ഡാലസ് :ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന ടൂറിസ്റ്റുകളുടെ
എണ്ണത്തിലും, അമേരിക്കയിലേക്ക് ചെലവാക്കുന്ന തുകയുടെ കാര്യത്തിലും അസുയപൂര്വമായ
പുരോഗതി കാട്ടുന്നതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു.
2010 ലെ കണക്കനുസരിച്ച് ഇന്ത്യന്‍ ടൂറിസ്റ്റുകളില്‍ നിന്നും 2.86 ബില്ല്യന്‍
ഡോളര്‍ വരുമാനം
2010 സാമ്പത്തീക വര്‍ഷത്തില്‍ 6.51 ലക്ഷം ആള്ക്കാര്
ഇന്ത്യയില്‍ നിന്നും അമേരിക്ക സന്ദര്‍ശിച്ചതായി വെളുപ്പെടുത്തി. 2003 ലെ
ടൂറിസ്റ്റുകളുടെ കണക്കു തട്ടിച്ചു നോക്കുമ്പോള്‍ 139 % വര്‍ധനവ് കാണുന്നു. 2003
ല്‍ 2.72 ലക്ഷം ആള്ക്കാര് മാത്രമണ് അമേരിക്ക സന്ദര്‍ശിച്ചത്. ഇന്റര്‍നാഷണല്‍
ട്രേഡ് അഡ്മിനിസ്ട്രറേഷന് ഓഫ് യു.എസ്.ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കൊമേഴ്സ്
വരച്ചു കാട്ടിയ റിപ്പോര്‍ട്ടുകള്‍
അനുസരിച്ച് അമേരിക്കയുടെ
ടൂറിസ്റ്റുവരുമാനത്തില് ഇന്ത്യ വളരെ മുമ്പപന്തിയിലാണ്. ചൈന, ബ്രസീല്‍ എന്നീ
രാജ്യങ്ങള്‍ തൊട്ടു പിന്നാലെ നില്ക്കുന്നതായി കണക്കു കാട്ടുന്നു.