സാന്‍ഹൊസെ: സെന്റ് മേരീസ് ക്നാനായ ഫൊറാനയില്‍ നവംബര്‍ 20, 21, 22 തിയ്യതികളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തി. വികാരി ജനറാള്‍ ബഹുമാനപ്പെട്ട മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാലിന്റെ നേതൃത്വത്തില്‍ ക്നാനായ റീജിയണില്‍ നിന്നുള്ള ഫാമിലി കമ്മീഷന് അംഗങ്ങള്‍ കഌസ് നയിച്ചു. ബഹുമാനപ്പെട്ട വികാരി പത്രോസ് ചമ്പക്കര, കണ്‍വീനര്‍ ജയ്സണ്‍ നടക്കുഴക്കല്‍, കൈക്കാരന്മാരായ ജയ്മി മച്ചാത്തില്‍, ജിജോ ചെമ്മാചേരില്, ജോയി തട്ടായം സെമിനാര്‍ നടത്തുന്നതിനു വേണ്ട സഹായ സഹകരണങ്ങള്‍ ഏര്‍പ്പെടുത്തി. 18 യുവതീയുവാക്കള്‍ പ്രസ്തുത സെമിനാറില്‍ പങ്കെടുത്തു. സന്തോഷവും സമാധാന പൂര്‍ണ്ണവുമായ മൂല്യാധിഷ്ഠിത കുടുംബ ജീവിതം കെട്ടിപ്പെടുക്കുന്നതിനാവശ്യമായ വിജ്ഞാനം പകരുന്ന ക്ലാസുകള്‍ നടത്തപ്പെട്ടു. 22-ാം തീയ്യതി ഞായറാഴ്ച കുര്‍ബാനക്കു ശേഷം സമാപനചടങ്ങില്‍ ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്കു വികാരിയച്ചന് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കുര്‍ബാനക്കു ശേഷം സ്നേഹവിരുന്നു, തുടര്‍ന്ന് ദമ്പതികളോട് കുടുംബ ജീവിതത്തെ ആസ്പദമാക്കി ജോണി തെക്കേപ്പറമ്പിലും, അജിമോള്‍ പുത്തന്‍പുരയിലും ക്ലാസ്സുകള്‍ എടുത്തു. ലിജോ വലിയ പറമ്പിലും കുഞ്ഞുമോള്‍ ചെമ്മരപ്പള്ളിയും ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു.
പിആര്‍ഓ ബിനോയി ചെന്നാത്ത്