ഡബ്ളിന്‍: ലീഡര്‍ കെ.കരുണാകരന്റെ പേരില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്
ഏര്‍പ്പെടുത്തിയ പ്രഥമ ലീഡര്‍ മെമ്മോറിയല്‍ അവാര്‍ഡ് വിതരണം ജനുവരി 22 ന്
(ഞായര്‍) ഉച്ചകഴിഞ്ഞ് 2:30 ന് ഡബ്ളിന്‍ താലയിലുള്ള പ്ളാസ ഹോട്ടല്‍
ഓഡിറ്റോറിയത്തില്‍ മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരന്
നിര്‍വഹിക്കും.
സമ്മേളനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍,
അയര്‍ലന്‍ഡിലെ പ്രമുഖ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നതാണ്. ലീഡര്‍
കെ.കരുണാകരന്റെ പേരില്‍ ഐഒസി ഏര്‍പ്പെടുത്തിയ പ്രഥമ കെ.കരുണാകരന് മെമ്മോറിയല്‍
വിദ്യാഭ്യാസ അവാര്‍ഡിനായി ജൂണിയര്‍ സര്‍ട്ട് വിഭാഗത്തില്‍ സിയ സിറിയക്കിനും,
സീനിയര്‍ സര്‍ട്ട് വിഭാഗത്തില്‍ നിഖില്‍ ജേക്കബിനും, ലീഡറുടെ പേരില്‍ ഐഒസി നടത്തിയ
ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയിച്ച കൃഷ്ണദാസ്, ഗിരീഷ് പണിക്കര്‍, സുജ സാബു
എന്നിവര്‍ക്കും ഉച്ചയ്ക്ക് 1:30 ന് പ്ളാസ ഹോട്ടലില്‍ നടക്കുന്ന ക്വിസ്
മത്സരത്തിലെ വിജയികള്‍ക്കും കെ.മുരളീധരന് സമ്മാനങ്ങള്‍ വിതരണം
ചെയ്യും.
ഇന്ത്യന്‍ രാഷ്ട്രീയത്തിനും പ്രത്യേകിച്ച് കേരളത്തിന്റെ
വികസനത്തിനും വലിയ സംഭാവനകള്‍ നല്കിയ ലീഡര്‍ കെ.കരുണാകരന്റെ പേരില്‍ അയര്‍ലന്‍ഡിലെ
പുതിയ മലയാളി തലമുറയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയ
അവാര്‍ഡ് ദാന ചടങ്ങിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളായ
ഡോ.സുമേഷ് മഹാരജ്, ജോജി എബ്രാഹം, ജിസോയ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0877909860, 0851297693.