മാണിക്യക്കല്ലിനുശേഷം ഗൗരി മീനാക്ഷി മൂവീസിന്റെ ബാനറില്‍ എ.എസ്. ഗിരീഷ് ലാല്‍
നിര്‍മിക്കുന്ന ഔട്ട്സൈഡര് എന്ന ചിത്രത്തില്‍ ശ്രീനിവാസന്, ഇന്ദ്രജിത് എന്നിവരെ
പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നു.
ഒരു സാധാരണ ബോട്ട്ഡ്രൈവറാണ്
ശിവന്‍കുട്ടി. കിട്ടുന്ന ശമ്പളംകൊണ്ട് വളരെ ശാന്തമായും സന്തോഷത്തോടെയും മറ്റു
കാര്യങ്ങളില്‍ ഇടപെടാതെ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യന്. ഭാവി ജീവിതം
ഭാഗ്യപാതയിലേക്ക് നയിക്കാന്‍ ഓരോ ദിവസവും കഷ്ടപ്പെടുന്നയാള്‍. അയാളുടെ
ജീവിതത്തിലേക്ക് ഒരാള്‍ കടന്നുവരുകയാണ്. പുറമേനിന്ന് കടന്നുവന്ന അയാള്‍,
ശിവന്‍കുട്ടിയുടെ സ്വഭാവവും പ്രവര്‍ത്തിയും സ്വാധീനിക്കുമെന്നതില്‍ യാതൊരു
സംശയവുമില്ല. പക്ഷേ, ശിവന്‍കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നത് ഒരു
ക്രിമിനല്‍ ആയിരുന്നു. ഒരു ഞെട്ടലോടെ തിരിച്ചറിഞ്ഞ ആ സത്യത്തെ മറികടക്കാന്‍
ശിവന്‍കുട്ടി ശ്രമിക്കുകയാണ്. ആ ക്രിമിനലില്നിന്നും രക്ഷപ്പെടാന്‍
ശ്രമിക്കുമ്പോള്‍ നേരിടുന്ന മാനസിക പ്രശ്നങ്ങളുമായി ഒടുവില്‍ ശിവന്‍കുട്ടി സ്വന്തം
ജീവിതത്തില്‍നിന്നും ഔട്ട്സൈഡറായി മാറുകയുമാണ് ചെയ്യുന്നത്. തുടര്‍ന്ന്
ശിവന്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഔട്ട്സൈഡറില്‍ പ്രേംലാല്‍
ദൃശ്യവത്കരിക്കുന്നത്. ശ്രീനിവാസനാണ് ശിവന്കുട്ടിയായി
പ്രത്യക്ഷപ്പെടുന്നത്.
ഒരുകാലത്ത് ശിവന്‍കുട്ടിയുടെ ഇഷ്ടക്കാരനല്ലാതിരുന്ന
മുകുന്ദന്, കാലത്തെ മറികടന്ന് ഒരു പ്രത്യേക സാഹചര്യത്തില്‍ സഹായിക്കാന്‍
എത്തുമ്പോള്‍ ജീവിതത്തിന്റെ മറ്റൊരു മൂല്യംകൂടി തിരിച്ചറിയുകയാണ്. പരുക്കനും
വഴക്കാളിയുമായ മുകുന്ദനെ ഇന്ദ്രജിത് അവതരിപ്പിക്കുന്നു.
തമിഴ്നടന്‍ പശുപതി
ലോറന്‍സ്, ശ്രീജിത് രവി, ഗീഥാ സലാം, പുതുമുഖ നായിക ഗംഗാ ബാബു എന്നിവരാണ് മറ്റു
താരങ്ങള്‍. ഷമീര്ഹക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചന്ദ്രശേഖരന് എങ്ങണ്ടിയൂര്‍
എഴുതിയ വരികള്‍ക്ക് ഈണം പകരുന്നത് നവാഗതനായ സംഗീത് ആണ്. ജയചന്ദ്രന്,
കാര്‍ത്തിക്, വിനീത് ശ്രീനിവാസന് എന്നിവരാണ് ഗായകര്‍.
കല- ജ്യോതിഷ്,
മേക്കപ്- ശ്രീജിത് ഗുരുവായൂര്‍, വസ്ത്രാലങ്കാരം- സുരേഷ് ഫിറ്റ്വെല്,
സ്റ്റില്‍സ്- സലീഷ് പെരിങ്ങോട്ടുകര, അസോസിയേറ്റ് ഡയറക്ടര്‍- സൂര്യന് കുനിശേരി,
ജിത്തു, സംവിധാന സഹായികള്‍- ജയരാജ്, ജിഷോ ആന്റണി, വി.കെ. സാജന്, സുനിത്, പ്രൊഡ.
എക്സിക്യൂട്ടീവ്- സഞ്ജീവ് അര്ജുനന്, നിബു ജി.എസ്, പ്രൊഡ. കണ്ട്രോളര്-
എസ്. മുരുകന്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനില്‍.
എ.എസ്. ദിനേശ്