ചിക്കാഗോ: ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, മിഡ്വെസ്റ്റ് റീജിയന്
ചിക്കാഗോയുടെ സ്ഥാപക പ്രസിഡന്റും, കേരളാ ഗവണ്മെന്റ് വ്യവസായ വകുപ്പിന്റെ
അധീനതയിലുള്ള കിന്‍ഫ്രയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായ പോള്‍ പറമ്പിക്ക്
ഒക്ടോബര്‍ 11-ന് ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള
ക്നാനായ കാത്തലിക് ചര്‍ച്ച് ഹാളില്‍ വെച്ച് (7800 W. Lyons St) ഇന്‍ഡ്യന്‍
നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് മിഡ്വെസ്റ്റ് റീജിയന്റെ ആതിഥേയത്തില്‍
ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള വിവിധ സാമൂഹിക- സാംസ്കാരിക -ആത്മീയ
സംഘടനകളും ഒത്തൊരുമിച്ച്, ജാതിമത കക്ഷി രാഷ്ട്രീയ ഭേദമെന്യേ പൗരസ്വീകരണം
നല്കുന്നു.
ഇതൊരു അറിയിപ്പായി സ്വീകരിച്ച് എല്ലാ സംഘടനാ പ്രവര്‍ത്തകരും
അഭ്യുദയകാംക്ഷികളും ഈ പൗര സ്വീകരണത്തില്‍ പങ്കുചേര്‍ന്ന് ഒരു വന്‍ വിജയമാക്കി
തീര്‍ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍
വിവരങ്ങള്‍ക്ക്: അഗസ്റ്റിന് കരിങ്കുറ്റിയില്‍ (630 263 6647), സതീശന് നായര്‍
(847 708 3279), തോമസ് മാത്യു (773 509 1947), വര്‍ഗീസ് പാലമലയില്‍ (224 659
9011), തമ്പി മാത്യു (847 226 5486). സതീശന് നായര്‍ അറിയിച്ചതാണിത്.