ബാന്‍ബറി മലയാളി അസോസിയേഷന് ക്രിസ്മസ്, പുതുവത്സരാഘോഷം നടത്തി
സാബു ചുണ്ടക്കാട്ടില്‍ Published on 20 January, 2012
ബാന്‍ബറി: ഇന്ത്യന്‍ മലയാളി അസോസിസേഷന്‍ ബാന്‍ബറി (ഐഎംഎ) യുടെ ക്രിസ്മസ്
പുതുവത്സരാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ നടന്നു. ബാന്‍ബറി ബിജിഎന്‍ സ്കൂള്‍
ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികള്‍ അസോസിയേഷന് പ്രസിഡന്റ് ഷൈലേഷ് കുമാര്‍
അധ്യക്ഷത വഹിച്ചു.
സെന്റ് ജോണ്‍സ് പള്ളിവികാരി ഫാ. മെര്വിന് ടവര്‍ ആഘോഷ
പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് ക്രിസ്മസ് സന്ദേശം നല്കി. മുല്ലപ്പെരിയാര്‍
പ്രശ്നത്തിന് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തി നടന്ന തിരിതെളിക്കലില് എല്ലാ
കുടുംബങ്ങളും പങ്കെടുത്തു. അഞ്ച് മിനിട്ട് തിരി തെളിച്ച് മൗനം
ആചരിച്ചു.
കേക്ക് വിതരണത്തെത്തുടര്‍ന്ന് മാര്‍ഗം കളി, ജയന് ഡാന്‍സ്
ഉള്‍പ്പെടെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും നിരവധി പരിപാടികള്‍ അരങ്ങേറി.
ഡിന്നറോടെ രാത്രി പതിനൊന്നോടെ പരിപാടികള്‍ സമാപിച്ചു.
പ്രസിഡന്റ് ഷൈലേഷ്
കുമാര്‍, സെക്രട്ടറി ഉമ്മച്ചന് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും എക്സിക്യൂട്ടീവ് കമ്മറ്റി നന്ദി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല