കാണുക)
എട്ടു വര്‍ഷം മുന്‍പ് അമേരിക്കയിലെത്തിയ വിവേകും ഭാര്യയും ഐ.ടി
പ്രൊഫഷനലുകളാണു. വിവേക് ന്യു യോര്‍ക്കില്‍ മോര്ഗന് സ്റ്റാന്‍ലിയിലും
ചന്ദന ഹാരിസ്ബര്‍ഗില്‍ ഡെലോയിറ്റിലും പ്രവര്‍ത്തിക്കുന്നു.
യത്. പാപ്പ ഇവയെ ആശ്ലേഷിക്കുകയും
നെറ്റിയില്‍ സ്നേഹചുംബനം നല്‍കുകയും ചെയ്തു.
വിവേക് കോഴിക്കോട് കുന്നമംഗലം സ്വദേശിയാണു. ഭാര്യ ത്രുശൂര് സ്വദേശിനി. മൂത്ത പുത്രന് ഏതനു നാലു വയസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല