ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കൊടുംശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത തണുപ്പാണു രേഖപ്പെടുത്തിയത്. കരിംനഗറില്‍ അഞ്ച് പേരും വിശാഖപട്ടണം, ഗുണ്ടൂര്‍ എന്നിവിടങ്ങളില്‍ നാലു പേര് വീതവും മരിച്ചു. കഴിഞ്ഞ നൂറു വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്.