റോസല്‍പാര്‍ക്ക്, ന്യൂജേഴ്സി: ആത്മീയ വരപ്രസാദങ്ങള്‍ ചൊരിയുന്ന കെയ്റോസ്
ധ്യാനം ഡിസംബര്‍ 11, 12, 13 തീയതികളില്‍ റോസല്പാര്ക്കിലെ ക്രൈസ്റ്റ് ദി
കിംഗ് ക്നാനായ മിഷനില്‍ നടത്തുന്നു.
ഫാ. കുര്യന് കാരിക്കല്‍, ബ്രദര്‍ റെജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍
എന്നിവരാണ് ധ്യാനം നയിക്കുന്നത്. വചനശുശ്രൂഷ, രോഗശാന്തി ശുശ്രൂഷ, പ്രത്യേക
പ്രാര്‍ത്ഥന തുടങ്ങിയവയെല്ലാം സവിശേഷ ആത്മീയാനുഭവമായിരിക്കുമെന്ന് മിഷന്
ഡയറക്ടര്‍ ഫാ. റെനി കട്ടേല്‍ അറിയിച്ചു.
ഡിസംബര്‍ 11-ന് രാവിലെ 9 മുതല്‍ 5 വരെ, 12-ന് 9 മുതല്‍ 4 വരെ, 13-ന് ഉച്ചയ്ക്ക് ഒന്നര മുതല്‍ എട്ടുവരെ.
വിവരങ്ങള്‍ക്ക്: ഫാ. റെനി കട്ടേല്‍ (347 312 7555), സൈമണ്‍ (908 956 4869).
ചര്‍ച്ച് ഓഫ് അസംപ്ഷന്‍, 113 ചിയേഗോ പ്ലേസ്, റോസല്‍പാര്‍ക്ക്, ന്യൂജേഴ്സി 07204.