എംഎല്‍എ കേരള അസോസിയേഷന് ഓഫ്ഡാലസും ഇന്ത്യന്കള്ച്ചറല് സെന്ററും സംയുക്തമായി റാന്നി എം എല്‍ എ ശ്രീ രാജു എബ്രഹാമിനു സ്വീകരണം നല്കി.
ശനിയാഴ്ച കേരള അസോസിയേഷന് ഹാളില്‍ വെച്ചായിരുന്നു സ്വീകരണം. 1996, 2001,
2006, 2011 വര്ഷങ്ങളില്റാന്നി നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച ശ്രീ
രാജു എബ്രഹാം ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായ
ജനപ്രതിനിധിയാണ് എന്നു പറഞ്ഞു കേരള അസോസിയേഷന് പ്രസിഡന്റ് ശ്രീ ബാബു
മാത്യു സ്വാഗത പ്രസാംഗഠില് പറഞ്ഞു.
ഐ സി ഇ സി സെക്രട്ടറിയും റാന്നി സ്വദേശിയുമായ ശ്രീ ഷിജു എബ്രഹാം ശ്രീ രാജു
എബ്രഹാമിനെ സദസ്സിനു പരിചയപ്പെടുത്തി. ജില്ലയിലെ സമഗ്ര വികസന
പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയും സജീവ സാന്നിധ്യവുമായഒരു ജന പ്രതിനിധിയും
സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹം. കേരള നിയമസഭയിലെ വീറുറ്റ ശബ്ദമായ ശ്രീ
രാജു എബ്രഹാം അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാന്‍ ആത്മാര്‍ത്ഥത
കാണിക്കാറുണ്ട്. റാന്നി റബ്ബര്‍ മാര്‍ക്കറ്റിംഗ് കോഓപ്പറെറ്റിവ്
സൊസൈറ്റിയുടെ പ്രസിഡന്റ് ആയും ദേശാഭിമാനി ദിനപത്രത്തിന്റെ ബ്യീറോ ചീഫ് ആയും
പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയായുംസേവനം അനുഷ്ടിച്ചു.
ജന പങ്കാളിത്തവും വലിയ കോണ്‍ഫറന്‍സ് ഹാളും വിപുലമായ പുസ്തക
ശേഖരവുംഎന്തിനുകേരള അസോസിയേഷന്‍ന്റെ ഓഫീസ് സമുച്ചയം തന്നെ
അതിശയപ്പെടുത്തിയെന്നുരാജു ഏബ്രഹാം പറഞ്ഞു.
തന്റെ ജില്ലയിലെ വലിയ ജനവിഭാഗം ഇവിടെ ഉണ്ട്. കൂടാതെ തന്റെ തന്നെ നിയോജക
മണ്ഡലത്തിലെ അന്‍പതിനായിരം വോട്ടര്‍മാര്‍ ഇവിടെ താമസിക്കുന്നു
എന്നറിയുവാനും കഴിഞ്ഞു.
മലയാളി സമൂഹം ഇവിടുത്തെ ഭരണത്തിന്റെഭാഗമാകേണ്ടത് ആവശ്യമാണെന്നുമദ്ധേഹം പറഞ്ഞു.
കേരളത്തിന്റെ നേട്ടങ്ങളും, വികസനങ്ങളും പറയുന്നതിനോടപ്പം അനാരോഗ്യകരമായ ചില
പ്രവണതകളും പറയുകയുണ്ടായി . കേരളത്തിന്റെ വ്യവസായിക മേഖലയില്‍
പ്രവാസികളുടെ നിഷേപവും സഹകരണവും വികസിപ്പിക്കനമെന്നും അദ്ധേഹം
നിര്‍ദ്ദേശിച്ചു.
അസോസിയേഷന് സെക്രട്ടറി ശ്രീ റോയ് കൊടുവത്ത് നന്ദി പറഞ്ഞു. ഐ സി ഇ സി
പ്രസിഡന്റ് ബോബന് കൊടുവത്ത്,പി .റ്റി സെബാസ്റ്റ്യന്‍, ജോണ്നി
സെബാസ്റ്റ്യന്‍, പി.പി സൈമണ്‍ എന്നിവര്‍ സംസാരിച്ചു.