Image

തിരുവനന്തപുരത്ത് യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു

Published on 01 February, 2016
തിരുവനന്തപുരത്ത് യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു


ആറ്റിങ്ങല്‍: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ വക്കത്ത് യുവാവിനെ മൃഗീയമായി തല്ലിക്കൊന്നു. വക്കം മണക്കാട് സ്വദേശി ഷബീര്‍(23) ആണ് മരിച്ചത്. പ്രതികള്‍ ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി കടക്കാവൂര്‍ പൊലിസ് അറിയിച്ചു.

ഞായറാഴ്ച വൈകുന്നേരം നാലുമണിയോടെ വക്കം ലെവല്‍ ക്രോസിന് സമീപമായിരുന്നു സംഭവം. ബൈക്കില്‍ വരികയായിരുന്ന ഷബീറിനെയും സുഹൃത്ത് ഉണ്ണികൃഷ്ണനെയും നാലംഗ സംഘം തടഞ്ഞുനിറുത്തി മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷബീറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഉച്ചക്ക് രണ്ടുമണിയോടെ മരിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഉത്സവവുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണ് സംഭവത്തിന് കാരണം. ഉത്സവത്തിനിടെ അക്രമി സംഘം ആനയുടെ വാലില്‍ പിടിച്ചതിനെ തുടര്‍ന്ന് ആന വിരണ്ട് ഓടിയിരുന്നു. ഇത് ഷബീര്‍ കാണാനിടയാവുകയും അത് മറ്റുള്ളവരെ അറിയിച്ചതുമാണ് വൈരാഗ്യത്തിന് കാരണം. ഗുരുതര പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ ചികിത്സയിലാണ്.

ഷെബീര്‍ മരിച്ചതറിഞ്ഞ് വൈകുന്നേരം ഒരുസംഘം വക്കം ദൈവപ്പുര ഭാഗത്തു പ്രതിയെന്നു കരുതുന്ന യുവാവിന്റെ വീടിനുനേരെ അക്രമമഴിച്ചുവിട്ടത് വക്കത്ത് വ്യാപകഭീതി പരത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പി: പ്രതാപന്‍നായരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്തുവരുന്നു.
 
രണ്ടാഴ്ച മുന്‍പ്, കേസന്വേഷിക്കാനെത്തിയ കടയ്ക്കാവൂര്‍ എസ്‌ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവ് ഗുരുതരമായി വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തിന്റെ ഭീതി മാറും മുന്‍പാണ് പുതിയ സംഭവം. 

see Mathrubhumi report

പട്ടാപ്പകല്‍ യുവാവിനെ അടിച്ചുകൊന്നസംഭവത്തിലെ എല്ലാ പ്രതികളും പിടിയിലായി. വിനായകന്‍ എന്നയാളെ രാവിലെ അറസ്റ്റ് ചെയ്തിരുന്നു. സതീഷ്,സന്തോഷ്, കിരണ്‍ എന്നിവരാണ് ഉച്ചയ്ക്ക് ശേഷം പിടിയിലായത്. 

ബൈക്കിലെത്തിയ രണ്ട് യുവാക്കളെ അക്രമിസംഘം അടിച്ചുവീഴ്ത്തിയ ശേഷം മരക്കഷണം കൊണ്ടുള്ള അടിയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയോടെയാണ് മരിച്ചത്. വക്കം മണക്കാട്ട് വീട്ടില്‍ നസീമ ബീവിയുടെ മകന്‍ ഷബീര്‍(23) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പം സഞ്ചരിച്ചിരുന്ന വക്കം പുത്തന്‍നട ക്ഷേത്രത്തിനു സമീപം പുഷ്പമന്ദിരത്തില്‍ ഉണ്ണികൃഷ്ണന്‍(26) ഗുരുതര പരിക്കോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

 ഞായറാഴ്ച വൈകീട്ട് നാലിന് വക്കം പുത്തന്‍നടക്ഷേത്രത്തിനു സമീപം വക്കം തോപ്പിക്കവിള റെയില്‍വേ ഗേറ്റിനടുത്ത റോഡിലാണ് സംഭവം. മുന്‍വൈരാഗ്യമാണ് അക്രമത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് സൂചന. 

ഒരുവര്‍ഷത്തിനു മുമ്പ്‌നടന്ന പ്രശ്‌നങ്ങളാണ് ഏറ്റുമുട്ടലിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്. വക്കത്ത് ഘോഷയാത്രയ്ക്ക് കൊണ്ടുവന്ന ആനയെ പ്രകോപിപ്പിച്ചത് ഷബീറും ഉണ്ണികൃഷ്ണനും ചേര്‍ന്നാണെന്നാരോപിച്ചാണ് വഴക്കുകള്‍ ആരംഭിച്ചത്. നിരവധിതവണ ഇതെച്ചൊല്ലി തര്‍ക്കം നടന്നിരുന്നു. അതിനിടെ  യുവാക്കളെ മര്‍ദിച്ച സംഘത്തില്‍ പെട്ടവരുടെ വീടിനു നേരെ കഴിഞ്ഞദിവസം ചിലര്‍ കല്ലെറിയുകയും ഗൃഹോപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഷെബീറും ഉണ്ണികൃഷ്ണനും ചേര്‍ന്നാണെന്നാരോപിച്ചാണ് ഇപ്പോള്‍ നാലുപേരടങ്ങിയ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി അടിച്ചുവീഴ്ത്തിയത്. 

ബൈക്കില്‍ നിന്ന് ഇറങ്ങിയോടിയ ഇരുവരെയും മരക്കഷണം കൊണ്ട് തലയ്ക്കും കാലിനും  അടിക്കുകയായിരുന്നു. ബഹളം കേട്ട് വീടിനുപുറത്തിറങ്ങിയ നാട്ടുകാരാണ് ഇരുവരെയും 108 ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍  പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 

see also:
http://www.manoramaonline.com/news/kerala/brutal-murder.html


തിരുവനന്തപുരത്ത് യുവാവിനെ നടുറോഡില്‍ തല്ലിക്കൊന്നു
Join WhatsApp News
Tom Tom 2016-02-02 06:28:58
Oru yuvavine nadu rodil ittu thalli konnathinu emalayali oppu shekarikkunnundo avo!!!
നാരദർ 2016-02-02 09:14:55
പ്രാണൻ പോയിട്ട് ഒപ്പ് ശേഖരിച്ചിട്ട് എന്ത് കാര്യം ടോം ടോം?   ഇനവനോക്കെ ആനവാലേൽ പിടിച്ചു തിരിക്കുനതിനു പകരം ഏതെങ്കിലും മന്ത്രിമാരുടെ വാല് മുറിച്ചു കളഞ്ഞായിരുന്നെങ്കിൽ കാണാൻ ഒരു രസം ഉണ്ടായിരുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക