പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തോല്‍വി ഉണ്ടായതിന്റെ മുഴുവന്‍
ഉത്തരവാദിത്വവും മാണിസാറിന്റെ തലയില വച്ചു കെട്ടാനാണ് പല കോണ്ഗ്രസ്സുകാറും
ശ്രെമിക്കുന്നത്. മാണിസാറിനറിയാം എപ്പോള്‍ എന്തൊക്കെ ചെയ്യണമെന്ന്. അത് അദ്ദേഹം
ചെയ്യുകയും ചെയ്യും . മാണി പാലാക്കാരുടെ മാണിക്യമായാതിന്റെ പിന്നില്‍ വലിയ കഥ
തന്നെയുണ്ട് . ഒരു പക്ഷെ അത് വെട്ടി നിരത്തലുകളുടെയും കുതികാല്
വെട്ടിന്റെയുമൊക്കെ കഥയാകാം . രാഷ്ട്രീയമല്ലേ. അങ്ങനെയൊക്കെ
സംഭവിക്കും. മരങ്ങാട്ടുപള്ളിയില്‍ കര്‍ഷക ദമ്പതികളായിരുന്ന തൊമ്മന് മാണിയുടെയും
ഏലിയാമ്മയുടേയും മകനായാണ് കെ.എം. മാണിയുടെ ജനനം. അവിടെനിന്നു മാണി പാലാക്കാരുടെ
മാണിക്യമായി.
കെ.എം മാണി എന്ന രാഷ്ട്രീയ അധിപന് ഇന്നു തന്റെ
രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ്. ബാര്‍ കോഴ വിവാദത്തില്‍
നട്ടം തിരിയുകയാണ് കേരളാ കോണ്‍ഗ്രസ്എം നേതാവ് കെ.എം മാണിയും
കേരളരാഷ്ട്രീയവും. കൊണ്ഗ്രെസ്സുകാര് രാജി വയ്ക്കാന്‍ പറയാനും
സാധ്യതുണ്ട്.
കേരളരാഷ്ട്രീയത്തിലെ വിശുദ്ധനായാണ് കെ.എം മാണി
അറിയപ്പെട്ടിരുന്നത്. ആരാണ് ഈ വിശുദ്ധനെ വഞ്ചിച്ചു ഒന്നുമല്ലാതാക്കിയത്?
ഭരണപക്ഷത്തില്‍ നിന്നുള്ളവരോ അതോ പ്രതിപക്ഷമോ? മാണി ഇടതുപക്ഷപ്രവേശത്തിനു
കോപ്പുകൂട്ടി വരുന്നതിനിടെയാണ് ബാര്‍ കോഴ വിവാദം ഉയര്‍ന്നു വന്നത്. ഇത്
യാദൃശ്ചികമല്ല. മാണിയുടെ മുന്നണിമാറ്റം ഭയപ്പെടുന്ന പ്രമുഖര്‍ ഇരുപക്ഷത്തും ഇരു
പാര്‍ട്ടിയിലും ഉണ്ടായിരുന്നുവെന്നത് ഇത്തരമൊരു വിവാദം ആളിക്കത്തിക്കാന്‍
സഹായിച്ചുവെന്നു മാത്രം. യു.ഡി.എഫില്‍നിന്നു മാണി പോയാല്‍ അതു യു.ഡി.എഫിന്റെയും
സര്‍ക്കാരിന്റെയും അടിത്തറ മാന്തിക്കൊണ്ടാവുമെന്ന് ഉമ്മന്‍ചാണ്ടിക്കു നന്നായി
അറിയാം.
മുഖ്യമന്ത്രിപദത്തോടു മാണിക്കു മോഹമുണ്ടായിരുന്നു എന്നതു പകല്‍പോലെ
വ്യക്തം. അതു മുളയിലേ നുള്ളാന്‍ ഉമ്മന്‍ചാണ്ടിക്കായി എന്നതാണ് ബാര്‍ കോഴ
വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിക്കും യു.ഡി.എഫിനും കിട്ടിയ ലാഭം. ഒരക്ഷരം പോലും
ആര്‍ക്കുമെതിരേ ശബ്ദിക്കാനാവാത്ത വിധമായിപ്പോയി മാണിയുടെ പതനം. ഇനിയിപ്പോള്‍
മാണിയുടെ കഥ കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സുകാരെല്ലാം ചന്നം പിന്നമാകും . അതാണ്
ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യവും . ബാര്‍ കോഴയിലേക്ക് വരാം.
മന്ത്രിസഭയിലെ
പ്രമുഖരെല്ലാം ബാറുടമകളില്‍നിന്നു പണം വാങ്ങിയിട്ടുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഒരു കോടി മാണി സാറിന് കിട്ടിയെങ്കില്‍ ബാക്കി 14 കോടി എവിടെപ്പോയെന്ന പി.സി
ജോര്‍ജിന്റെ ചോദ്യം വളരെ പ്രസിദ്ധമാണ്. കോടികള്‍ക്കൊന്നും ഒരു വിലയും ഇല്ലാത്ത
കാലത്താണു നമ്മള് ജീവിക്കുന്നതെന്നത് യാഥാര്‍ഥ്യം.
കെ.എം മാണിക്ക് ശരിക്കും
എത്ര കോടിയാണ് കൊടുത്തത്? മാണിയുടെ കോഴയെക്കുറിച്ചുള്ള വാര്‍ത്ത നിറഞ്ഞാടുമ്പോഴും
ഈ തുക കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയുന്നില്ല. ഈ കോടികള്‍ മുഴുവന്‍ മാണിക്ക്
നല്‍കിയത് ആര്? എന്ന ന്യായമായ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരമില്ല. ഇതിനിടെയാണ്
പാളയത്തില്‍ പടനയിക്കാന്‍ ഗണേഷും പിള്ളയും ഇറങ്ങിത്തിരിച്ചത്. ബാര്‍ കോഴയുമായി
ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലില്‍ യു.ഡി.എഫിന്റെ സ്ഥാപകനേതാക്കളിലൊരാളായ ആര്
ബാലകൃഷ്ണ പിള്ളയും തന്റെ ഭാഗം ഭംഗിയായി അഭിനയിച്ചു.
ബാര്‍ കോഴ പുതിയ
തലങ്ങളിലേക്കു കടന്നതില്‍ മുന്നണിയിലെ ഘടകകക്ഷികളും അതൃപ്തരാണ്. മാണിയോടു
രാജിവയ്ക്കണമെന്നു പറയാന്‍ മാത്രം ധൈര്യം കോണ്‍ഗ്രസിലും മറ്റു ഘടകകക്ഷികളിലും
ആര്‍ക്കുമില്ല. മാണിക്കെതിരായ കോഴവിവാദങ്ങള്‍ ഇപ്പോള്‍ത്തന്നെ സര്‍ക്കാരിനെ
ബാധിച്ചുകഴിഞ്ഞു. അത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെയും ബാധിച്ചു എന്ന് ഏതു പോട്ടനും
അറിയാം. ബാര്‍ കോഴ വിവാദം ഉടലെടുത്തപ്പോള്‍ത്തന്നെ മാണി രാജിവച്ചിരുന്നെങ്കില്‍
വിഷയം ഇത്രയും മോശമാകില്ലായിരുന്നു എന്നാണു മുന്നണിയുടെ പൊതു
അഭിപ്രായം.
കെ.എം മാണിക്ക് ശേഷം കേരള കോണ്‍ഗ്രസ് ഛിന്നഭിന്നമായി പോകണമെന്ന
ചിലരുടെ അജണ്ടയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. പി.സി
ജോര്‍ജിനെപ്പോലെയുള്ളവര്‍ക്ക് ഒന്നോ രണ്ടോ എം.എല്‍.എമാരുള്ള ഒരു ചെറിയ പാര്‍ട്ടി
നടത്താനാണു താല്‍പ്പര്യം. ഈ ലക്ഷ്യത്തിനുവേണ്ടിയാണ് ഇവരെല്ലാവരും ഒരുമിച്ച്
പ്രവര്‍ത്തിച്ചത്. അല്ലെങ്കില്‍ മാണിയുടെ കേസു മാത്രം എങ്ങനെ ഇത്ര വിവാദമായി?
കേരളാ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ എക്കാലവും വില്ലന്‍വേഷം കെട്ടിയിട്ടുള്ളത്
കോണ്‍ഗ്രസ് തന്നെയാണ് എന്നത് നഗ്നസത്യം. മാണി വാങ്ങി എന്നു പറയുന്നതിനേക്കാള്‍
എത്രയോ ഇരട്ടി വാങ്ങിയ കഥ ഈ അബ്കാരികള്‍ തന്നെ നിരത്തിയതാണല്ലോ...?പക്ഷെ ഇവിടെ
മാണി ഒറ്റയ്ക്കാണ് പട നയിക്കുന്നത് . കൂടെ നില്‍ക്കുന്നവരെല്ലാം അദ്ദേഹത്തിന്റെ
പതനം ആഗ്രഹിക്കുന്നവരും .
കേ. കോ ; മുസ്ലിം ലീഗ് , മാണി, നടെസന് , തിരുവഞ്ചൂര്‍ എന്നിവ കേരളത്തിന്റെ ശാപം . BJP ഇന്ത്യയുടെ ശാപം .
1. Mallu leaders are good only for photoop while kerala leaders know how to maker money.
2. Mallu leaders wear a suit on saturday and sunday (not weekdays though) while kerala leaders wear jubba and mundu......